Monday, June 1, 2020

യതീം

വായിക്കാനുള്ള മടി കാരണം വായിക്കാതിരിക്കരുത്.

5 ഉം 6 ഉം ഒക്കെ വയസ്സുള്ള കുട്ടികൾ ഒരു കടയുടെ സ്റ്റെപ്പിലും, ഇന്റർലോക്കിലും കിന്നുറങ്ങുന്നു. പുറത്ത് മഴ പെയ്യുന്നുമുണ്ട്. കിടക്കാൻ കട്ടിലയോ, കിടക്കയോ, തലയണയോ ഒന്നുമില്ലാതെ നിലത്ത് കിടന്നുറങ്ങുന്നു. ഇന്നലെ ഞാൻ കണ്ട ഒരു വീഡിയോ ദൃശ്യത്തിലെ കാഴ്ചയാണ് മുകളിൽ ഞാൻ പറഞ്ഞത്. ഇത് എവിടെയാണെന്നോ എപ്പഴ് എടുത്തതാണെന്നോ അറിയില്ല. പക്ഷേ ഇത് നമ്മുടെ രാജ്യത്തിന്റെ മറ്റൊരു മുഖമാണ്. ഈ ഇടക്ക് പയ്യാമ്പലം ബീച്ചിൽ എത്തി ബൈക്ക് പാർക്ക് ചെയ്ത് ഒരു ചെറിയ പാലം കടന്ന് പോവുമ്പോൾ, ഒരു വൃദ്ധനും ഒരു കുട്ടിയും മുന്നിലേക്ക് കൈനീട്ടി. തുണിയും വെച്ച് ഇരുന്ന് ഓരോൾടെ മുന്നിലും കൈ നീട്ടുന്നുണ്ടായിരുന്നു. ഞാൻ അടക്കം ആരും ശ്രദ്ധിക്കാതെ പോവുന്നു. ചുട്ടു പൊള്ളുന്ന ആ വെയ്ലത്തും കുടിക്കാൻ എങ്കിലും എനിക്ക് വാങ്ങിക്കൊടുക്കാമായിരുന്നു എന്ന കുറ്റബോധം പിന്നീട് മനസ്സിൽ ഒരുപാട് കുത്തി. യതീം (അനാഥ) മക്കളുടെ മുന്നിൽ വെച്ച് സ്വന്തം മക്കളെ ചുംബിക്കാൻ പോലും പാടില്ലെന്ന നബിയുടെ ഒരു വാക്ക് ഉണ്ട്. അവരുടെ മുന്നിലൂടെ നമ്മൾ നമ്മുടെ മക്കളുടെ കൈപിടിച്ച് നടക്കുമ്പോൾ, കഴിക്കാൻ ഭക്ഷണം വാങ്ങിച്ച് കൊടുക്കുമ്പോൾ എത്ര തവണ അവർ ആഗ്രഹിച്ചിട്ടുണ്ടാവും അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ എന്ന്. ചില കുട്ടികൾ ആഹാരത്തിൻ വേണ്ടി കൈനീട്ടുമ്പോൾ, ചില ഉമ്മമാർ കുട്ടികളെ കൊണ്ട് നീട്ടി യാചിപ്പിക്കുന്നതും കണ്ടിട്ടുണ്ട്. ആദ്യം നിരോധിക്കേണ്ടത് യാചനയാണ്..

പിന്നെ തെരുവിലുറങ്ങുന ഈ കുട്ടികൾ സർക്കാറിന്റെ മാത്രം ബാധ്യതയല്ല, സമൂഹത്തിന്റെ കൂടിയാണ്. അവരുടെ സ്ഥാനത്ത് നമ്മുടെ മക്കളോ, പെങ്ങളോ, അനിയനോ ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ചാൽ മതി. എന്റെ രാജ്യത്തെ ഒരു മനുഷ്യൻ പട്ടിണി കിടന്നാൽ ദൈവത്തോട് എന്ത് മറുപടി പറയും എന്ന് പേടിച്ച് രാത്രികളിൽ ഇറങ്ങി നടന്ന ഉമർ (റ)വിനെ പോലെയുള്ള ഭരണാധികാരികൾ മൺമറന്നു പോയ ഈ ലോകത്താണ്, കുഞ്ഞുങ്ങൾ തെരുവിലുറങ്ങുന്നത്. രാശി കൊറവിന്റെ പേരിൽ ഉള്ള വീട് ക്ലബാക്കി മാറ്റി കോടികൾ മുടക്കി DYSP മാർക്കും ഉന്നതർക്കും പുതിയ കോട്ടേർസ്, കോടികൾ മുടക്കി മന്ത്രിമാർക്കും ഉന്നതർക്കും ആഡംബര വാഹനങ്ങൾ, പ്രതിമകൾ, രാജാവിൻ പോവാൻ മെറ്റൽ റോഡുകൾ. പക്ഷേ ജനങ്ങളുടെ കാര്യം എത്തുമ്പോൾ ഗഞ്ചനാവിൽ പണമില്ല. മതിലുകൾ കേട്ടി ചേരി മറച്ചതുകൊണ്ടൊന്നും സത്യം സത്യമെല്ലാതാവില്ല. കെട്ടിപ്പൊക്കുന്ന മതിലുകൾക്കപ്പുറം പേടിക്കാതെ ഉറങ്ങാൻ കഴിയുന്ന വീടുകളാണ് ആവശ്യം.

ഓരോ കുട്ടിയും ഈ രാജ്യത്തിന്റെ നാളെയുടെ വാഗ്ദാനങ്ങൾ തന്നെയാണ്. തെരുവിലെ ഈ കുഞ്ഞുങ്ങൾക്ക് കിടക്കാൻ അടച്ചുറപ്പുള്ള ഒരു കെട്ടിടം, ഭക്ഷണം, കിടക്കാൻ കിടക്കയും തലയണയും, വസ്ത്രവും, വിദ്യാഭ്യാസവും കൊടുക്കൽ ബാധ്യതയാണ്. ഇത് ഔദാര്യമല്ല സാർ, അവകാശമാണ്. ഒരു പ്രളയം വന്നപ്പോൾ കഴിക്കാൻ ഭക്ഷണവും കിടക്കാൻ സൗകര്യവും ഒരുക്കി അത്ഭുതം സൃഷ്ടിക്കാൻ നമുക്ക് കഴിയുമെങ്കിൽ, ഒരു കുഞ്ഞും ഇനി തെരുവിൽ ഉറങ്ങില്ല, യാചിക്കാൻ കൈ നീട്ടില്ല, ഭിക്ഷാടന മാഫിയകളുടെ ഇരയാവില്ല, സെക്സ് റേക്കറ്റിൽ വീഴില്ല, ഒരു കഴുകനും അവരുടെ ശരീരം കൊത്തിക്കൊണ്ട് പോവില്ല. പകരം സ്നേഹിക്കാൻ, വീണു കിടക്കുന്നവന്റെ കൈപിടിക്കാൻ അറിയുന്ന ഒരു തലമുറ നമ്മൾ കാരണം ഉണ്ടാകും. 10 ലൈക്കും 4 കമ്മന്റിനും വേണ്ടി ഇട്ട പോസ്റ്റല്ല. നമ്മളെ കൊണ്ട് കഴിയുന്ന രീതിയിൽ ഒരു സംഘടന ലേബലുമില്ലാതെ ഒരു കൂട്ടായിമ ഉണ്ടാകാൻ വേണ്ടി ഉള്ളതാണ്. റീചാർജ് ചെയ്തും കറങ്ങിയും തീർക്കുന്ന പൈസയിൽ നിന്ന് 100 രൂപ മാറ്റി വെച്ചാൽ ചിരിക്കുന്ന ഒരു സമൂഹത്തെ കാണാൻ കഴിയും എന്ന വിശ്വാസത്തോടെ എഴുതുന്ന പോസ്റ്റാണ്. #Keep Smiling

HL: യതീം (അനാഥ) മക്കളുടെ മുന്നിൽ വെച്ച് സ്വന്തം മക്കളെ ചുംബിക്കാൻ പോലും പാടില്ലെ - നബി (സ)

No comments:

Post a Comment

സൗഹ്യദം

സൗഹ്യദം.. ഓരോ കാലത്തും വ്യത്യസ്ഥമായിരുന്നു. ബാല്യത്തിലും യൗവനത്തിലുമൊക്കെ..... ബാല്യം... നിഷ്കളങ്കമായ ബാല്യത്തിൽ കൂട്ടുകാരന്റെ തോളിൽ കൈയ്...