14 വർഷത്തെ സ്കൂൾ ജീവിതം, അത് കഴിഞ്ഞ് 4 വർഷത്തെ ക്യാപസ് ജീവിതം. ജീവിതത്തിലെ കണക്കെടുത്താൽ ഇന്നെനിക്ക് 23 വയസ്സ് തികയാൻ പോവുന്നു. ഇതിനടയിൽ പല തരം മനുഷ്യരെ കണ്ടു. സ്നേഹിക്കാൻ അറിയുന്ന, ഒരു ഉളുപ്പുമില്ലാതെ ചതിക്കാൻ അറിയുന്ന, സെൻസിറ്റീവായി കാര്യങ്ങൾ നോക്കി കാണുന്ന, പ്രവർത്തിക്കുന്ന, ചിന്തിക്കുന്ന ഒരുപാട് പേർ. ഇപ്പോൾ ഇങ്ങനൊരു പോസ്റ്റ് എഴുതാൻ കാരണം മിനിന്നാനും ഇന്നലേയും എന്റെ ശ്രദ്ധയിൽ പെട്ട ഒരു വാർത്തയാണ്. മിനിന്നാനത്തെ വാർത്ത പറയാം, ഒരാൺ സുഹൃത്ത് തന്റെ പെൺ സുഹൃത്തിനെ കൊല്ലുകയും ശേഷം അവൻ സ്വയം മരിക്കുകയും ചെയ്തു. ഇന്നലത്തെ വാർത്ത, ഒരാൺ സുഹൃത്ത് സൗഹൃദം വിടുന്നതിൻ മുമ്പ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പെൺ സുഹൃത്തിനെ വിളിച്ചു കൊണ്ടുപോയി ശേഷം കൊന്നു. എങ്ങനെ ഇവർക്ക് ഇതിൻ കഴിയുന്നു എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്തിനാണ് കൊന്നതെന്ന കൃത്യമായ ഉത്തരം പോലും അവർക്കുണ്ടാവില്ലെന്നുറപ്പാണ്. അതികമായാൽ അമൃതവും വിഷം എന്ന് കേട്ടിട്ടില്ലേ? അതാണ് ഇവിടെയൊക്കെ സംവവിച്ചത്. വൈഗാരികമായി ചിന്തിച്ച് പ്രവൃത്തിക്കുന്ന ഒരു പുതു തലമുറ നമുക്കിടയിൽ ഇപ്പഴും ഉണ്ട്. വാട്ട്സ്ആപ് സ്‌റ്റേറ്റസുകളും, ഇൻസ്റ്റാ, fb ഫീടുകളും ജീവിതവുമായി താരതമ്യം ചെയ്ത് ജീവിക്കുന്ന ഒരു വിഭാഗം. അനാവശ്യ ചിന്തകളെ അതിന്റെ പിൻ പോയിന്റിൽ എത്തുമ്പോൾ തോന്നുന്ന, ചെയ്യുന്ന ചില കാര്യങ്ങൾ. എന്നിലും നിങ്ങളിലും ഉണ്ട് അങ്ങനെ, പക്ഷേ നിയന്ത്രിക്കുന്നത് കൊണ്ട് നമ്മളിൽ കാണുന്നില്ലെന്ന് മാത്രം. സെൻസെറ്റീവ് പെരുമാറ്റം കാണിക്കുന്ന ഒരുപാട് പേർ. ചെറിയ കാര്യങ്ങൾക്ക് പോലും ഡിപ്രഷനടിച്ച് ചിന്തിച്ച് ബലൂൺ ഊതി വീർപ്പിച്ച് വെലുതാകും പോലെ വലുതാകുകയാണ്. മുമ്പ് കാൽ നിലത്ത് ചവിട്ടി ലോകം കാണാൻ തുടങ്ങിയ കുഞ്ഞു മനസ്സുകൾ, ഇന്ന് ലോകം മുഴുവൻ, കയ്യിലിരിക്കുന്ന കുഞ്ഞൻ ഡിസ്പ്ളേകളിൽ കണ്ടു തുടങ്ങിയപ്പോൾ തുടങ്ങിയ ചില മാറ്റങ്ങളും കൂടി ഇതിൽ പെടും. കഴിഞ്ഞ മാസങ്ങളിൽ ഒരാഴ്ചക്കുള്ളിൽ കണ്ണുർ ജില്ലയിൽ നിന്ന് 5മും 6 ഉം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത് വളരെ നിസ്സാര കാര്യങ്ങൾക്കാണ്. ഞാൻ ആദ്യം പറഞ്ഞ വിദ്യാർത്ഥികളെ കൊന്നത് അവർക്ക് ഭ്രാന്ത് ഉള്ളത് കൊണ്ടല്ല അവരുടെ സെൻസിറ്റീവ്നസ് വൈഗാരിക സ്വഭാവങ്ങളാണ്. ഇങ്ങനെ ആരും എന്റെ വീട്ടിൽ ഇല്ല എന്നാണ് നാം ചിന്തിക്കുന്നതെങ്കിൽ, അത് തെറ്റാണ്. വരും സമൂഹത്തെ തിരുത്തണം. തിരുത്തേണ്ടത് ഒറ്റപ്പെടുത്തിയല്ല പകരം അവരെ വിശാലമായി ചിന്തിപ്പിക്കാൻ പഠിപ്പിച്ചു കൊണ്ടാവാണം. വഞ്ചനയുടെ മുഖം മൂടി അണിയാതെ സ്നേഹിക്കാൻ നമുക്ക് കഴിയണം. നല്ല സൗഹൃദങ്ങൾ എന്നും ഉണ്ടാവട്ടെ. സ്നേഹം അത്മാർത്ഥമാണെങ്കിൽ കൊല്ലാനും ചതിക്കാനുമുള്ള ചിന്ത പോലും നമുക്കുണ്ടാവില്ല. ഇനി ഒരിക്കലും ഇത് പോലുള്ള വാർത്തകൾ നമ്മൾ കേൾകാതിരിക്കട്ടെ. സംശയം മാറ്റി വെച്ച് വിശാലമായി ചിന്തിച്ചാൽ തീരാത്ത ഒരു കാര്യവും ഈ ലോകത്തില്ല. ഇന്ന് കണ്ട ഒരു ചെറു വാർത്തയോടെ അവസാനിപ്പിക്കുന്നു. വയനാട്, ബത്തേരിയിൽ ഇന്നലെ ആ നാട്ടുകാർ മെഴുകുതിരി കത്തിച്ച് ഒരു ചരമ വാർഷികം ആചരിച്ചു. അവരുടെ വാക്കുകൾ എടുത്ത് പറഞ്ഞാൽ അവരുടെ ഒരു സഹപ്രവർത്തകൻ, ആ നാട്ടിന്റെ കാവൽക്കാരൻ ആരോ വിഷം കൊടുത്ത് കൊന്നിട്ട് ഒരു വർഷം തികയുന്നു. കൗതുകം എന്താണെന്ന് വെച്ചാൽ അത് ഒരു തെരുവ് നായ ആയിരുന്നു. ജാതി പറഞ്ഞ് സ്നേഹത്തിന്റെ പേരിൽ കൊല്ലുന്ന ഒരു സമൂഹത്തിന് ഇതൊരു മാതൃകയാണ്.
HL: വാട്ട്സ്ആപ് സ്‌റ്റേറ്റസുകളും, ഇൻസ്റ്റാ, fb ഫീടുകളും ജീവിതവുമായി താരതമ്യം ചെയ്ത് ജീവിക്കുകയാണ് ഒരു വിഭാഗം.
HL: വാട്ട്സ്ആപ് സ്‌റ്റേറ്റസുകളും, ഇൻസ്റ്റാ, fb ഫീടുകളും ജീവിതവുമായി താരതമ്യം ചെയ്ത് ജീവിക്കുകയാണ് ഒരു വിഭാഗം.
No comments:
Post a Comment