Monday, June 1, 2020

സമ്മാനം🎁

വായിക്കാൻ പുസ്തങ്ങൾ ഒന്നും തന്നെ ഇല്ലാതത് കൊണ്ട് രണ്ട് ദിവസം മുമ്പ് ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകം വീണ്ടും വായിച്ചു. അതിൽ എൽസ ടീച്ചർ എന്ന അദ്ധ്യാപിക ജോപ്പൻ ഒരു സമ്മാനം നൽകിയതിനെ കുറിച്ച് വായിച്ചപ്പോഴാണ് ഞാൻ കാലങ്ങളായി എന്റെ അലമാരയിൽ സൂക്ഷിച്ച ഒരു സമ്മാനത്തെ കുറിച്ച് ഓർത്തത്. ആ സമ്മാനത്തിന്റെ ഫോട്ടോ ഞാൻ താഴെ കൊടുക്കുന്നു. Chalk & Book.

ഈ Chalk ആ ബോക്സിൽ സൂക്ഷിച്ച വെക്കാൻ തുടങ്ങിയിട്ട് ഒരു 10 വർഷം കഴിഞ്ഞ് കാണും. അത് വെറും ഒരു ബോഡിൽ (Board) എഴുതുന്ന ഒരു chalk ആണേലും, എന്റെ ബാല്യ കാലത്ത് ഞാൻ ഒരുപാട് അതിൻ വില കൊടുത്ത് കാണണം. ഇന്നും അത് പോലെ അവിടെ ഇപ്പോഴും ഉണ്ടെങ്കിൽ അതിൻ അത്രത്തോളം മൂല്യവും ഉണ്ട്. ഞാൻ നേടിയ ഒരു വിജയത്തിൻ എന്നെ പഠിപ്പിച്ച ഉസ്താദ് നൽകിയതാണ് ആ chalk. പെട്ടെന്ന് തരാൻ ഒരു സമ്മാനം ഇല്ലാതത് കൊണ്ടാവണം കയ്യിലുള്ള chalk എനിക്ക് സമ്മാനമായി നൽകിയത്. ശരിക്കും പറഞ്ഞാൽ സൂക്ഷിച്ച് വെക്കാൻ അതിൽ പറയത്തക്ക ഒന്നും തന്നെയില്ല. പക്ഷേ അതിൽ ഒരു അദ്ധ്യാപകന്റെ സ്നേഹവും, എന്നെ അംഗീകരിക്കാനുള്ള മനസ്സും ഉള്ളത് കൊണ്ടാവാം, അന്ന് ഞാൻ എന്ന ഒരു ചെറിയ കുട്ടി സൂക്ഷിച്ച് ഒരു ബോക്സിൽ ഇട്ട് വെച്ചത്. തന്ന അദ്ധ്യാപകൻ ആരാണെന്ന് കൃത്യമായി ഓർക്കുന്നില്ല. വട്ടാണോ എന്നായിരിക്കും അല്ലേ ചിന്തിക്കുന്നു? ഒരു രസമുള്ള വട്ടാണ്. വരും കാല ഡിജിറ്റൽ തലമുറയ്ക്ക് ഒരു പുതിയ അനുഭവമായിരിക്കും.

രണ്ടാമത്തെ സമ്മാനം ഒരു പുസ്തകമാണ്. സ്കൂളിൽ ഒന്നും പഠിക്കിലേലും മദ്രസയിൽ ഞാൻ പണ്ട് ചെറിയ രീതിയിൽ ഒരു ബുജി ആയിരുന്നു. നല്ല മാർക്കോടെ അന്ന് എക്സാം പാസായതിൻ ബദർ ഉസ്താദ് സമ്മാനിച്ചതാണ്. ഏതാണ് ക്ലാസ് എന്ന് ഓർക്കുന്നില്ല. അന്ന് ഉസ്താദ് സമ്മാനം നൽകിയ മറ്റൊരാൾ ജസീല ആണെന്നാണ് ഓർമ്മ. പലപ്പോഴും ഞങ്ങൾക്ക് സമ്മാനം വാങ്ങാൻ ഉസ്താദ് മറന്നിട്ടണ്ടെങ്കിലും, ഒരുപാട് മാസങ്ങൾക്ക് ശേഷമാണ് ഈ ഒരു ചെറിയ കാര്യം ഓർമിച്ച് വെച്ച് ഞങ്ങൾക്ക് നൽകിയത്. ഇന്നും അത് കബോർഡിൽ ബദ്രമായി സൂക്ഷിച്ച് വെച്ചിട്ടുണ്ട്.

ഒരു ചെറിയ കഥ പറഞ്ഞ് നിർത്തുകയാണ്. അദ്ധ്യാപക ദിനത്തിൽ, ക്ലാസിലെ എല്ലാ കുട്ടികളും ആകർഷിപ്പിക്കുന്ന സമ്മാനങ്ങൾ കൊണ്ട് വന്നപ്പോൾ മുഷിഞ്ഞ വസ്ത്രം ധരിച്ചു വന്ന ഒരു കുട്ടി മാത്രം ഒരു ചേറിയ ബ്രൌൺ പേപ്പറിൽ പൊതിഞ്ഞ് ടീച്ചറിൻ സമ്മാനം കൊടുത്തു. പകുതി ഉപയോഗിച്ച അത്തർ, കുപ്പി വള ഒക്കെയാണ് അതിൽ ഉണ്ടായത്. എല്ലാവരും അവനെ പരിഹസിച്ചപ്പോൾ അദ്ധ്യാപിക പറഞ്ഞു "എനിക്ക് ഏറ്റവും ഇഷ്ടമുള്ള സമ്മാനം ഇതാണെന്ന് ". പിറ്റേന്ന് അദ്ധ്യാപിക അത്തറും കുപ്പിവളയും ഇട്ടു കൊണ്ട് സ്കൂളിൽ വന്നപ്പോൾ ആ കുട്ടി അദ്ധ്യാപികയോട് പറഞ്ഞ ഒരു വാക്കുണ്ട്, "ടീച്ചർ ഇത് എന്റെ അമ്മയുടേതാണ്. അമ്മ മരിച്ചു പോയി. പക്ഷേ ടീച്ചർ ഈ അത്തർ പുരട്ടിയപ്പോൾ എന്റെ അമ്മയുടെ ഗന്ധം ഞാൻ അനുഭവിക്കുന്നു. എന്റെ അമ്മ ഇവിടെ എവിടെയോ ഉണ്ടെന്ന് തോന്നുന്നു".

അവസാനിപ്പിക്കുകയാണ്. ചിലത് അങ്ങനെയാണ്, മൂല്യമില്ലാത പലതിനും മൂല്യമുള്ളതായി തോന്നും. സമ്മാനം ആയാലും മറ്റെന്ത് തന്നെ ആയാലും, എന്ത് ലഭിച്ചു എന്നതിലല്ല, തരാനുള്ള മനസ്സിനാണ് കയ്യടി. വലിപ്പം നോക്കാതെ സ്വീകരിക്കാനുള്ള മനസ്സും നമുക്ക് ഉണ്ടാവണം. #Keep_Smiling😊

No comments:

Post a Comment

സൗഹ്യദം

സൗഹ്യദം.. ഓരോ കാലത്തും വ്യത്യസ്ഥമായിരുന്നു. ബാല്യത്തിലും യൗവനത്തിലുമൊക്കെ..... ബാല്യം... നിഷ്കളങ്കമായ ബാല്യത്തിൽ കൂട്ടുകാരന്റെ തോളിൽ കൈയ്...