Monday, June 1, 2020

Love Marriage

കൈപിടിച്ച് നടക്കാൻ ഒരാളെ കിട്ടിയപ്പോൾ വിരൽ പിടിച്ച് നടക്കാൻ പഠിപ്പിച്ചവരെ മറന്നു പോവുന്നു പലരും. സൗഹൃദം മുതൽ പ്രണയം വരെ ഇന്റർനെറ്റ് വത്കരിക്കപ്പെടുന്ന കാലം. ശരണ്യയയെ പോലെയുള്ള കുറച്ചാളുകളെ ഒഴിച്ചാൽ, തന്റെ ജീവനേക്കാളേറെ തന്നെ സ്നേഹിച്ച മാതാപിതാക്കളെ വിഢികളാക്കി ഇന്നലെ കണ്ടവന്റെ കൂടെ ഇറങ്ങിപ്പോവുന്നവർ; നാളെ നിങ്ങളേയും ഇട്ടേച്ച് പോവില്ല എന്ന് എന്താണ് ഉറപ്പ്? ഒരാളെ കണ്ടാൽ ചിലപ്പോൾ പ്രണയം നമുക്ക് തോനും, പക്ഷേ പെറ്റ നോവിന്റെ വേദനയും, അച്ഛന്റെ വിയർപ്പിന്റെ ഗന്ധവും മനസ്സിലാക്കുമ്പോഴേക്കും ഒരുപാട് വൈകും. അതിന്റെ ഇടയിലും ഉണ്ട് കുറേ മുതലെടുപ്പ് വഞ്ചനയും കാണിച്ച് പ്രണയിക്കുന്നവരും, അവസാനം മാതാപിതാക്കള അപമാനിച്ച് നിർത്തുന്നവരും. ദിവ്യ പ്രണയം പൂത്തുലഞ്ഞു എന്ന പോസ്റ്റിടുമ്പോൾ അഭിനന്ദന പ്രവാഹവുമായി കമന്റ് ബോക്സിൽ വരുന്നവരുടേയും ഷയർ ചെയ്യുന്നവരുടേയും വീട്ടിലാണ് ഇത് സംഭവിച്ചതെങ്കിൽ, നിങ്ങളിൽ എത്രപേർ ഫേസ് ബുക്കിൽ ആശംസകൾ അറിയിക്കും? ഫേസ് ബുക്കിൽ ഇതൊക്കെ ട്രന്റ് മാത്രമാണ്, എല്ലാതെ അവരാരും കൂടെ ഉണ്ടാവില്ല.

പിന്നെ ഇന്നലെ കണ്ട ഒരു വിരോദാഭാസം എന്ന് തോനിച്ച ചില കാര്യങ്ങൾ കൂടി പറഞ്ഞ് നിർത്താം. ഒരു അപകടത്തിൻ പെട്ട് തളർന്നു പോയ ഹിന്ദു യുവാവുമായി, ഒരു മുസ്ലിം പെൺകുട്ടിയുടെ വിവാഹം, അബലത്തിൽ വെച്ച് കഴിഞ്ഞതിന്റെ ഫോട്ടോസ് സാമൂഹ്യ മാധ്യമങ്ങളിൽ വയറലാണ്. അത് അവരുടെ വിശ്വാസം, നമ്മൾ മാനിക്കണം. ചിലപ്പോൾ 19 വയസ്സുള്ള ഒരു വ്യക്തിക്ക് തോനിയ സഹതാപ പ്രണയം ആയിരിക്കാം, അവളെ വളർത്തിയ മാതാപിതാക്കളെ പോലും ഉപേക്ഷിച്ച് അവൾക്ക് ഇറങ്ങി പോവാൻ തോന്നാൻ കാരണം. അത് എന്തുമാവട്ടെ. അതിൻ താഴെ ഉള്ള കമന്റ് കണ്ടപ്പോൾ ചിരിക്കാതെ വയ്യ, (" ഒരു ഹിന്ദു ആണ് മുസ്ലിം ആചാരത്തിൽ വിവാഹം ചെയ്തതെങ്കിൽ ലൗ ജിഹാദ്, സിറിയ എന്ന് പറഞ്ഞേനെ, തിരിച്ചായത് കൊണ്ട് നന്നായി എന്ന് "). എന്നാൽ, ഈ കാര്യത്തിൽ മതേതര വിവാഹ ചിന്താകതിക്കാരുടെ നിലപാടുകളെ മാറ്റി നിർത്തിയാൽ, സ്ഥിരമായി സിറിയ എന്ന് പ്രസ്ഥാവന പറയുന്നവർ ഇതിൽ സപ്പോർട്ടും ചെയ്യുന്നുമുണ്ട്. ഇതിൻ വിപരീതമാണ് കാര്യമെങ്കിൽ, ഈ സപ്പോർട്ട് ചെയ്യുന്നവർ തന്നെ മറിച്ച് പറയുകയും ചെയ്യുമായിരുന്നു (ഇരു മത വിഭാഗത്തിലും അങ്ങന തന്നെ).

ഇത് വർഗ്ഗീയത പറഞ്ഞതല്ല, സമൂഹ്യ മാധ്യമങ്ങളിലെ ഈ കപട സ്നേഹത്തെ കാണിച്ചു തരാൻ വേണ്ടി മാത്രം പറഞ്ഞതാണ്. സാമൂഹ്യ മാധ്യമങ്ങളിൽ കാണിക്കുന്ന ഈ പൊന്നിൽ ചാലിച്ച സ്നേഹം; സ്വന്തം മക്കളോ, പെങ്ങളോ ആണ് ഇങ്ങനെ ഇറങ്ങി പോയി ചെയ്തതെങ്കിൽ പടികടത്തി ഇറക്കി വിട്ടേനെ, ഈ കാര്യത്തെ ന്യായീകരിച്ച് ആശംസ കമന്റ് ചെയ്തതിലെ പലരും. എന്തായാലും ഒരു കാര്യത്തിൽ സന്തോഷമുണ്ട്. സ്ഥിരം തെറി കമന്റുകളിൾക്ക് പകരം കുറച്ചൂടെ നന്നായി പ്രതികരിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. ദൈവം എല്ലാവർക്കും നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥിക്കാം.

HL: സൗഹൃദം മുതൽ പ്രണയം വരെ ഇന്റർനെറ്റ് വത്കരിക്കപ്പെടുന്ന കാലം.

No comments:

Post a Comment

സൗഹ്യദം

സൗഹ്യദം.. ഓരോ കാലത്തും വ്യത്യസ്ഥമായിരുന്നു. ബാല്യത്തിലും യൗവനത്തിലുമൊക്കെ..... ബാല്യം... നിഷ്കളങ്കമായ ബാല്യത്തിൽ കൂട്ടുകാരന്റെ തോളിൽ കൈയ്...