Monday, June 1, 2020

Kindness

തളിപ്പറമ്പിൽ കുറച്ച് വർഷം മുമ്പ് സി.എച്ച് സെന്ററിന്റെ ഒരു പരിപാടി നടന്നപ്പോൾ, പാവപ്പെട്ട രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ പണം തന്ന് സഹായിക്കാൻ താൽപര്യമുണ്ടോ? എന്ന് പ്രഭാഷകൻ ചോദിച്ചു. അപ്പോൾ ഒരു ചെറിയ കുട്ടി വേദിയിലേക്ക് വന്ന് പണം നൽകി. പക്ഷേ ആ ജനത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയത്, ആ പണം ആര് തന്നു എന്ന പ്രഭാഷകന്റെ ചോദ്യത്തിന് ആ കുട്ടി നൽകിയ മറുപടി ആയിരുന്നു. അവൻ കൂട്ടി വെച്ച് സ്വരൂപിച്ച പണമായിരുന്നു അത്. ഈ സംഭവം എനിക്ക് കേട്ടുള്ള അറിവ് മാത്രമാണ്. ഇത്രയും ചെറിയ കുട്ടി, ആ പണം സന്തോഷത്തോടെ കൊടുക്കണമെങ്കിൽ അവനിൽ അങ്ങനെ ഒരു മനസ്സുണ്ടാക്കിയ ആരെങ്കിലും ഉണ്ടാവണം.

ഒരാൾ വന്ന് സഹായം ചോദിക്കുമ്പോൾ വീട്ടിലെ ചെറിയ കുട്ടികളെ കൊണ്ട് പണം കൊടുപ്പിക്കാറുണ്ട് മുതിർന്നവർ. നമ്മളെ കൊണ്ടും ചെയ്യിപ്പിച്ചിട്ടുണ്ട് നമ്മുടെ ഉപ്പയും, ഉമ്മയും, ഉപ്പുപയും ഒക്കെ. അതൊരു പാഠമാണ്. സഹായം ചോദിച്ച് വരുന്നവരെ വെറും കയ്യോടെ മടക്കരുത് എന്ന പാഠം പ്രാക്ടിക്കലായി നമ്മെ പഠിപ്പിക്കുകയാണ് ചെയ്തത്. നാളെയുടെ നല്ലൊരു ജനതയുണ്ടാവേണ്ടത് വീടുകളിൽ നിന്നാവണം എന്ന ഉത്തമ ബോധ്യമുണ്ട് അവർക്ക്. ഇതിനേയാണ് യഥാർത്ഥത്തിൽ "മോറൽ എജുക്കേഷൻ" എന്ന് വിളിക്കേണ്ടത്. ആ മാതൃക ഇല്ലാതായിപ്പോകരുത് ഇനിയുള്ള വരും കാലങ്ങളിൽ. നല്ല ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ഈ ചെറിയ പ്രവൃത്തി കൊണ്ട് നമുക്ക് കഴിയും.

HL: ഹബീബുള്ള ഉസ്താദ് ക്ലാസിനിടയിൽ മുമ്പ് പലപ്പോഴും ഞങ്ങളോട് പറയുന്ന ഒരു വാക്കോടെ നിർത്തുന്നു: "ചെറുപ്പമുള്ള ശീലം മറക്കുകില്ല മനുഷ്യനുള്ള കാലം" #Keep_Smiling

No comments:

Post a Comment

സൗഹ്യദം

സൗഹ്യദം.. ഓരോ കാലത്തും വ്യത്യസ്ഥമായിരുന്നു. ബാല്യത്തിലും യൗവനത്തിലുമൊക്കെ..... ബാല്യം... നിഷ്കളങ്കമായ ബാല്യത്തിൽ കൂട്ടുകാരന്റെ തോളിൽ കൈയ്...