Monday, June 1, 2020

ടോം $ ജെറി

ടോം $ ജെറി കണ്ട് ചെറുപ്പത്തിൽ ഞാൻ ഉച്ചത്തിൽ ചിരിക്കാറുണ്ടെന്നും, മറ്റാരേയും ചാനൽ മാറ്റാൻ പോലും സമ്മതിക്കാറില്ലെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. ഇന്നലെ ഷോപ്പിലിരുന്ന് ടോം$ ജെറി വീണ്ടും കണ്ടു കൊണ്ടിരുന്നപ്പോൾ ശബ്ദം കേട്ട് വിഷ്ണുവും വന്നിരുന്നു. കുറച്ച് സമയത്തേകെങ്കിലും പ്രായം മറന്ന് കുട്ടികളെ പോലെ ഞങ്ങളെ ചിരിപ്പിക്കാൻ 1940കളിലെ ഒരു ആനിമേഷൻ കാർട്ടൂണിന് കഴിയുന്നു എന്നത് അവരുടെ വിജയം തന്നെയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആനിമേഷൻ കാർട്ടൂൺ ആയ ടോം $ ജെറിക്ക് ഇന്നലെ 80 വയസ്സ് തികഞ്ഞു. ഹന്ന - ബാർബർ കൂട്ടുകെട്ടിൽ ഒരുങ്ങിയ 114 കാർട്ടൂൺ പരമ്പരയിൽ 13 ഓസ്കാർ നോമിനേഷനുകൾ, 7 ഓസ്കാർ അവാർഡുകളും ടോം $ ജെറി സ്വന്തമാക്കി. ഡിസ്നിയെ പോലും വിസ്മയിപ്പിക്കുന്ന വിജയം. ഇന്നത്തെ കാർട്ടൂണുകളെ, ടോം $ ജെറിയും, മിക്കി മൗസൊക്കെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഒരു പരാജയം ആയി തോനുന്നു. ടോം എന്ന പൂച്ചയുടെ വിശപ്പിന്റേയും, ജെറി എന്ന എലിയുടെ അതിജീവനത്തിന്റേയും കഥ ഹാസ്യമായി അവതരിപ്പിച്ച് ചെറുപ്പ വലിപ്പം ഇല്ലാതെ എല്ലാവരുടേയും മനസ്സുകളിൽ സ്ഥാനം പിടിച്ചു. ടോം എന്ന വേട്ടക്കാരന്റെ വിശപ്പും, ഇരയായ ജെറിയുടെ അതിജീവനവും മാത്രമല്ല, നിബ്ബിൾസും അങ്കിൾ പൈക്കോസിനേയും അവതരിപ്പിച്ച് കുടുംബ ബസവും, സ്പൈക്കും ടൈക്കിനേയും അവതരിപ്പിച്ച് അച്ഛനും മകനും തമ്മിലുള്ള സ്നേഹവും, ടൂഡൽസും, ടുട്ട്സിനേയും കൊണ്ടുവന്ന് പ്രണയവും, അതിലുപരി ടോംന്റേയും ജെറിയുടേയും മൽപിടിത്തതിനപ്പുറം ഒരാപത്ത് വന്നാൽ ഒറ്റക്കെട്ടായി നിന്ന് നേരിടുന്ന വേട്ടക്കാരന്റേയും ഇരയുടേയും സൗഹൃദവും സ്നേഹവും കൂടി പറയുന്നുണ്ട് ഈ ചിത്രം.

                                

No comments:

Post a Comment

സൗഹ്യദം

സൗഹ്യദം.. ഓരോ കാലത്തും വ്യത്യസ്ഥമായിരുന്നു. ബാല്യത്തിലും യൗവനത്തിലുമൊക്കെ..... ബാല്യം... നിഷ്കളങ്കമായ ബാല്യത്തിൽ കൂട്ടുകാരന്റെ തോളിൽ കൈയ്...