Monday, June 1, 2020

മാറണം, മാറ്റണം .... ആദ്യം നമ്മളുടെ ചിന്താഗതിയെ, പിന്നെ അവരെ.

ഞാൻ ചെറുതായിരുന്നപ്പോൾ ഉപ്പ ഗൾഫിൻ വരുമ്പോൾ സൈക്കിൾ കൊണ്ടുവന്നു. ഗീർ സൈക്കിൾ. നീല കളറിലുള്ള കാണാൻ തന്നെ പുതുമയുള്ള മോഡൽ. അന്ന് മറ്റാരുടെ കയ്യിലും ആ മോഡൽ സൈക്കിൾ ഉണ്ടായിരുന്നില്ല. പലരും അത്ഭുതത്തോടെ നോക്കിയിട്ടുണ്ടാവും. അങ്ങനെ ഒരു ദിവസം സ്കൂളിൽ നിന്ന് ജുമുഅ നിസ്കരിച്ച് വരി വരിയായി സ്കൂളിലേക്ക് തിരിച്ച് പോവുമ്പോൾ ഈദ് ഗാഹ് ഗ്രൗണ്ടിൽ 3 പിള്ളേര് കാണാൻ എന്റേത് പോലെ തന്നെ ഉള്ള ഒരു സൈക്കിൾ എടുത്ത് കളിക്കുന്നത് കണ്ടു. എന്റെ സൈക്കിൾ ആണോ എന്ന സംശയം ഉണ്ടായെങ്കിലും ഞാൻ പോയി നോക്കിയില്ല. സ്കൂൾ വിട്ട് വീട്ടിൽ എത്തിയ ശേഷം ആദ്യം ഞാൻ നോക്കിയത് സൈക്കിൾ ആയിരുന്നു. പക്ഷേ അതവിടെ ഇല്ലായിരുന്നു. അത് കളവ് പോയിരുന്നു. അപ്പഴാണ് തിരിച്ചറിഞ്ഞത് നേരത്തെ കണ്ടത് എന്റെ സൈക്കിൾ തന്നെയാണെന്ന്. അന്ന് വൈകുന്നേരം തന്നെ നല്ല മഴയത്തും കോട്ടിട്ട് സൈക്കിൾ തപ്പാൻ ഇറങ്ങിയെങ്കിലും, പൊടി പോലും ഇല്ല കണ്ടുപിടിക്കാൻ. പിറ്റേന്നും ഞങ്ങൾ മുഴുവൻ കറങ്ങിയിട്ടും കിട്ടിയില്ല. അന്ന് അത് എടുത്തവരെ ഞാൻ ദൂരെ നിന്ന് കണ്ടതാണ്. ഒരു ചെറിയ ചെറുക്കൻ, ഒരാൾ അതിൻ കുറച്ച് വലുത്, ഒരാൾ അവനേക്കാളും കുറച്ച് വലുത്. അവര് എവിടുന്ന് ഈ മൂലയിൽ താമസിക്കുന്ന എന്റെ വീടും സൈക്കിളും കണ്ടു പിടിച്ചിണാവോ?. ഇന്ന് ഞാൻ ഈ കാര്യം മനസ്സിൽ ഓർക്കുമ്പോൾ, കുറച്ച് ദിവസം മുമ്പ് ശ്രദ്ധയിൽ പെട്ട ഒരു വാർത്ത കൂടി ഓർക്കുന്നു. പയ്യന്നൂരിൽ നിന്ന് മോഷണം നടത്തിയതിന്റെ പേരിൽ 19 വയ്യസ്സുകാരി ഒരു പെൺകുട്ടിയേ പോലീസ് അറസ്റ്റ് ചെയ്തു. ഹോസ്പിറ്റലിൽ വെച്ച് ചെറിയ കുട്ടികളെ, എടുത്തും കളിപ്പിച്ചും വശത്താക്കി മാല മോഷ്ടിക്കലാണ് പതിവ്. വാർത്തയോടൊപ്പം പെൺകുട്ടിയുടെ ഫോട്ടോ കൂടി ഉണ്ടായിരുന്നു. കാണുമ്പോൾ നിഷ്കളങ്കമായ മുഖം.ആ പെൺകുട്ടി ചെയ്തത് തെറ്റ് തന്നെയാണ്, പക്ഷേ വാർത്തയുടെ കൂടെ ഫോട്ടോ കൊടുത്തതിനോട് ഞാൻ യോജിക്കുന്നില്ല. കല്ലെറിയാൻ ഒരുപാട് പേര് ഉണ്ടാവും പക്ഷേ ഇത്രയും ചെറിയ വയസ്സിൽ തന്നെ അവളെന്തിൻ മോഷണം നടത്തി എന്ന് അറിയാനോ, അത് തിരുത്തി കൊടുക്കാനോ നമുക്ക് കഴിഞ്ഞില്ല, ശ്രമിച്ചില്ല. ഏതൊരു കുറ്റകൃത്യം നടന്നാലും ചെയ്താൾക്ക്, നമ്മുക്ക് അംഗീകരിക്കാൻ കഴിയുന്നതോ കഴിയാത്തതോ ആയ ന്യായികരണം ഉണ്ടാവും പറയാൻ. പക്ഷേ അതിൽ ഒരു പാഠം കുടി ഉണ്ടാക്കും. ഹിറ്റ്ലറിന്റെ ചരിത്രം നമ്മൾ അറിയില്ലേൽ പഠിക്കണം. ഹിറ്റ്ലർ ക്രൂരനായിരുന്നു. പക്ഷേ ഹിറ്റ്ലറെ ക്രൂരനാക്കിയതിന്റെ പങ്ക് അച്ഛന്റെ പരുമാറ്റമാണ്. നമ്മൾ അവിടെ നിന്നും പഠിച്ച് തുടങ്ങണം. പല വിദ്യാർത്ഥികൾക്കിടയിലും ഉണ്ട് മോഷണ നടത്താനും, മറ്റുള്ളവനെ വഞ്ചിക്കാനും ചതിക്കാനുമുള്ള മനോഭാവം. നമ്മളുടെ ശ്രദ്ധയിൽ പെടാനിട്ടാണെന് മാത്രം. കുട്ടികൾക്കിടയിലെ ഈ മോഷണ മനോഭാവം നമ്മൾ തിരുത്തണം. അത് അഭമാനിച്ച് കൊണ്ടല്ല, ചേർത്ത് നിർത്തിക്കൊണ്ടാവണം. ഒരു കുട്ടി/വിദ്യാർത്ഥി മോഷണത്തിൻ പിടിക്കപ്പെട്ടാൽ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിച്ചാൽ അവൻ ക്രൂരനാകാൻ സാധ്യത ഉണ്ട്. പക്ഷേ മാറ്റി നിർത്തി കാര്യ കാരണങ്ങളെ അന്വേഷിച്ചാൽ ചിലപ്പോൾ ഒരു കൗൺസിലിംഗിൽ തീരാവുന്നതേ ഉള്ളു. മാറണം, മാറ്റണം .... ആദ്യം നമ്മളുടെ ചിന്താഗതിയെ, പിന്നെ അവരെ. #Keep Smiling😊

HL: മാറണം, മാറ്റണം .... ആദ്യം നമ്മളുടെ ചിന്താഗതിയെ, പിന്നെ അവരെ.

No comments:

Post a Comment

സൗഹ്യദം

സൗഹ്യദം.. ഓരോ കാലത്തും വ്യത്യസ്ഥമായിരുന്നു. ബാല്യത്തിലും യൗവനത്തിലുമൊക്കെ..... ബാല്യം... നിഷ്കളങ്കമായ ബാല്യത്തിൽ കൂട്ടുകാരന്റെ തോളിൽ കൈയ്...