Monday, June 1, 2020

സൗഹ്യദം

സൗഹ്യദം.. ഓരോ കാലത്തും വ്യത്യസ്ഥമായിരുന്നു. ബാല്യത്തിലും യൗവനത്തിലുമൊക്കെ.....

ബാല്യം... നിഷ്കളങ്കമായ ബാല്യത്തിൽ കൂട്ടുകാരന്റെ തോളിൽ കൈയ്യിട്ട് നടന്ന ഒരു കാലമുണ്ടായിരുന്നു. പിണങ്ങുമ്പോൾ ചെറുവിരൽ ഉയർത്തി ഉറ്റ സുഹ്യത്തിനോട് " കട്ടി " എന്ന് പറഞ്ഞ കാലം. കൂടെ ഇരുന്ന് കഴിച്ച ഇഞ്ചി മിഠായിക്ക് പോലും മധുരമെന്ന് തോന്നിയ കാലം. അവരൊക്കെ ഇന്ന് എവിടെയാണെന്ന് അറിയില്ല. പക്ഷേ അറിയുന്നവരിൽ പലരും ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു കടന്നു പോകുന്നു. അന്ന് അവരൊക്കെ നമുക്ക് എന്തൊകെയോ ആയിരുന്നു എന്ന് ഓർക്കുമ്പോൾ മിഴികൾ അറിയാതെ നനയുന്നു. ആ കാലം തിരിച്ചു വന്നിരുന്നുവെങ്കിൽ.

വർഷങ്ങൾ കടന്നു പോയി. സൗഹൃദത്തിന്റെ മുഖം മൂടി അണിഞ്ഞ് പലരും കടന്നു പോയി. അതിൽ ചിലർ ആകാശങ്ങളെ പോലെയാ. കാണുമ്പോൾ അടുത്ത്... പക്ഷേ എത്തി പിടിക്കാൻ കഴിയാതത്ര ദൂരത്തിൽ. ഒരു കാലത്ത് ഒരുമിച്ച് നടന്നവർ. അവർക്കിടയിൽ സൗഹൃദം ഉണ്ടാകും പക്ഷേ അറിഞ്ഞോ അറിയാതെയോ സംഭവിച്ചു പോയ തെറ്റുകൾ കൊണ്ട് അകന്നുപോയവർ.

ഇന്ന് നമുക്ക് കുറച്ച് സുഹൃത്തുകളുണ്ടാകും. വർണ്ണിക്കാൻ വാക്കുകൾ ഇല്ലാത്ത സൗഹൃദങ്ങൾ. അതിൽ ചിലരോട് തമാശയൊക്കെ പറയുമായിരിക്കും പക്ഷേ സീരിയസായ കാര്യങ്ങളൊന്നും സംസാരിക്കില്ല.
പക്ഷേ ചിലരോട് എല്ലാം തുറന്നു പറയും. ഒരു പ്രശ്നം വരുമ്പോൾ ആശ്വസിപ്പിക്കാൻ അവർ മാത്രമേ ഉണ്ടാവുകയുള്ളു. അങ്ങനെ ഉള്ളവർ വിരിലിൽ എണ്ണാവുന്നവർ മാത്രമേ ഉണ്ടാവുകയുള്ളു.

ചിലർ വളരെ POSSESSIVE ആയിരിക്കും. നമ്മൾ മറ്റൊരാളോട് സംസാരിക്കുന്നത് കാണുമ്പോൾ എല്ലങ്കിൽ നമ്മൾ അവരെ സ്നേഹിക്കുന്നത് കാണുമ്പോൾ ഇഷ്ടപ്പെടില്ല. അത് ഒരു രോഗമെല്ല മറിച്ച് നിന്നെ അത്രയ്ക്ക് ഇഷ്ടമുള്ളതു കൊണ്ടാണ്. പക്ഷേ ചിലർ POSSESSIVENESS പുറത്തു കാണിക്കില്ല മനസിൽ തന്നെ വെക്കും.

ചില സൗഹൃദങ്ങൾ മാണിക്യമാണ്. കല്ലുകൾ പെറുക്കുന്ന തിരക്കിൽ ആ മാണിക്യങ്ങൾ എടുക്കാൻ മറക്കരുത്.

സൗഹൃദങ്ങൾ വ്യത്യസ്ഥമാണ്. എത്ര വലിയ സുഹൃത്താണെന്ന് പറഞ്ഞാലും അവർക്ക് കുറെ പരിമിതികൾ ഇണ്ടാകും. ആ പരിമിതികൾ ഉൾക്കൊണ്ട് കൊണ്ട് സുഹൃത്തുക്കളെ സ്നേഹിക്കുക

😍😘WISH U ALL A HAPPY FRIENDSHIPDAY😍😘 🎉🎊🎁
# ❤ Ma DeAr FrNdS
# ❤ Nasi #❤ Muhsi #❤ ma sizz labi
# ❤ CCPS 2K15 😘💕
# ❤ Ma 4 IDioTzzzzzz 🍉👧👵👹

അത്മീയത വില്പനയ്ക്ക്!

അത്മീയത വില്പനയ്ക്ക്!
..........................................................

മതങ്ങൾ വോട്ട് ബേങ്കുകളായിരിക്കുന്നു.  പള്ളികളും അംബലങ്ങളും പാർട്ടി ഓഫീസുകളായി മാറുന്ന കാലം. മതത്തിന്റെ പേരിൽ വോട്ട് പിടിച്ച് വാങ്ങിയപ്പോൾ, മതേതരത്തത്തിന്റെ നെഞ്ചിലാണ് അവർ ആണിയടിച്ചത്. വർഗ്ഗീയത പറയാൻ തുടങ്ങിയ യുവത്വം.17 വയസ്സുള്ളവർ പോലും കത്തിയും പിടിച്ച് തെരുവിൽ ഇറങ്ങിയപ്പോൾ, കാസർക്കോടിന്റെ മണ്ണിൽ വീണത് ഒരു നാടിനെ കത്തിക്കാനുള്ള തീപ്പൊരിയായിരുന്നു. ആരാണ് ഇതിന് ഉത്തരവാദികൾ? രാഷ്ട്രീയവും മതവും ഒരുമിപ്പിച്ചപ്പോൾ ഈ നാട് കത്തിയത് ബാബരി മസ്ജിദിന്റെ രൂപത്തിൽ നമ്മൾ കണ്ടതാണ്‌. പാണ്ഡിത്യമുള്ളവർ തന്നെ വർഗ്ഗീയതയും രാഷ്ട്രീയം ആരാധനാലയങ്ങൾക്കുള്ളിൽ കടത്തിയപ്പോൾ നമ്മൾ കാണേണ്ടി വന്നത് കുറേ പാവങ്ങളുടെ ജീവൻ. പാണ്ഡിത്യമുണ്ടെന്ന് കരുതി ആരും പണ്ഡിതനാവില്ല. ഇനിയെങ്കിലും ഒരു കാസർക്കോടും നമുക്ക് മുന്നിൽ പുനർജ്ജനിക്കാതിരിക്കട്ടെ.

രാഷ്ട്രീയ നേതാക്കന്മാർക്കു ഉന്നതർക്കും തൊടാൻ ഭയമുള്ള ഒന്നാണ് "മതം". ഇത് മുതലെടുത്ത് മതങ്ങളുടെ പേരിൽ മതത്തെ വിറ്റ് കാശുണ്ടാടാക്കുമ്പോൾ പ്രതികരിക്കാൻ രാഷ്ടീയ നേതാക്കൾക്ക് ഭയം, അടുത്ത ഇലക്ഷനിൽ വോട്ട് കിട്ടില്ലെല്ലോ. ഏത് ഭൂമിയും കയ്യേറി മത ചിഹ്നം വെച്ചാൽ ആരും കൈവെക്കില്ലെന്ന ഉറപ്പ്. വിദ്യാലയങ്ങളും ഹോസ്പിറ്റലുകൾ പോലും മതത്തിന്റെ മറവിൽ കാശുണ്ടാകുമ്പോൾ ആരും ചോദിക്കാൻ വരില്ലെന്ന ആത്മവിശ്വാസം. മതത്തിന്റെ പേരും പറഞ്ഞ് നേഷണൽ ഹൈവേകളിൽ വാഹനങ്ങ് ഒരുപാട് നേരത്തേക്ക് തടഞ്ഞിടുമ്പോൾ നോക്കുകുത്തികളായി പോലീസുകാരും. എതിരെ വരുന്ന ആംബുലൻസുകളും എമർജൻസി വാഹനങ്ങൾ പോലും ചെറിയ ചെറിയ ആചാരങ്ങളുടെ പേരിൽ തടഞ്ഞിടുമ്പോൾ മത വാദികളോട് ഒന്ന് ചോദിക്കട്ടെ " മനുഷ്യർക്ക് ബുദ്ധിമുണ്ടാകുന്ന രീതിയിൽ അഘോഷിക്കണം" എന്ന് ഏത് മതമാണ് പഠിപ്പിച്ചത്. സഹജീവികളെ സ്നേഹിക്കുക എന്നാണ് എല്ലാം മതങ്ങളും പഠിപ്പിച്ചത്. മതം ഒരു കുടുംബത്തിന്റയും ഉറക്കം കെടുത്താനുള്ളതല്ല, ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആയുധമെല്ല എന്ന് വിളിച്ചു പറയാൻ ഇനിയെങ്കിലും ഈ സമൂഹം ആർജ്ജവം കാണിക്കണം എല്ലെങ്കിൽ ഒരു December 6 വീണ്ടും ആവർത്തിക്കും. മതേതര രാജ്യം കത്തി അമരുന്നത് കണേണ്ടി വരും.

ദൈവവും മതവും വില്പനയ്ക്കില്ല....!

മതം, രാഷ്ട്രീയം

സമദാനിയുടെ വാക്കുകളെ കടമടുത്തു കൊണ്ട് പറയട്ടെ, ഇന്ന് ലോകമനുഭവിക്കുന്ന പ്രശ്നം പട്ടിണിയോ, ദാരിദ്യമോ, തൊഴിലില്ലായിമയോ എല്ല; സ്നേഹ ശൂന്യതയാണ്. മനുഷ്യർ തമ്മിൽ സ്നേഹിച്ചിരുന്നെങ്കിൽ സിറിയയിലും ഫിലസ്തീനിലും യമനിലും കുട്ടികൾ കൊല്ലപ്പെടില്ലായിരുന്നു. മിസൈലുകളാൾ ചിന്നബിന്നമായ മൃതദേഹങ്ങൾ കാണില്ലായിരുന്നു. ശുഹൈബ് ഇന്ന് നമ്മോടൊപ്പം ഉണ്ടാവുമായിരുന്നു.

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

"മതം" മനുഷ്യനെ ഉന്നതിയിൽ എത്തിക്കാനുള്ളതാണ്, നശിപ്പിക്കാനുള്ളതല്ല.

"രാഷ്ട്രീയം" രാജ്യത്തെ മികച്ചതാകാനാണ്, സമാധാനം ഇല്ലാതാകുവാനുള്ളതല്ല.

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

"മതാതിപത്യ രാജ്യമല്ല, ജനാതിപത്യ രാജ്യമാണ് നമുക്കാവശ്യം "

ഒരു ചെറിയ കഥ

രാവിലെ കുളിച്ചൊരുങ്ങി നല്ല ഡ്രസ്സ് ഒക്കെ ഇട്ട് പൊന്നുമോൻ ഇറങ്ങി നിൽക്കുകയാണ് എവിടെയോ പോകാൻ വേണ്ടി. അപ്പഴാണ് നമ്മുടെ ഉമ്മർക്കയും സുഹൃത്തും അതു വഴി നടന്നു പോയത്. നല രസമുള്ള ഡ്രസ്സൊക്കെ ഇട്ട് പുറത്ത് നിക്കുന്ന കുട്ടികയെ കണ്ടപ്പോൾ ഉമ്മർക്ക ചോദിച്ചു "മോൻ എവിടേക്ക് രാവിലെ തന്നെ കുളിച്ചൊരുങ്ങി? " കേട്ട പാടെ കുട്ടി സന്തോഷത്തോടെ പറയുകയാ "എന്റെ ഉപ്പയെ കാണാൻ പോവുകയാണ്" . കേട്ടപ്പോൾ തന്നെ മൂപ്പരുടെ കണ്ണുകൾ നിറഞ്ഞു. ഒരു നിമിഷം പോലും ആ കുട്ടിയുടെ മുന്നിൽ നിൽക്കാൻ അദ്ദേഹത്തിൻ കഴിഞ്ഞില്ല. അദ്ദേഹം വേഗം നടന്നു.

ഇതെല്ലാം ശ്രദ്ധിച്ച കൂട്ടുകാരൻ ചോദിച്ചു "എന്തു പറ്റി നിങ്ങൾക്ക്? എന്തിനാണ് നിങ്ങളുടെ കണ്ണുകൾ നിറയുന്നത്?". ഉമ്മർക്ക പറഞ്ഞു "ആ കുട്ടിയുടെ മറുപടി എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അത് കൊണ്ടാണ്". അപ്പോൾ സുഹൃത്ത് പറഞ്ഞു "അതിൽ എന്താണ്? ഉപ്പയെ കാണാൻ എല്ലെ പോവുന്നെ. മൂപ്പർ ഗൾഫ് ന് വരുന്നുണ്ടാവും". ഉമ്മർക്ക പറഞ്ഞു "അവന്റെ ഉപ്പ എവിടെ ആണെന്നറിയോ? പള്ളിക്കാട്ടിൽ ആറടി മണ്ണിലാണ്" എന്ന് പറഞ്ഞു കഴിയുമ്പോഴേക്കും അദ്ദേഹത്തിൻ പിന്നെ അടക്കി വെക്കാൻ കഴിഞ്ഞില്ല തന്റെ സങ്കടം. ആ കൂട്ടുകാരൻ നെട്ടി തരിച്ചു. കണ്ണുകൾ നിറഞ്ഞു. ആറടി മണ്ണിൽ കിടക്കുന്ന തന്റെ ഉപ്പയെ കാണാനാണോ ആ കുട്ടി രാവിലെ കുളിച്ചൊരുങ്ങി മുടി ഒക്കെ ചീകി സ്റ്റൈലായി നിൽക്കുന്നത് എന്നോർത്ത അദ്ദേഹത്തിൻ ഓർമ്മ വന്നത് മുന്ന് വയസ്സുള്ള തന്റെ മോൻ താൻ മരിച്ചാൽ ഇങ്ങനെ വന്നു നിൽക്കുന്ന രംഗം അദ്ദേഹം ഒരു നിമിഷമെങ്കിലും ചിന്തിച്ചു അദ്ദേഹം കരഞ്ഞു പോയി. അദ്ദേഹം പ്രാർത്ഥിച്ചു " പടച്ചവനെ ഇനി ഒരു മക്കളും യതീമാവാതിരിക്കട്ടെ " എന്ന്. പടച്ചവനെ ഒരു കുട്ടി പോലും മാതാപിതാക്കളെ നഷ്ടപ്പെട്ട് യതീം ആ വാതിരിക്കട്ടെ -ആമീൻ.

ഇത് നമുക്ക് ചുറ്റുമുള്ള ചില ജീവിതങ്ങളുടെ കഥയാണ്. നമ്മൾ കാണാതപോയ എല്ലെങ്കിൽ കാണാൻ ശ്രമിക്കാത്ത ചില ജീവിതങ്ങൾ. സൂര്യൻ ഇരുട്ടി വെളുത്തപ്പോൾ മക്കളെ നഷ്ടപ്പെട്ട് കരയുന്ന ഒരുപാട് മാതാപിതാക്കളുണ്ട്. പിതാവിനെയും മാതാവിനെയും നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്നറിയാത്ത ഒരുപാട് നിഷ്ക്കളങ്കത മറഞ്ഞിട്ടില്ലാത്ത ഒരുപാട് കുഞ്ഞുങ്ങളുണ്ട്. ഭർത്താവിനെയും മക്കളെയും നഷ്ടപ്പെട്ടത് ഉൾക്കൊള്ളാൻ കഴിയാത്ത ഒരുപാട് വിധവകൾ ഉണ്ട്. പടച്ചവനെ അവർക്ക് നീ സാമാധാനം നൽകണേ അള്ളാ - ആമീൻ. തിരക്കുള്ള ഈ ജീവിതത്തിനിടയിൽ നിങ്ങൾ ഒരു നിമിഷമെങ്കിലും ആ മുഖങ്ങളെ ഒന്നോർക്കണം. ഇങ്ങനെയും ചില ജീവിതത്തള്ളുണ്ടെന്ന്.

നബി (സ) പറഞ്ഞു " ആരെങ്കിലും യതീം മക്കളെ സഹായിച്ചുവോ, അവനും ഞാനു തമ്മിലുള്ള അകലം രണ്ടു കൈവിരുലുകൾക്കിടക്കയിലെ അകലം മാത്രമാണ് "

                                                         ✒Noorul Islam

തുക്കി വിൽക്കപ്പെടുന്ന പ്രവാസി

"തുക്കി വിൽക്കപ്പെടുന്ന പ്രവാസി "

ആദ്യമായി ഞാൻ മോർച്ചറിയിൽ പോയ ദിവസം, ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസമാണ്. കോഴിയെ ഫ്രീസറിൽ നിന്ന് ഇറക്കുന്ന പോലെ മയ്യിത്ത് ഫ്രീസറിൽ നിന്ന് ഇറക്കുന്ന കാഴ്ച. തണുത്തുറച്ച മയ്യിത്ത്. മയ്യത്ത് പുറത്തെടുത്തപ്പോൾ എല്ലാവരും കാണാനുള്ള തിരക്കിൽ. അപ്പോൾ ഒരാൾ പറഞ്ഞു " നിങ്ങൾ എന്താണ് ചെയ്യുന്നത്, ബർഫ് (തണുപ്പ്) പോകും എന്ന് ". അങ്ങനെ ഹോസ്പിറ്റലിലെ ഫോർമാലിറ്റികളൊക്ക കഴിഞ്ഞ് ആ മയ്യത്ത് എബാം ചെയ്യാൻ കൊണ്ടു പോകെണ്ട തിരക്കിലാണ്. അങ്ങനെ മയ്യത്ത് മറ്റൊരു ഹോസ്പിറ്റലിൽ വെച്ച് എബാം ചെയ്തു. എബാം ചെയ്യാൻ 3 മയ്യത്തോളം ഉണ്ടായിരുന്നു. ശേഷം കാർഗോ ഓഫീസിലേക്കാണ് നേരെ പോയത്. അവിടെ കണ്ട കാഴ്ച ആരേയും കരയിപ്പിക്കുന്നതായിരുന്നു. ആ മയ്യത്തിനെ ഒരു പെട്ടിയിലാക്കി അടച്ച്, ആ മയ്യത്തിന്റെ തൂക്കത്തിന്റെ പണം അടച്ച് ആ മയ്യത്തിനെ കാർഗോ പെട്ടികളുടെ കൂടെ നാട്ടിലേക്ക് അയക്കുന്ന കാഴ്ച.
ഒരുപാട് തവണ പെട്ടിക്കട്ടുന്നത് കണ്ടിട്ടുണ്ട്, പക്ഷേ ഒരു മയ്യത്തിനെ പെട്ടിയിലാക്കി അതിന്റെ തൂക്കത്തിന് അനുസരിച്ച് പണം കൊടുത്ത് നാട്ടിലേക്ക് അയക്കുന്ന കാഴ്ച, പടച്ചവനെ ഒരു പ്രവാസിക്കും ഇങ്ങനെയുള്ള വിധി ഉണ്ടാകരുതെ - ആമീൻ. അദ്ദേഹം പെട്ടി കെട്ടി നാട്ടിൽ നിന്ന് തിരിക്കുമ്പോൾ ആലോചിച്ചു പോലുമുണ്ടാകില്ല നാളെ ഞാനും അത് പോലെ പെട്ടിയോടൊപ്പമാണ് നാട്ടിലേക്ക് പോകേണ്ടതെന്ന്. അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും നാട്ടിലേക്ക് അയക്കാൻ കഷ്ടപ്പെടുന്ന, എല്ലാം മനസ്സിൽ ഒതുക്കി, അവരോട് എന്ത് പറയണമെന്ന് അറിയാതെ സങ്കടത്തോടെ ഇരിക്കുന്ന ഒരുപാട് മുഖങ്ങൾ ഞാൻ കണ്ടു.

കാർഗോ ഓഫീസിൽ് അന്ന് മറ്റു പല മ്യതദേഹങ്ങളും ഉണ്ടായിരുന്നു. വാഹനാപകടത്തിൽ മരണപ്പെട്ട ഒരു ഉപ്പയുടേയും മകന്റെയും മൃതദേഹവും അന്ന് അവിടെ ഉണ്ടായിരുന്നു. ആരെയും വേദനിപ്പിക്കുന്ന കാഴ്ചകൾ ഞാൻ അന്ന് അവിടെ കണ്ടത്.

മയത്തിനെ തൂക്കി വിൽക്കുന്ന കാഴ്ച്ച വേദനപ്പിക്കുന്നത് തന്നെയാണ്. AC റൂമിൽ ഇരുന്ന് ഈ വിഷയങ്ങൾ ചർച്ച ചെയ്ത് കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളെ കൂട്ടി കൊണ്ടുവന്ന് കാണിച്ച് കൊടുക്കുകയാണ് വേണ്ടത്. സന്നദ സഘടനകൾ ഇല്ലായിരുന്നെങ്കിൽ ഒരു മാസമൊക്കെ കഴിഞ്ഞിട്ടാവും ഇവരുടെ ഒക്കെ മയ്യത്ത് നാട്ടിൽ പോലും എത്തുക. പണമില്ലാതതിന്റെ പേരിൽ ബഗ്ലാദേഷികളെ പോലെ പലരുടെയും മയ്യത്തുകൾ നാട്ടിൽ എത്തുക ഒരു മാസമൊക്കെ കഴിഞ്ഞിട്ടാവും. അന്ന് ആ മയ്യത്ത് നാട്ടിൽ എത്തിക്കാൻ KMCC യുടെ പങ്ക് വളരെ വലുതായിരുന്നു. സഹം KMCC യുടെ പ്രവർത്തകർ ഉറക്കമില്ലാതെ ആ മയ്യത്ത് നാട്ടിൽ എത്തിക്കാൻ ഓടി നടന്നിട്ടുണ്ട്. ഇത് പോലെ എത്രയോ മയ്യത്തുകൾ നമ്മുടെ നാട്ടിൽ 48 മണിക്കൂറിനുള്ളിൽ എത്തുന്നുണ്ടെങ്കിൽ ഇവരുടെയൊക്കെ പ്രയത്നം കൊണ്ട് മാത്രമാണ്. ഒന്നു പ്രതീക്ഷിക്കുക പോലും ചെയ്യാതെ മരിച്ചവർ തങ്ങൾക്ക് അറിയുന്നവർ എല്ലാതിരുന്നിട്ടും ഈ കാണിക്കുന്ന ആത്മാർത്ഥതയും സ്നേഹത്തിനും പകരം എന്ത് കൊടുത്താലും മതിയാവില്ല. എല്ലാവർക്കും പടച്ചവൻ അർഹമായ പ്രതിഫലം നൽകട്ടെ - ആമീൻ

പ്രതിഷേധിക്കണം, മയത്തുകളെ പോലും യാതൊരു ദയയും കാണിക്കാതെ തൂക്കി വിൽക്കുന്ന വിമാന കമ്പനികൾക്കെതിരെ. അധികാരികൾ നടപടിയെടുക്കേണ്ട സമയം കഴിഞ്ഞു പോയിരിക്കുന്നു.

ശഹല

ഞാൻ ഈ പോസ്റ്റ് ഇട്ടത് കൊണ്ട് കേരളത്തിൽ നാളെ ഒന്നും സംഭവിക്കില്ലെന്നെനിക്കറിയാം. അങ്ങന ഒരു ഉദ്ദേശവും ഇല്ല. പക്ഷേ ഈ പോസ്റ്റ് ഞാൻ ഇടുന്നത് രക്ഷിതാകളുടെ ശ്രദ്ധയിലേക്ക് വേണ്ടിയാണ്. ഇന്ന് ശഹലയാണെങ്കിൽ നാളെ മറ്റൊരാൾ. ഈ ഒരു വിഷയം സുൽത്താൻ ബത്തേരിയിലേക്ക് മാത്രം ഒതുങ്ങേണ്ട ചർച്ചയല്ല. കേരളത്തിലെ പല സ്കൂളുകളിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. ചില കോളേജുകളിലും ഇതു തന്നെയാണ് അവസ്ഥ. കുടിക്കാൻ ശുദ്ധമായ വെള്ളമോ, നല്ലൊരു ബാത്ത് റൂം പോലുമില്ല. ഇടക്കാലത്ത് ഒരു സ്ഥാപനത്തിലെ വാട്ടർ ടാങ്ക് തുറന്നപ്പോൾ നങ്ങൾ കണ്ട കാഴ്ച പരിതാപകരമായിരുന്നു. കുടിക്കാൻ കഴിയാത്ത അത്രയും മലിനമായിരുന്നു വെള്ളം. ആ വെള്ളം കുടിച്ച് രോഗം വന്നില്ലെങ്കിലേ അത്ഭുതമുള്ളു. ആ വെള്ളമാണ് ആസ്ഥാപനത്തിലെ വിദ്യാർത്ഥികൾ വർഷങ്ങളായി ഉപയോഗിക്കുന്നത്. മറ്റൊരു കോളേജിൽ പോയപ്പോൾ പോവുന്ന വഴികൾ കാടുപിടിച്ചു കിടക്കുന്നു. അവിടെ വെച്ച് എന്ത് സംഭവിച്ചാലും ആരും അറിയില്ല. മുൻപ് ആ വഴിയിൽ വെച്ച് ഒരു വിദ്യാർത്ഥിനിയെ ബലാൽസംഗ ശ്രമം നടന്നിട്ടുണ്ടെങ്കിലും, അതും ഒരു കാലത്ത് ചർച്ചയായിട്ട് പോലും ഇന്നും ഒരു മാറ്റവുമില്ലെന്നത് ഖേതകരം. ഇന്ന് പാമ്പ് കടിയേറ്റാണേൽ, നാളെ മറ്റൊരു സാഹചര്യത്തിൽ മറ്റൊരു വിദ്യർത്ഥി എല്ലെങ്കിൽ വിദ്യാർത്ഥിനി, അത്രേ ഉള്ളു പല വാർത്തകളും ചർച്ചകളും. ഇന്ന് ഒരു ഷഹ്ലയുടെ ജീവൻ ബലി കൊടുക്കേണ്ടി വന്നു ഈ ഒരു ഭരണകൂടവും രക്ഷിതാക്കളും നാട്ടുകാരും ഇടപടാൻ. ഇനി മറ്റൊരു ശഹലയുടെ ജീവൻ വരെ കാത്ത് നിൽക്കണോ വേണ്ടയോ എന്ന് നമ്മളാണ് ചിന്തിക്കേണ്ടത്. ചേരിതിരിഞ്ഞ് രാഷ്ട്രീയക്കാരും മറ്റ് നേതാക്കന്മാരും അന്ദി ചർച്ച നടത്തി ഒരു വികസനവും കേരളത്തിലെ വിദ്യാലയങ്ങിൽ നടക്കുമെന്ന് തീരെ വിശ്വാസമില്ല. ഇന്ന് കാണുന്ന പല സ്കൂളുകളും കോളേജുകളും പല രാഷ്ട്രീയ സംഘടനകളുടെ നേതാക്കന്മാരും ഹോൾടുള്ളവരും ഭരിക്കുന്നത് കൊണ്ട് ബാക്കി എന്താവുമെന്ന് പറയേണ്ടതില്ലല്ലോ. രണ്ട് സസ്പൻഷനിലും, മനപ്പൂർവമെല്ലാത നരഹത്യക്കുമുള്ള കേസിനപ്പുറത്തേക്ക്, രണ്ട് ദിവസത്തെ മാധ്യമ ചർച്ചകൾക്കുമപ്പുറം പൊതു സമൂഹം ഇനി ഏറ്റെടുക്കാൻ, നമ്മൾ ഏറ്റെടുക്കാൻ ഇനി മറ്റൊരു ശഹ്ല, എല്ലെങ്കിൽ എന്റേയോ നിങ്ങളുടേയോ മകനോ, മകളോ, പെങ്ങളോ ആരെങ്കിലും ആവണം. വിദ്യാലയത്തിന്റെ അവസ്ഥ ഇത്രയും പരിതാപകരമാണെന്ന് അറിഞ്ഞിട്ടും ഇതേ സ്കൂളുകളിൽ തന്നെ മക്കളെ പഠിക്കാൻ വിടുന്ന നമുക്ക് ഒരു ബാധ്യതയുമില്ലെ? ഏറ്റവും കുറഞ്ഞത് മക്കളോട് അന്വേഷിക്കുകയെങ്കിലും നമ്മൾ ചെയ്തിട്ടുണ്ടോ? ഇനിയെങ്കിലും മറ്റൊരു ശഹ്ലയുടെ സ്ഥാനത്ത് നമ്മളുടെ മക്കൾ എല്ലാതിരിക്കാനെങ്കിലും നമ്മളുടെ കുട്ടികളുടെ സ്കൂളിൽ പോയി അവരുടെ ക്ലാസ് റൂം, വെള്ളം, ബാത്ത് റൂം തുടങ്ങി എല്ലാം അന്വേഷിക്കാൻ നമ്മുക്ക് കഴിയണം. ഇവിടെ കുറച്ച് അദ്ധ്യാപകർ കാണിച്ച അനാസ്ഥരുടെ പേരിൽ രക്ഷിക്കാൻ കഴിയുമായിരുന്ന ഒരു വിദ്യാർത്ഥിനിയുടെ ജീവനാണ് പൊലിഞ്ഞത്. പ്രതികരിക്കാൻ ചങ്കൂറ്റം ആ വിദ്യാർത്ഥികൾ കാണിച്ചില്ലായിരുന്നെങ്കിൽ ചിലപ്പോൾ പത്രത്തിന്റെ ഉൾപേജിൽ ഏതെങ്കിലും ഒരു കോണിൽ ആ വാർത്ത ഒതുങ്ങി പോകുമായിരുന്നു. ജില്ലാ ജഡ്ജി വന്ന് പരിശോദിച്ചതിനെ കുറിച്ച് ഒരു വിദ്യാർത്ഥിയോട് മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ ആ വിദ്യാർത്ഥി പറഞ്ഞ മറുപടി ഉണ്ട് " ഇപ്പോൾ വന്ന് ആര് പരിശോദിച്ചിട്ടും എന്ത് കാര്യം? അവളുടെ ജീവൻ തിരികെ കിട്ടുവോ?" എന്ന്. 24 മണിക്കുർ സ്റ്റേറ്റസുകൾക്കപ്പുറം ഈ വിഷയം ഒന്നുമല്ല, നാളെ ഒരു ശഹ്ല ഉണ്ടാക്കുന്നത് വരെ ഹാഷ് ടാഗുകൾ ഫോണിന്റെ കീബോർടിൽ ഇരിക്കട്ടെ. ഇനി ഇത് ആവർത്തിക്കാതിരിക്കാൻ വലുതായിട്ട് ഒന്നും ചെയ്യണ്ട, പകരം കുറച്ച് സമയം നമ്മുടെ മക്കൾക്ക് വേണ്ടി ചിലവഴിച്ചാൽ, പോയി അന്വേഷിച്ചാൽ ഇനി ഒരു ശഹ്ല ഉണ്ടാവില്ല. ഈ പി.ടി.എ മീറ്റിംഗ് ഒരു പ്രഹസനമെല്ലെന്ന തിരിച്ചറിവ് ഉണ്ടായാൽ, പി.ടി.ഐ പ്രസിഡന്റ് എന്നാൽ, പി.ടി.എ കമ്മിറ്റി എന്നാൽ പേരിനുള്ള ചടങ്ങായെങ്കിലും കാണാതിരുന്നാൽ ഈ ശഹലയോടെ ഈ പട്ടിക ഇവിടെ അവസാനിക്കും.

To New Gen

14 വർഷത്തെ സ്കൂൾ ജീവിതം, അത് കഴിഞ്ഞ് 4 വർഷത്തെ ക്യാപസ് ജീവിതം. ജീവിതത്തിലെ കണക്കെടുത്താൽ ഇന്നെനിക്ക് 23 വയസ്സ് തികയാൻ പോവുന്നു. ഇതിനടയിൽ പല തരം മനുഷ്യരെ കണ്ടു. സ്നേഹിക്കാൻ അറിയുന്ന, ഒരു ഉളുപ്പുമില്ലാതെ ചതിക്കാൻ അറിയുന്ന, സെൻസിറ്റീവായി കാര്യങ്ങൾ നോക്കി കാണുന്ന, പ്രവർത്തിക്കുന്ന, ചിന്തിക്കുന്ന ഒരുപാട് പേർ. ഇപ്പോൾ ഇങ്ങനൊരു പോസ്റ്റ് എഴുതാൻ കാരണം മിനിന്നാനും ഇന്നലേയും എന്റെ ശ്രദ്ധയിൽ പെട്ട ഒരു വാർത്തയാണ്. മിനിന്നാനത്തെ വാർത്ത പറയാം, ഒരാൺ സുഹൃത്ത് തന്റെ പെൺ സുഹൃത്തിനെ കൊല്ലുകയും ശേഷം അവൻ സ്വയം മരിക്കുകയും ചെയ്തു. ഇന്നലത്തെ വാർത്ത, ഒരാൺ സുഹൃത്ത് സൗഹൃദം വിടുന്നതിൻ മുമ്പ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പെൺ സുഹൃത്തിനെ വിളിച്ചു കൊണ്ടുപോയി ശേഷം കൊന്നു. എങ്ങനെ ഇവർക്ക് ഇതിൻ കഴിയുന്നു എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്തിനാണ് കൊന്നതെന്ന കൃത്യമായ ഉത്തരം പോലും അവർക്കുണ്ടാവില്ലെന്നുറപ്പാണ്. അതികമായാൽ അമൃതവും വിഷം എന്ന് കേട്ടിട്ടില്ലേ? അതാണ് ഇവിടെയൊക്കെ സംവവിച്ചത്. വൈഗാരികമായി ചിന്തിച്ച് പ്രവൃത്തിക്കുന്ന ഒരു പുതു തലമുറ നമുക്കിടയിൽ ഇപ്പഴും ഉണ്ട്. വാട്ട്സ്ആപ് സ്‌റ്റേറ്റസുകളും, ഇൻസ്റ്റാ, fb ഫീടുകളും ജീവിതവുമായി താരതമ്യം ചെയ്ത് ജീവിക്കുന്ന ഒരു വിഭാഗം. അനാവശ്യ ചിന്തകളെ അതിന്റെ പിൻ പോയിന്റിൽ എത്തുമ്പോൾ തോന്നുന്ന, ചെയ്യുന്ന ചില കാര്യങ്ങൾ. എന്നിലും നിങ്ങളിലും ഉണ്ട് അങ്ങനെ, പക്ഷേ നിയന്ത്രിക്കുന്നത് കൊണ്ട് നമ്മളിൽ കാണുന്നില്ലെന്ന് മാത്രം. സെൻസെറ്റീവ് പെരുമാറ്റം കാണിക്കുന്ന ഒരുപാട് പേർ. ചെറിയ കാര്യങ്ങൾക്ക് പോലും ഡിപ്രഷനടിച്ച് ചിന്തിച്ച് ബലൂൺ ഊതി വീർപ്പിച്ച് വെലുതാകും പോലെ വലുതാകുകയാണ്. മുമ്പ് കാൽ നിലത്ത് ചവിട്ടി ലോകം കാണാൻ തുടങ്ങിയ കുഞ്ഞു മനസ്സുകൾ, ഇന്ന് ലോകം മുഴുവൻ, കയ്യിലിരിക്കുന്ന കുഞ്ഞൻ ഡിസ്പ്ളേകളിൽ കണ്ടു തുടങ്ങിയപ്പോൾ തുടങ്ങിയ ചില മാറ്റങ്ങളും കൂടി ഇതിൽ പെടും. കഴിഞ്ഞ മാസങ്ങളിൽ ഒരാഴ്ചക്കുള്ളിൽ കണ്ണുർ ജില്ലയിൽ നിന്ന് 5മും 6 ഉം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത് വളരെ നിസ്സാര കാര്യങ്ങൾക്കാണ്. ഞാൻ ആദ്യം പറഞ്ഞ വിദ്യാർത്ഥികളെ കൊന്നത് അവർക്ക് ഭ്രാന്ത് ഉള്ളത് കൊണ്ടല്ല അവരുടെ സെൻസിറ്റീവ്നസ് വൈഗാരിക സ്വഭാവങ്ങളാണ്. ഇങ്ങനെ ആരും എന്റെ വീട്ടിൽ ഇല്ല എന്നാണ് നാം ചിന്തിക്കുന്നതെങ്കിൽ, അത് തെറ്റാണ്. വരും സമൂഹത്തെ തിരുത്തണം. തിരുത്തേണ്ടത് ഒറ്റപ്പെടുത്തിയല്ല പകരം അവരെ വിശാലമായി ചിന്തിപ്പിക്കാൻ പഠിപ്പിച്ചു കൊണ്ടാവാണം. വഞ്ചനയുടെ മുഖം മൂടി അണിയാതെ സ്നേഹിക്കാൻ നമുക്ക് കഴിയണം. നല്ല സൗഹൃദങ്ങൾ എന്നും ഉണ്ടാവട്ടെ. സ്നേഹം അത്മാർത്ഥമാണെങ്കിൽ കൊല്ലാനും ചതിക്കാനുമുള്ള ചിന്ത പോലും നമുക്കുണ്ടാവില്ല. ഇനി ഒരിക്കലും ഇത് പോലുള്ള വാർത്തകൾ നമ്മൾ കേൾകാതിരിക്കട്ടെ. സംശയം മാറ്റി വെച്ച് വിശാലമായി ചിന്തിച്ചാൽ തീരാത്ത ഒരു കാര്യവും ഈ ലോകത്തില്ല. ഇന്ന് കണ്ട ഒരു ചെറു വാർത്തയോടെ അവസാനിപ്പിക്കുന്നു. വയനാട്, ബത്തേരിയിൽ ഇന്നലെ ആ നാട്ടുകാർ മെഴുകുതിരി കത്തിച്ച് ഒരു ചരമ വാർഷികം ആചരിച്ചു. അവരുടെ വാക്കുകൾ എടുത്ത് പറഞ്ഞാൽ അവരുടെ ഒരു സഹപ്രവർത്തകൻ, ആ നാട്ടിന്റെ കാവൽക്കാരൻ ആരോ വിഷം കൊടുത്ത് കൊന്നിട്ട് ഒരു വർഷം തികയുന്നു. കൗതുകം എന്താണെന്ന് വെച്ചാൽ അത് ഒരു തെരുവ് നായ ആയിരുന്നു. ജാതി പറഞ്ഞ് സ്നേഹത്തിന്റെ പേരിൽ കൊല്ലുന്ന ഒരു സമൂഹത്തിന് ഇതൊരു മാതൃകയാണ്.

HL: വാട്ട്സ്ആപ് സ്‌റ്റേറ്റസുകളും, ഇൻസ്റ്റാ, fb ഫീടുകളും ജീവിതവുമായി താരതമ്യം ചെയ്ത് ജീവിക്കുകയാണ് ഒരു വിഭാഗം.

സൗഹ്യദം

സൗഹ്യദം.. ഓരോ കാലത്തും വ്യത്യസ്ഥമായിരുന്നു. ബാല്യത്തിലും യൗവനത്തിലുമൊക്കെ..... ബാല്യം... നിഷ്കളങ്കമായ ബാല്യത്തിൽ കൂട്ടുകാരന്റെ തോളിൽ കൈയ്...