ഞാൻ ഈ പോസ്റ്റ് ഇട്ടത് കൊണ്ട് കേരളത്തിൽ നാളെ ഒന്നും സംഭവിക്കില്ലെന്നെനിക്കറിയാം. അങ്ങന ഒരു ഉദ്ദേശവും ഇല്ല. പക്ഷേ ഈ പോസ്റ്റ് ഞാൻ ഇടുന്നത് രക്ഷിതാകളുടെ ശ്രദ്ധയിലേക്ക് വേണ്ടിയാണ്. ഇന്ന് ശഹലയാണെങ്കിൽ നാളെ മറ്റൊരാൾ. ഈ ഒരു വിഷയം സുൽത്താൻ ബത്തേരിയിലേക്ക് മാത്രം ഒതുങ്ങേണ്ട ചർച്ചയല്ല. കേരളത്തിലെ പല സ്കൂളുകളിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. ചില കോളേജുകളിലും ഇതു തന്നെയാണ് അവസ്ഥ. കുടിക്കാൻ ശുദ്ധമായ വെള്ളമോ, നല്ലൊരു ബാത്ത് റൂം പോലുമില്ല. ഇടക്കാലത്ത് ഒരു സ്ഥാപനത്തിലെ വാട്ടർ ടാങ്ക് തുറന്നപ്പോൾ നങ്ങൾ കണ്ട കാഴ്ച പരിതാപകരമായിരുന്നു. കുടിക്കാൻ കഴിയാത്ത അത്രയും മലിനമായിരുന്നു വെള്ളം. ആ വെള്ളം കുടിച്ച് രോഗം വന്നില്ലെങ്കിലേ അത്ഭുതമുള്ളു. ആ വെള്ളമാണ് ആസ്ഥാപനത്തിലെ വിദ്യാർത്ഥികൾ വർഷങ്ങളായി ഉപയോഗിക്കുന്നത്. മറ്റൊരു കോളേജിൽ പോയപ്പോൾ പോവുന്ന വഴികൾ കാടുപിടിച്ചു കിടക്കുന്നു. അവിടെ വെച്ച് എന്ത് സംഭവിച്ചാലും ആരും അറിയില്ല. മുൻപ് ആ വഴിയിൽ വെച്ച് ഒരു വിദ്യാർത്ഥിനിയെ ബലാൽസംഗ ശ്രമം നടന്നിട്ടുണ്ടെങ്കിലും, അതും ഒരു കാലത്ത് ചർച്ചയായിട്ട് പോലും ഇന്നും ഒരു മാറ്റവുമില്ലെന്നത് ഖേതകരം. ഇന്ന് പാമ്പ് കടിയേറ്റാണേൽ, നാളെ മറ്റൊരു സാഹചര്യത്തിൽ മറ്റൊരു വിദ്യർത്ഥി എല്ലെങ്കിൽ വിദ്യാർത്ഥിനി, അത്രേ ഉള്ളു പല വാർത്തകളും ചർച്ചകളും. ഇന്ന് ഒരു ഷഹ്ലയുടെ ജീവൻ ബലി കൊടുക്കേണ്ടി വന്നു ഈ ഒരു ഭരണകൂടവും രക്ഷിതാക്കളും നാട്ടുകാരും ഇടപടാൻ. ഇനി മറ്റൊരു ശഹലയുടെ ജീവൻ വരെ കാത്ത് നിൽക്കണോ വേണ്ടയോ എന്ന് നമ്മളാണ് ചിന്തിക്കേണ്ടത്. ചേരിതിരിഞ്ഞ് രാഷ്ട്രീയക്കാരും മറ്റ് നേതാക്കന്മാരും അന്ദി ചർച്ച നടത്തി ഒരു വികസനവും കേരളത്തിലെ വിദ്യാലയങ്ങിൽ നടക്കുമെന്ന് തീരെ വിശ്വാസമില്ല. ഇന്ന് കാണുന്ന പല സ്കൂളുകളും കോളേജുകളും പല രാഷ്ട്രീയ സംഘടനകളുടെ നേതാക്കന്മാരും ഹോൾടുള്ളവരും ഭരിക്കുന്നത് കൊണ്ട് ബാക്കി എന്താവുമെന്ന് പറയേണ്ടതില്ലല്ലോ. രണ്ട് സസ്പൻഷനിലും, മനപ്പൂർവമെല്ലാത നരഹത്യക്കുമുള്ള കേസിനപ്പുറത്തേക്ക്, രണ്ട് ദിവസത്തെ മാധ്യമ ചർച്ചകൾക്കുമപ്പുറം പൊതു സമൂഹം ഇനി ഏറ്റെടുക്കാൻ, നമ്മൾ ഏറ്റെടുക്കാൻ ഇനി മറ്റൊരു ശഹ്ല, എല്ലെങ്കിൽ എന്റേയോ നിങ്ങളുടേയോ മകനോ, മകളോ, പെങ്ങളോ ആരെങ്കിലും ആവണം. വിദ്യാലയത്തിന്റെ അവസ്ഥ ഇത്രയും പരിതാപകരമാണെന്ന് അറിഞ്ഞിട്ടും ഇതേ സ്കൂളുകളിൽ തന്നെ മക്കളെ പഠിക്കാൻ വിടുന്ന നമുക്ക് ഒരു ബാധ്യതയുമില്ലെ? ഏറ്റവും കുറഞ്ഞത് മക്കളോട് അന്വേഷിക്കുകയെങ്കിലും നമ്മൾ ചെയ്തിട്ടുണ്ടോ? ഇനിയെങ്കിലും മറ്റൊരു ശഹ്ലയുടെ സ്ഥാനത്ത് നമ്മളുടെ മക്കൾ എല്ലാതിരിക്കാനെങ്കിലും നമ്മളുടെ കുട്ടികളുടെ സ്കൂളിൽ പോയി അവരുടെ ക്ലാസ് റൂം, വെള്ളം, ബാത്ത് റൂം തുടങ്ങി എല്ലാം അന്വേഷിക്കാൻ നമ്മുക്ക് കഴിയണം. ഇവിടെ കുറച്ച് അദ്ധ്യാപകർ കാണിച്ച അനാസ്ഥരുടെ പേരിൽ രക്ഷിക്കാൻ കഴിയുമായിരുന്ന ഒരു വിദ്യാർത്ഥിനിയുടെ ജീവനാണ് പൊലിഞ്ഞത്. പ്രതികരിക്കാൻ ചങ്കൂറ്റം ആ വിദ്യാർത്ഥികൾ കാണിച്ചില്ലായിരുന്നെങ്കിൽ ചിലപ്പോൾ പത്രത്തിന്റെ ഉൾപേജിൽ ഏതെങ്കിലും ഒരു കോണിൽ ആ വാർത്ത ഒതുങ്ങി പോകുമായിരുന്നു. ജില്ലാ ജഡ്ജി വന്ന് പരിശോദിച്ചതിനെ കുറിച്ച് ഒരു വിദ്യാർത്ഥിയോട് മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ ആ വിദ്യാർത്ഥി പറഞ്ഞ മറുപടി ഉണ്ട് " ഇപ്പോൾ വന്ന് ആര് പരിശോദിച്ചിട്ടും എന്ത് കാര്യം? അവളുടെ ജീവൻ തിരികെ കിട്ടുവോ?" എന്ന്. 24 മണിക്കുർ സ്റ്റേറ്റസുകൾക്കപ്പുറം ഈ വിഷയം ഒന്നുമല്ല, നാളെ ഒരു ശഹ്ല ഉണ്ടാക്കുന്നത് വരെ ഹാഷ് ടാഗുകൾ ഫോണിന്റെ കീബോർടിൽ ഇരിക്കട്ടെ. ഇനി ഇത് ആവർത്തിക്കാതിരിക്കാൻ വലുതായിട്ട് ഒന്നും ചെയ്യണ്ട, പകരം കുറച്ച് സമയം നമ്മുടെ മക്കൾക്ക് വേണ്ടി ചിലവഴിച്ചാൽ, പോയി അന്വേഷിച്ചാൽ ഇനി ഒരു ശഹ്ല ഉണ്ടാവില്ല. ഈ പി.ടി.എ മീറ്റിംഗ് ഒരു പ്രഹസനമെല്ലെന്ന തിരിച്ചറിവ് ഉണ്ടായാൽ, പി.ടി.ഐ പ്രസിഡന്റ് എന്നാൽ, പി.ടി.എ കമ്മിറ്റി എന്നാൽ പേരിനുള്ള ചടങ്ങായെങ്കിലും കാണാതിരുന്നാൽ ഈ ശഹലയോടെ ഈ പട്ടിക ഇവിടെ അവസാനിക്കും.
അക്ഷരങ്ങളോടാണ് പ്രണയം. അക്ഷരങ്ങളാണ് എന്റെ ആയുധം. നിറങ്ങളുടെ ലോകത്ത് നിറങ്ങളില്ലാത രാഷ്ട്രീയത്തിലാണ് വിശ്വാസം. വിരലുകൾക്കിടയിലെ വിടവുകൾ, ചേർത്തു പിടിക്കാനാണെന്ന് പഠിപ്പിച്ചു തന്ന മാതാപിതാക്കളും സൗഹൃദങ്ങളുമാണന്റെ ലോകം.
Monday, June 1, 2020
Subscribe to:
Post Comments (Atom)
സൗഹ്യദം
സൗഹ്യദം.. ഓരോ കാലത്തും വ്യത്യസ്ഥമായിരുന്നു. ബാല്യത്തിലും യൗവനത്തിലുമൊക്കെ..... ബാല്യം... നിഷ്കളങ്കമായ ബാല്യത്തിൽ കൂട്ടുകാരന്റെ തോളിൽ കൈയ്...
-
സമദാനിയുടെ വാക്കുകളെ കടമടുത്തു കൊണ്ട് പറയട്ടെ, ഇന്ന് ലോകമനുഭവിക്കുന്ന പ്രശ്നം പട്ടിണിയോ, ദാരിദ്യമോ, തൊഴിലില്ലായിമയോ എല്ല; സ്നേഹ ശൂന്യതയാണ്....
-
സൗഹ്യദം.. ഓരോ കാലത്തും വ്യത്യസ്ഥമായിരുന്നു. ബാല്യത്തിലും യൗവനത്തിലുമൊക്കെ..... ബാല്യം... നിഷ്കളങ്കമായ ബാല്യത്തിൽ കൂട്ടുകാരന്റെ തോളിൽ കൈയ്...
-
രാവിലെ കുളിച്ചൊരുങ്ങി നല്ല ഡ്രസ്സ് ഒക്കെ ഇട്ട് പൊന്നുമോൻ ഇറങ്ങി നിൽക്കുകയാണ് എവിടെയോ പോകാൻ വേണ്ടി. അപ്പഴാണ് നമ്മുടെ ഉമ്മർക്കയും സുഹൃത്തും അ...
No comments:
Post a Comment