Monday, June 1, 2020

For Students

ഒരു പരീക്ഷ കാലത്തായിരുന്നു എന്റെ ഒരു സുഹൃത്ത് തോൽകുമെന്ന ഭയം കാരണം ജീവിതം അവസാനിപ്പിച്ചത്. ഇപ്പോൾ 10, 12 ആം ക്ലാസ് പരീക്ഷകളുടെ കാലമാണ്. പരീക്ഷയെ നേരിടാനുള്ള പല വീഡിയോസും എപ്പോഴും ഫീഡിൽ അപ്ഡേഷൻ വരുമ്പോൾ, ഇത്രത്തോളം ഭയക്കുന്നതെന്തിൻ? എന്ന് ചിന്തിച്ചിട്ടുണ്ട്. പരീക്ഷയിൽ ജയിച്ചാലും തോറ്റാലും അതോടു കൂടി ലോകം ഒന്നും അവസാനിക്കില്ല. " തോൽവികളെന്നും ഓപർച്യൂണിറ്റീസ് മാത്രമാണ് ". നിങ്ങൾ ജീവിതം അവസാനിപ്പിച്ചാൽ അതെന്നും നിങ്ങളുടേയും വീട്ടുകാരുടേയും സുഹൃത്തുകളുടേയും മാത്രം നഷ്ട്ടമാണ്. പിന്നെ കുട്ടികൾ മാർക്ക് വാങ്ങാനുള്ള യന്ത്രങ്ങൾ മാത്രമല്ല എന്ന് സമൂഹവും മനസ്സിലാക്കണം. അപ്പുറത്തെ വീട്ടിലെ കുട്ടി തന്റെ മക്കളേക്കാൾ 1 മാർക്ക് കൂടുതൽ വാങ്ങിയെന്ന് വിചാരിച്ച് അവനേക്കാൾ തന്റെ മകൻ ചെറുതാകുമെന്ന് രക്ഷിതാക്കളോ, നിങ്ങളെന്നെ സ്വയമോ വിചാരിക്കരുത്. അങ്ങനെ ആയിരുന്നെങ്കിൽ ഐൻസ്റ്റീൻ ഒന്നും എവിടെയും എത്തില്ലായിരുന്നു.

പിന്നെ നാട്ടുകാരോട് പറയാനുള്ളത്. അപ്പുറത്തെ വീട്ടിൽ ഉള്ളവന്റെ മാർക്ക് ചോദിച്ച്, അതെങ്ങാനും തന്റെ മകനേക്കാൾ കൂടുതലാണെങ്കിൽ അത് സ്വന്തം മക്കളുടെ നെഞ്ചത്ത് തീർക്കരുത്. അത് പോലെ തന്റെ മകൻ കൂടുതലാണെങ്കിൽ അയൽപകത്തെ വീട്ടിലെ ചെറുക്കന്റെ അമ്മയോട് കാണിക്കുന്ന സഹതാപവും, ചീപ് ഷോയും, ഡയലോഗൊക്കെ പൂട്ടി കെട്ടി പെട്ടീൽ വെക്കണം. അത്ര ശുഷ്കാന്തി ആവശ്യമില്ല.

പിള്ളേരോട് ഇത്രേ പറയാനുള്ളു, "പോയ പോട്ടെന്ന് വെക്കണം. ഇതോടു കൂടി ഒന്നും അവസാനിക്കുന്നില്ല. ഏതൊരു കാര്യത്തേയും പോസിറ്റീവായി എടുക്കണം.  തോറ്റാൽ പുതിയ കുറച്ച് സുഹൃത്തുക്കളെ കിട്ടും, എല്ലെങ്കിൽ സപ്ലി എഴുതി പിടിക്കും". പിന്നെ ഈ എക്സാം കഴിഞ്ഞുള്ള പോസ്റ്റ്മോർട്ടം ഒഴിവാക്കണം. എഴുതി കഴിഞ്ഞ ഒരു എക്സാമിനെ പോസ്റ്റ്മോർട്ടം നടത്തിയത് കൊണ്ട് ഒന്നും നേടാനില്ല. വിട്ടേക്കണം. പിന്നെ എക്സാം കഴിഞ്ഞിട്ട് മരിക്കണം എന്ന് ചിന്തിക്കുമ്പോൾ, തന്റെ മരണം അറിഞ്ഞാൽ അച്ഛനും അമ്മയുടെ കരച്ചിലും, വാർത്തയറിഞ്ഞ് ഗൾഫിൽ നിന്ന് വരുന്ന അച്ഛന്റെ മാനസീകാവസ്ഥ, സുഹൃത്തുക്കളുടെ സങ്കടം എങ്കിലും ഓർത്താൽ, ചിലപ്പോൾ പൊരുതാൻ തോന്നും. മരിക്കാൻ കാണിക്കുന്ന ദൈര്യത്തിന്റെ പകുതി മതി, ജീവിക്കാനും, പൊരുതാനും. തോൽവീയും യഥാർത്ഥത്തിൽ ഒരു പരീക്ഷയാണ്. ഈ വെല്ലുവിളിയെ നിങ്ങൾ എങ്ങനെ നേരിടുന്നു എന്ന് സ്വയം നടത്തുന്ന പരീക്ഷ. അവിടെ ജയിക്കണം. അങ്ങനെ മാത്രം കണ്ടാൽ മതി. #Keep Smiling.

HL: തോൽവീയും യഥാർത്ഥത്തിൽ ഒരു പരീക്ഷയാണ്. ഈ വെല്ലുവിളിയെ നിങ്ങൾ എങ്ങനെ നേരിടുന്നു എന്ന് സ്വയം നടത്തുന്ന പരീക്ഷ. അവിടെ ജയിക്കണം. അങ്ങനെ മാത്രം കണ്ടാൽ മതി.

No comments:

Post a Comment

സൗഹ്യദം

സൗഹ്യദം.. ഓരോ കാലത്തും വ്യത്യസ്ഥമായിരുന്നു. ബാല്യത്തിലും യൗവനത്തിലുമൊക്കെ..... ബാല്യം... നിഷ്കളങ്കമായ ബാല്യത്തിൽ കൂട്ടുകാരന്റെ തോളിൽ കൈയ്...