Monday, June 1, 2020

സൗഹ്യദം

സൗഹ്യദം.. ഓരോ കാലത്തും വ്യത്യസ്ഥമായിരുന്നു. ബാല്യത്തിലും യൗവനത്തിലുമൊക്കെ.....

ബാല്യം... നിഷ്കളങ്കമായ ബാല്യത്തിൽ കൂട്ടുകാരന്റെ തോളിൽ കൈയ്യിട്ട് നടന്ന ഒരു കാലമുണ്ടായിരുന്നു. പിണങ്ങുമ്പോൾ ചെറുവിരൽ ഉയർത്തി ഉറ്റ സുഹ്യത്തിനോട് " കട്ടി " എന്ന് പറഞ്ഞ കാലം. കൂടെ ഇരുന്ന് കഴിച്ച ഇഞ്ചി മിഠായിക്ക് പോലും മധുരമെന്ന് തോന്നിയ കാലം. അവരൊക്കെ ഇന്ന് എവിടെയാണെന്ന് അറിയില്ല. പക്ഷേ അറിയുന്നവരിൽ പലരും ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു കടന്നു പോകുന്നു. അന്ന് അവരൊക്കെ നമുക്ക് എന്തൊകെയോ ആയിരുന്നു എന്ന് ഓർക്കുമ്പോൾ മിഴികൾ അറിയാതെ നനയുന്നു. ആ കാലം തിരിച്ചു വന്നിരുന്നുവെങ്കിൽ.

വർഷങ്ങൾ കടന്നു പോയി. സൗഹൃദത്തിന്റെ മുഖം മൂടി അണിഞ്ഞ് പലരും കടന്നു പോയി. അതിൽ ചിലർ ആകാശങ്ങളെ പോലെയാ. കാണുമ്പോൾ അടുത്ത്... പക്ഷേ എത്തി പിടിക്കാൻ കഴിയാതത്ര ദൂരത്തിൽ. ഒരു കാലത്ത് ഒരുമിച്ച് നടന്നവർ. അവർക്കിടയിൽ സൗഹൃദം ഉണ്ടാകും പക്ഷേ അറിഞ്ഞോ അറിയാതെയോ സംഭവിച്ചു പോയ തെറ്റുകൾ കൊണ്ട് അകന്നുപോയവർ.

ഇന്ന് നമുക്ക് കുറച്ച് സുഹൃത്തുകളുണ്ടാകും. വർണ്ണിക്കാൻ വാക്കുകൾ ഇല്ലാത്ത സൗഹൃദങ്ങൾ. അതിൽ ചിലരോട് തമാശയൊക്കെ പറയുമായിരിക്കും പക്ഷേ സീരിയസായ കാര്യങ്ങളൊന്നും സംസാരിക്കില്ല.
പക്ഷേ ചിലരോട് എല്ലാം തുറന്നു പറയും. ഒരു പ്രശ്നം വരുമ്പോൾ ആശ്വസിപ്പിക്കാൻ അവർ മാത്രമേ ഉണ്ടാവുകയുള്ളു. അങ്ങനെ ഉള്ളവർ വിരിലിൽ എണ്ണാവുന്നവർ മാത്രമേ ഉണ്ടാവുകയുള്ളു.

ചിലർ വളരെ POSSESSIVE ആയിരിക്കും. നമ്മൾ മറ്റൊരാളോട് സംസാരിക്കുന്നത് കാണുമ്പോൾ എല്ലങ്കിൽ നമ്മൾ അവരെ സ്നേഹിക്കുന്നത് കാണുമ്പോൾ ഇഷ്ടപ്പെടില്ല. അത് ഒരു രോഗമെല്ല മറിച്ച് നിന്നെ അത്രയ്ക്ക് ഇഷ്ടമുള്ളതു കൊണ്ടാണ്. പക്ഷേ ചിലർ POSSESSIVENESS പുറത്തു കാണിക്കില്ല മനസിൽ തന്നെ വെക്കും.

ചില സൗഹൃദങ്ങൾ മാണിക്യമാണ്. കല്ലുകൾ പെറുക്കുന്ന തിരക്കിൽ ആ മാണിക്യങ്ങൾ എടുക്കാൻ മറക്കരുത്.

സൗഹൃദങ്ങൾ വ്യത്യസ്ഥമാണ്. എത്ര വലിയ സുഹൃത്താണെന്ന് പറഞ്ഞാലും അവർക്ക് കുറെ പരിമിതികൾ ഇണ്ടാകും. ആ പരിമിതികൾ ഉൾക്കൊണ്ട് കൊണ്ട് സുഹൃത്തുക്കളെ സ്നേഹിക്കുക

😍😘WISH U ALL A HAPPY FRIENDSHIPDAY😍😘 🎉🎊🎁
# ❤ Ma DeAr FrNdS
# ❤ Nasi #❤ Muhsi #❤ ma sizz labi
# ❤ CCPS 2K15 😘💕
# ❤ Ma 4 IDioTzzzzzz 🍉👧👵👹

അത്മീയത വില്പനയ്ക്ക്!

അത്മീയത വില്പനയ്ക്ക്!
..........................................................

മതങ്ങൾ വോട്ട് ബേങ്കുകളായിരിക്കുന്നു.  പള്ളികളും അംബലങ്ങളും പാർട്ടി ഓഫീസുകളായി മാറുന്ന കാലം. മതത്തിന്റെ പേരിൽ വോട്ട് പിടിച്ച് വാങ്ങിയപ്പോൾ, മതേതരത്തത്തിന്റെ നെഞ്ചിലാണ് അവർ ആണിയടിച്ചത്. വർഗ്ഗീയത പറയാൻ തുടങ്ങിയ യുവത്വം.17 വയസ്സുള്ളവർ പോലും കത്തിയും പിടിച്ച് തെരുവിൽ ഇറങ്ങിയപ്പോൾ, കാസർക്കോടിന്റെ മണ്ണിൽ വീണത് ഒരു നാടിനെ കത്തിക്കാനുള്ള തീപ്പൊരിയായിരുന്നു. ആരാണ് ഇതിന് ഉത്തരവാദികൾ? രാഷ്ട്രീയവും മതവും ഒരുമിപ്പിച്ചപ്പോൾ ഈ നാട് കത്തിയത് ബാബരി മസ്ജിദിന്റെ രൂപത്തിൽ നമ്മൾ കണ്ടതാണ്‌. പാണ്ഡിത്യമുള്ളവർ തന്നെ വർഗ്ഗീയതയും രാഷ്ട്രീയം ആരാധനാലയങ്ങൾക്കുള്ളിൽ കടത്തിയപ്പോൾ നമ്മൾ കാണേണ്ടി വന്നത് കുറേ പാവങ്ങളുടെ ജീവൻ. പാണ്ഡിത്യമുണ്ടെന്ന് കരുതി ആരും പണ്ഡിതനാവില്ല. ഇനിയെങ്കിലും ഒരു കാസർക്കോടും നമുക്ക് മുന്നിൽ പുനർജ്ജനിക്കാതിരിക്കട്ടെ.

രാഷ്ട്രീയ നേതാക്കന്മാർക്കു ഉന്നതർക്കും തൊടാൻ ഭയമുള്ള ഒന്നാണ് "മതം". ഇത് മുതലെടുത്ത് മതങ്ങളുടെ പേരിൽ മതത്തെ വിറ്റ് കാശുണ്ടാടാക്കുമ്പോൾ പ്രതികരിക്കാൻ രാഷ്ടീയ നേതാക്കൾക്ക് ഭയം, അടുത്ത ഇലക്ഷനിൽ വോട്ട് കിട്ടില്ലെല്ലോ. ഏത് ഭൂമിയും കയ്യേറി മത ചിഹ്നം വെച്ചാൽ ആരും കൈവെക്കില്ലെന്ന ഉറപ്പ്. വിദ്യാലയങ്ങളും ഹോസ്പിറ്റലുകൾ പോലും മതത്തിന്റെ മറവിൽ കാശുണ്ടാകുമ്പോൾ ആരും ചോദിക്കാൻ വരില്ലെന്ന ആത്മവിശ്വാസം. മതത്തിന്റെ പേരും പറഞ്ഞ് നേഷണൽ ഹൈവേകളിൽ വാഹനങ്ങ് ഒരുപാട് നേരത്തേക്ക് തടഞ്ഞിടുമ്പോൾ നോക്കുകുത്തികളായി പോലീസുകാരും. എതിരെ വരുന്ന ആംബുലൻസുകളും എമർജൻസി വാഹനങ്ങൾ പോലും ചെറിയ ചെറിയ ആചാരങ്ങളുടെ പേരിൽ തടഞ്ഞിടുമ്പോൾ മത വാദികളോട് ഒന്ന് ചോദിക്കട്ടെ " മനുഷ്യർക്ക് ബുദ്ധിമുണ്ടാകുന്ന രീതിയിൽ അഘോഷിക്കണം" എന്ന് ഏത് മതമാണ് പഠിപ്പിച്ചത്. സഹജീവികളെ സ്നേഹിക്കുക എന്നാണ് എല്ലാം മതങ്ങളും പഠിപ്പിച്ചത്. മതം ഒരു കുടുംബത്തിന്റയും ഉറക്കം കെടുത്താനുള്ളതല്ല, ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആയുധമെല്ല എന്ന് വിളിച്ചു പറയാൻ ഇനിയെങ്കിലും ഈ സമൂഹം ആർജ്ജവം കാണിക്കണം എല്ലെങ്കിൽ ഒരു December 6 വീണ്ടും ആവർത്തിക്കും. മതേതര രാജ്യം കത്തി അമരുന്നത് കണേണ്ടി വരും.

ദൈവവും മതവും വില്പനയ്ക്കില്ല....!

മതം, രാഷ്ട്രീയം

സമദാനിയുടെ വാക്കുകളെ കടമടുത്തു കൊണ്ട് പറയട്ടെ, ഇന്ന് ലോകമനുഭവിക്കുന്ന പ്രശ്നം പട്ടിണിയോ, ദാരിദ്യമോ, തൊഴിലില്ലായിമയോ എല്ല; സ്നേഹ ശൂന്യതയാണ്. മനുഷ്യർ തമ്മിൽ സ്നേഹിച്ചിരുന്നെങ്കിൽ സിറിയയിലും ഫിലസ്തീനിലും യമനിലും കുട്ടികൾ കൊല്ലപ്പെടില്ലായിരുന്നു. മിസൈലുകളാൾ ചിന്നബിന്നമായ മൃതദേഹങ്ങൾ കാണില്ലായിരുന്നു. ശുഹൈബ് ഇന്ന് നമ്മോടൊപ്പം ഉണ്ടാവുമായിരുന്നു.

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

"മതം" മനുഷ്യനെ ഉന്നതിയിൽ എത്തിക്കാനുള്ളതാണ്, നശിപ്പിക്കാനുള്ളതല്ല.

"രാഷ്ട്രീയം" രാജ്യത്തെ മികച്ചതാകാനാണ്, സമാധാനം ഇല്ലാതാകുവാനുള്ളതല്ല.

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

"മതാതിപത്യ രാജ്യമല്ല, ജനാതിപത്യ രാജ്യമാണ് നമുക്കാവശ്യം "

ഒരു ചെറിയ കഥ

രാവിലെ കുളിച്ചൊരുങ്ങി നല്ല ഡ്രസ്സ് ഒക്കെ ഇട്ട് പൊന്നുമോൻ ഇറങ്ങി നിൽക്കുകയാണ് എവിടെയോ പോകാൻ വേണ്ടി. അപ്പഴാണ് നമ്മുടെ ഉമ്മർക്കയും സുഹൃത്തും അതു വഴി നടന്നു പോയത്. നല രസമുള്ള ഡ്രസ്സൊക്കെ ഇട്ട് പുറത്ത് നിക്കുന്ന കുട്ടികയെ കണ്ടപ്പോൾ ഉമ്മർക്ക ചോദിച്ചു "മോൻ എവിടേക്ക് രാവിലെ തന്നെ കുളിച്ചൊരുങ്ങി? " കേട്ട പാടെ കുട്ടി സന്തോഷത്തോടെ പറയുകയാ "എന്റെ ഉപ്പയെ കാണാൻ പോവുകയാണ്" . കേട്ടപ്പോൾ തന്നെ മൂപ്പരുടെ കണ്ണുകൾ നിറഞ്ഞു. ഒരു നിമിഷം പോലും ആ കുട്ടിയുടെ മുന്നിൽ നിൽക്കാൻ അദ്ദേഹത്തിൻ കഴിഞ്ഞില്ല. അദ്ദേഹം വേഗം നടന്നു.

ഇതെല്ലാം ശ്രദ്ധിച്ച കൂട്ടുകാരൻ ചോദിച്ചു "എന്തു പറ്റി നിങ്ങൾക്ക്? എന്തിനാണ് നിങ്ങളുടെ കണ്ണുകൾ നിറയുന്നത്?". ഉമ്മർക്ക പറഞ്ഞു "ആ കുട്ടിയുടെ മറുപടി എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അത് കൊണ്ടാണ്". അപ്പോൾ സുഹൃത്ത് പറഞ്ഞു "അതിൽ എന്താണ്? ഉപ്പയെ കാണാൻ എല്ലെ പോവുന്നെ. മൂപ്പർ ഗൾഫ് ന് വരുന്നുണ്ടാവും". ഉമ്മർക്ക പറഞ്ഞു "അവന്റെ ഉപ്പ എവിടെ ആണെന്നറിയോ? പള്ളിക്കാട്ടിൽ ആറടി മണ്ണിലാണ്" എന്ന് പറഞ്ഞു കഴിയുമ്പോഴേക്കും അദ്ദേഹത്തിൻ പിന്നെ അടക്കി വെക്കാൻ കഴിഞ്ഞില്ല തന്റെ സങ്കടം. ആ കൂട്ടുകാരൻ നെട്ടി തരിച്ചു. കണ്ണുകൾ നിറഞ്ഞു. ആറടി മണ്ണിൽ കിടക്കുന്ന തന്റെ ഉപ്പയെ കാണാനാണോ ആ കുട്ടി രാവിലെ കുളിച്ചൊരുങ്ങി മുടി ഒക്കെ ചീകി സ്റ്റൈലായി നിൽക്കുന്നത് എന്നോർത്ത അദ്ദേഹത്തിൻ ഓർമ്മ വന്നത് മുന്ന് വയസ്സുള്ള തന്റെ മോൻ താൻ മരിച്ചാൽ ഇങ്ങനെ വന്നു നിൽക്കുന്ന രംഗം അദ്ദേഹം ഒരു നിമിഷമെങ്കിലും ചിന്തിച്ചു അദ്ദേഹം കരഞ്ഞു പോയി. അദ്ദേഹം പ്രാർത്ഥിച്ചു " പടച്ചവനെ ഇനി ഒരു മക്കളും യതീമാവാതിരിക്കട്ടെ " എന്ന്. പടച്ചവനെ ഒരു കുട്ടി പോലും മാതാപിതാക്കളെ നഷ്ടപ്പെട്ട് യതീം ആ വാതിരിക്കട്ടെ -ആമീൻ.

ഇത് നമുക്ക് ചുറ്റുമുള്ള ചില ജീവിതങ്ങളുടെ കഥയാണ്. നമ്മൾ കാണാതപോയ എല്ലെങ്കിൽ കാണാൻ ശ്രമിക്കാത്ത ചില ജീവിതങ്ങൾ. സൂര്യൻ ഇരുട്ടി വെളുത്തപ്പോൾ മക്കളെ നഷ്ടപ്പെട്ട് കരയുന്ന ഒരുപാട് മാതാപിതാക്കളുണ്ട്. പിതാവിനെയും മാതാവിനെയും നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്നറിയാത്ത ഒരുപാട് നിഷ്ക്കളങ്കത മറഞ്ഞിട്ടില്ലാത്ത ഒരുപാട് കുഞ്ഞുങ്ങളുണ്ട്. ഭർത്താവിനെയും മക്കളെയും നഷ്ടപ്പെട്ടത് ഉൾക്കൊള്ളാൻ കഴിയാത്ത ഒരുപാട് വിധവകൾ ഉണ്ട്. പടച്ചവനെ അവർക്ക് നീ സാമാധാനം നൽകണേ അള്ളാ - ആമീൻ. തിരക്കുള്ള ഈ ജീവിതത്തിനിടയിൽ നിങ്ങൾ ഒരു നിമിഷമെങ്കിലും ആ മുഖങ്ങളെ ഒന്നോർക്കണം. ഇങ്ങനെയും ചില ജീവിതത്തള്ളുണ്ടെന്ന്.

നബി (സ) പറഞ്ഞു " ആരെങ്കിലും യതീം മക്കളെ സഹായിച്ചുവോ, അവനും ഞാനു തമ്മിലുള്ള അകലം രണ്ടു കൈവിരുലുകൾക്കിടക്കയിലെ അകലം മാത്രമാണ് "

                                                         ✒Noorul Islam

തുക്കി വിൽക്കപ്പെടുന്ന പ്രവാസി

"തുക്കി വിൽക്കപ്പെടുന്ന പ്രവാസി "

ആദ്യമായി ഞാൻ മോർച്ചറിയിൽ പോയ ദിവസം, ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസമാണ്. കോഴിയെ ഫ്രീസറിൽ നിന്ന് ഇറക്കുന്ന പോലെ മയ്യിത്ത് ഫ്രീസറിൽ നിന്ന് ഇറക്കുന്ന കാഴ്ച. തണുത്തുറച്ച മയ്യിത്ത്. മയ്യത്ത് പുറത്തെടുത്തപ്പോൾ എല്ലാവരും കാണാനുള്ള തിരക്കിൽ. അപ്പോൾ ഒരാൾ പറഞ്ഞു " നിങ്ങൾ എന്താണ് ചെയ്യുന്നത്, ബർഫ് (തണുപ്പ്) പോകും എന്ന് ". അങ്ങനെ ഹോസ്പിറ്റലിലെ ഫോർമാലിറ്റികളൊക്ക കഴിഞ്ഞ് ആ മയ്യത്ത് എബാം ചെയ്യാൻ കൊണ്ടു പോകെണ്ട തിരക്കിലാണ്. അങ്ങനെ മയ്യത്ത് മറ്റൊരു ഹോസ്പിറ്റലിൽ വെച്ച് എബാം ചെയ്തു. എബാം ചെയ്യാൻ 3 മയ്യത്തോളം ഉണ്ടായിരുന്നു. ശേഷം കാർഗോ ഓഫീസിലേക്കാണ് നേരെ പോയത്. അവിടെ കണ്ട കാഴ്ച ആരേയും കരയിപ്പിക്കുന്നതായിരുന്നു. ആ മയ്യത്തിനെ ഒരു പെട്ടിയിലാക്കി അടച്ച്, ആ മയ്യത്തിന്റെ തൂക്കത്തിന്റെ പണം അടച്ച് ആ മയ്യത്തിനെ കാർഗോ പെട്ടികളുടെ കൂടെ നാട്ടിലേക്ക് അയക്കുന്ന കാഴ്ച.
ഒരുപാട് തവണ പെട്ടിക്കട്ടുന്നത് കണ്ടിട്ടുണ്ട്, പക്ഷേ ഒരു മയ്യത്തിനെ പെട്ടിയിലാക്കി അതിന്റെ തൂക്കത്തിന് അനുസരിച്ച് പണം കൊടുത്ത് നാട്ടിലേക്ക് അയക്കുന്ന കാഴ്ച, പടച്ചവനെ ഒരു പ്രവാസിക്കും ഇങ്ങനെയുള്ള വിധി ഉണ്ടാകരുതെ - ആമീൻ. അദ്ദേഹം പെട്ടി കെട്ടി നാട്ടിൽ നിന്ന് തിരിക്കുമ്പോൾ ആലോചിച്ചു പോലുമുണ്ടാകില്ല നാളെ ഞാനും അത് പോലെ പെട്ടിയോടൊപ്പമാണ് നാട്ടിലേക്ക് പോകേണ്ടതെന്ന്. അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും നാട്ടിലേക്ക് അയക്കാൻ കഷ്ടപ്പെടുന്ന, എല്ലാം മനസ്സിൽ ഒതുക്കി, അവരോട് എന്ത് പറയണമെന്ന് അറിയാതെ സങ്കടത്തോടെ ഇരിക്കുന്ന ഒരുപാട് മുഖങ്ങൾ ഞാൻ കണ്ടു.

കാർഗോ ഓഫീസിൽ് അന്ന് മറ്റു പല മ്യതദേഹങ്ങളും ഉണ്ടായിരുന്നു. വാഹനാപകടത്തിൽ മരണപ്പെട്ട ഒരു ഉപ്പയുടേയും മകന്റെയും മൃതദേഹവും അന്ന് അവിടെ ഉണ്ടായിരുന്നു. ആരെയും വേദനിപ്പിക്കുന്ന കാഴ്ചകൾ ഞാൻ അന്ന് അവിടെ കണ്ടത്.

മയത്തിനെ തൂക്കി വിൽക്കുന്ന കാഴ്ച്ച വേദനപ്പിക്കുന്നത് തന്നെയാണ്. AC റൂമിൽ ഇരുന്ന് ഈ വിഷയങ്ങൾ ചർച്ച ചെയ്ത് കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളെ കൂട്ടി കൊണ്ടുവന്ന് കാണിച്ച് കൊടുക്കുകയാണ് വേണ്ടത്. സന്നദ സഘടനകൾ ഇല്ലായിരുന്നെങ്കിൽ ഒരു മാസമൊക്കെ കഴിഞ്ഞിട്ടാവും ഇവരുടെ ഒക്കെ മയ്യത്ത് നാട്ടിൽ പോലും എത്തുക. പണമില്ലാതതിന്റെ പേരിൽ ബഗ്ലാദേഷികളെ പോലെ പലരുടെയും മയ്യത്തുകൾ നാട്ടിൽ എത്തുക ഒരു മാസമൊക്കെ കഴിഞ്ഞിട്ടാവും. അന്ന് ആ മയ്യത്ത് നാട്ടിൽ എത്തിക്കാൻ KMCC യുടെ പങ്ക് വളരെ വലുതായിരുന്നു. സഹം KMCC യുടെ പ്രവർത്തകർ ഉറക്കമില്ലാതെ ആ മയ്യത്ത് നാട്ടിൽ എത്തിക്കാൻ ഓടി നടന്നിട്ടുണ്ട്. ഇത് പോലെ എത്രയോ മയ്യത്തുകൾ നമ്മുടെ നാട്ടിൽ 48 മണിക്കൂറിനുള്ളിൽ എത്തുന്നുണ്ടെങ്കിൽ ഇവരുടെയൊക്കെ പ്രയത്നം കൊണ്ട് മാത്രമാണ്. ഒന്നു പ്രതീക്ഷിക്കുക പോലും ചെയ്യാതെ മരിച്ചവർ തങ്ങൾക്ക് അറിയുന്നവർ എല്ലാതിരുന്നിട്ടും ഈ കാണിക്കുന്ന ആത്മാർത്ഥതയും സ്നേഹത്തിനും പകരം എന്ത് കൊടുത്താലും മതിയാവില്ല. എല്ലാവർക്കും പടച്ചവൻ അർഹമായ പ്രതിഫലം നൽകട്ടെ - ആമീൻ

പ്രതിഷേധിക്കണം, മയത്തുകളെ പോലും യാതൊരു ദയയും കാണിക്കാതെ തൂക്കി വിൽക്കുന്ന വിമാന കമ്പനികൾക്കെതിരെ. അധികാരികൾ നടപടിയെടുക്കേണ്ട സമയം കഴിഞ്ഞു പോയിരിക്കുന്നു.

ശഹല

ഞാൻ ഈ പോസ്റ്റ് ഇട്ടത് കൊണ്ട് കേരളത്തിൽ നാളെ ഒന്നും സംഭവിക്കില്ലെന്നെനിക്കറിയാം. അങ്ങന ഒരു ഉദ്ദേശവും ഇല്ല. പക്ഷേ ഈ പോസ്റ്റ് ഞാൻ ഇടുന്നത് രക്ഷിതാകളുടെ ശ്രദ്ധയിലേക്ക് വേണ്ടിയാണ്. ഇന്ന് ശഹലയാണെങ്കിൽ നാളെ മറ്റൊരാൾ. ഈ ഒരു വിഷയം സുൽത്താൻ ബത്തേരിയിലേക്ക് മാത്രം ഒതുങ്ങേണ്ട ചർച്ചയല്ല. കേരളത്തിലെ പല സ്കൂളുകളിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. ചില കോളേജുകളിലും ഇതു തന്നെയാണ് അവസ്ഥ. കുടിക്കാൻ ശുദ്ധമായ വെള്ളമോ, നല്ലൊരു ബാത്ത് റൂം പോലുമില്ല. ഇടക്കാലത്ത് ഒരു സ്ഥാപനത്തിലെ വാട്ടർ ടാങ്ക് തുറന്നപ്പോൾ നങ്ങൾ കണ്ട കാഴ്ച പരിതാപകരമായിരുന്നു. കുടിക്കാൻ കഴിയാത്ത അത്രയും മലിനമായിരുന്നു വെള്ളം. ആ വെള്ളം കുടിച്ച് രോഗം വന്നില്ലെങ്കിലേ അത്ഭുതമുള്ളു. ആ വെള്ളമാണ് ആസ്ഥാപനത്തിലെ വിദ്യാർത്ഥികൾ വർഷങ്ങളായി ഉപയോഗിക്കുന്നത്. മറ്റൊരു കോളേജിൽ പോയപ്പോൾ പോവുന്ന വഴികൾ കാടുപിടിച്ചു കിടക്കുന്നു. അവിടെ വെച്ച് എന്ത് സംഭവിച്ചാലും ആരും അറിയില്ല. മുൻപ് ആ വഴിയിൽ വെച്ച് ഒരു വിദ്യാർത്ഥിനിയെ ബലാൽസംഗ ശ്രമം നടന്നിട്ടുണ്ടെങ്കിലും, അതും ഒരു കാലത്ത് ചർച്ചയായിട്ട് പോലും ഇന്നും ഒരു മാറ്റവുമില്ലെന്നത് ഖേതകരം. ഇന്ന് പാമ്പ് കടിയേറ്റാണേൽ, നാളെ മറ്റൊരു സാഹചര്യത്തിൽ മറ്റൊരു വിദ്യർത്ഥി എല്ലെങ്കിൽ വിദ്യാർത്ഥിനി, അത്രേ ഉള്ളു പല വാർത്തകളും ചർച്ചകളും. ഇന്ന് ഒരു ഷഹ്ലയുടെ ജീവൻ ബലി കൊടുക്കേണ്ടി വന്നു ഈ ഒരു ഭരണകൂടവും രക്ഷിതാക്കളും നാട്ടുകാരും ഇടപടാൻ. ഇനി മറ്റൊരു ശഹലയുടെ ജീവൻ വരെ കാത്ത് നിൽക്കണോ വേണ്ടയോ എന്ന് നമ്മളാണ് ചിന്തിക്കേണ്ടത്. ചേരിതിരിഞ്ഞ് രാഷ്ട്രീയക്കാരും മറ്റ് നേതാക്കന്മാരും അന്ദി ചർച്ച നടത്തി ഒരു വികസനവും കേരളത്തിലെ വിദ്യാലയങ്ങിൽ നടക്കുമെന്ന് തീരെ വിശ്വാസമില്ല. ഇന്ന് കാണുന്ന പല സ്കൂളുകളും കോളേജുകളും പല രാഷ്ട്രീയ സംഘടനകളുടെ നേതാക്കന്മാരും ഹോൾടുള്ളവരും ഭരിക്കുന്നത് കൊണ്ട് ബാക്കി എന്താവുമെന്ന് പറയേണ്ടതില്ലല്ലോ. രണ്ട് സസ്പൻഷനിലും, മനപ്പൂർവമെല്ലാത നരഹത്യക്കുമുള്ള കേസിനപ്പുറത്തേക്ക്, രണ്ട് ദിവസത്തെ മാധ്യമ ചർച്ചകൾക്കുമപ്പുറം പൊതു സമൂഹം ഇനി ഏറ്റെടുക്കാൻ, നമ്മൾ ഏറ്റെടുക്കാൻ ഇനി മറ്റൊരു ശഹ്ല, എല്ലെങ്കിൽ എന്റേയോ നിങ്ങളുടേയോ മകനോ, മകളോ, പെങ്ങളോ ആരെങ്കിലും ആവണം. വിദ്യാലയത്തിന്റെ അവസ്ഥ ഇത്രയും പരിതാപകരമാണെന്ന് അറിഞ്ഞിട്ടും ഇതേ സ്കൂളുകളിൽ തന്നെ മക്കളെ പഠിക്കാൻ വിടുന്ന നമുക്ക് ഒരു ബാധ്യതയുമില്ലെ? ഏറ്റവും കുറഞ്ഞത് മക്കളോട് അന്വേഷിക്കുകയെങ്കിലും നമ്മൾ ചെയ്തിട്ടുണ്ടോ? ഇനിയെങ്കിലും മറ്റൊരു ശഹ്ലയുടെ സ്ഥാനത്ത് നമ്മളുടെ മക്കൾ എല്ലാതിരിക്കാനെങ്കിലും നമ്മളുടെ കുട്ടികളുടെ സ്കൂളിൽ പോയി അവരുടെ ക്ലാസ് റൂം, വെള്ളം, ബാത്ത് റൂം തുടങ്ങി എല്ലാം അന്വേഷിക്കാൻ നമ്മുക്ക് കഴിയണം. ഇവിടെ കുറച്ച് അദ്ധ്യാപകർ കാണിച്ച അനാസ്ഥരുടെ പേരിൽ രക്ഷിക്കാൻ കഴിയുമായിരുന്ന ഒരു വിദ്യാർത്ഥിനിയുടെ ജീവനാണ് പൊലിഞ്ഞത്. പ്രതികരിക്കാൻ ചങ്കൂറ്റം ആ വിദ്യാർത്ഥികൾ കാണിച്ചില്ലായിരുന്നെങ്കിൽ ചിലപ്പോൾ പത്രത്തിന്റെ ഉൾപേജിൽ ഏതെങ്കിലും ഒരു കോണിൽ ആ വാർത്ത ഒതുങ്ങി പോകുമായിരുന്നു. ജില്ലാ ജഡ്ജി വന്ന് പരിശോദിച്ചതിനെ കുറിച്ച് ഒരു വിദ്യാർത്ഥിയോട് മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ ആ വിദ്യാർത്ഥി പറഞ്ഞ മറുപടി ഉണ്ട് " ഇപ്പോൾ വന്ന് ആര് പരിശോദിച്ചിട്ടും എന്ത് കാര്യം? അവളുടെ ജീവൻ തിരികെ കിട്ടുവോ?" എന്ന്. 24 മണിക്കുർ സ്റ്റേറ്റസുകൾക്കപ്പുറം ഈ വിഷയം ഒന്നുമല്ല, നാളെ ഒരു ശഹ്ല ഉണ്ടാക്കുന്നത് വരെ ഹാഷ് ടാഗുകൾ ഫോണിന്റെ കീബോർടിൽ ഇരിക്കട്ടെ. ഇനി ഇത് ആവർത്തിക്കാതിരിക്കാൻ വലുതായിട്ട് ഒന്നും ചെയ്യണ്ട, പകരം കുറച്ച് സമയം നമ്മുടെ മക്കൾക്ക് വേണ്ടി ചിലവഴിച്ചാൽ, പോയി അന്വേഷിച്ചാൽ ഇനി ഒരു ശഹ്ല ഉണ്ടാവില്ല. ഈ പി.ടി.എ മീറ്റിംഗ് ഒരു പ്രഹസനമെല്ലെന്ന തിരിച്ചറിവ് ഉണ്ടായാൽ, പി.ടി.ഐ പ്രസിഡന്റ് എന്നാൽ, പി.ടി.എ കമ്മിറ്റി എന്നാൽ പേരിനുള്ള ചടങ്ങായെങ്കിലും കാണാതിരുന്നാൽ ഈ ശഹലയോടെ ഈ പട്ടിക ഇവിടെ അവസാനിക്കും.

To New Gen

14 വർഷത്തെ സ്കൂൾ ജീവിതം, അത് കഴിഞ്ഞ് 4 വർഷത്തെ ക്യാപസ് ജീവിതം. ജീവിതത്തിലെ കണക്കെടുത്താൽ ഇന്നെനിക്ക് 23 വയസ്സ് തികയാൻ പോവുന്നു. ഇതിനടയിൽ പല തരം മനുഷ്യരെ കണ്ടു. സ്നേഹിക്കാൻ അറിയുന്ന, ഒരു ഉളുപ്പുമില്ലാതെ ചതിക്കാൻ അറിയുന്ന, സെൻസിറ്റീവായി കാര്യങ്ങൾ നോക്കി കാണുന്ന, പ്രവർത്തിക്കുന്ന, ചിന്തിക്കുന്ന ഒരുപാട് പേർ. ഇപ്പോൾ ഇങ്ങനൊരു പോസ്റ്റ് എഴുതാൻ കാരണം മിനിന്നാനും ഇന്നലേയും എന്റെ ശ്രദ്ധയിൽ പെട്ട ഒരു വാർത്തയാണ്. മിനിന്നാനത്തെ വാർത്ത പറയാം, ഒരാൺ സുഹൃത്ത് തന്റെ പെൺ സുഹൃത്തിനെ കൊല്ലുകയും ശേഷം അവൻ സ്വയം മരിക്കുകയും ചെയ്തു. ഇന്നലത്തെ വാർത്ത, ഒരാൺ സുഹൃത്ത് സൗഹൃദം വിടുന്നതിൻ മുമ്പ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പെൺ സുഹൃത്തിനെ വിളിച്ചു കൊണ്ടുപോയി ശേഷം കൊന്നു. എങ്ങനെ ഇവർക്ക് ഇതിൻ കഴിയുന്നു എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്തിനാണ് കൊന്നതെന്ന കൃത്യമായ ഉത്തരം പോലും അവർക്കുണ്ടാവില്ലെന്നുറപ്പാണ്. അതികമായാൽ അമൃതവും വിഷം എന്ന് കേട്ടിട്ടില്ലേ? അതാണ് ഇവിടെയൊക്കെ സംവവിച്ചത്. വൈഗാരികമായി ചിന്തിച്ച് പ്രവൃത്തിക്കുന്ന ഒരു പുതു തലമുറ നമുക്കിടയിൽ ഇപ്പഴും ഉണ്ട്. വാട്ട്സ്ആപ് സ്‌റ്റേറ്റസുകളും, ഇൻസ്റ്റാ, fb ഫീടുകളും ജീവിതവുമായി താരതമ്യം ചെയ്ത് ജീവിക്കുന്ന ഒരു വിഭാഗം. അനാവശ്യ ചിന്തകളെ അതിന്റെ പിൻ പോയിന്റിൽ എത്തുമ്പോൾ തോന്നുന്ന, ചെയ്യുന്ന ചില കാര്യങ്ങൾ. എന്നിലും നിങ്ങളിലും ഉണ്ട് അങ്ങനെ, പക്ഷേ നിയന്ത്രിക്കുന്നത് കൊണ്ട് നമ്മളിൽ കാണുന്നില്ലെന്ന് മാത്രം. സെൻസെറ്റീവ് പെരുമാറ്റം കാണിക്കുന്ന ഒരുപാട് പേർ. ചെറിയ കാര്യങ്ങൾക്ക് പോലും ഡിപ്രഷനടിച്ച് ചിന്തിച്ച് ബലൂൺ ഊതി വീർപ്പിച്ച് വെലുതാകും പോലെ വലുതാകുകയാണ്. മുമ്പ് കാൽ നിലത്ത് ചവിട്ടി ലോകം കാണാൻ തുടങ്ങിയ കുഞ്ഞു മനസ്സുകൾ, ഇന്ന് ലോകം മുഴുവൻ, കയ്യിലിരിക്കുന്ന കുഞ്ഞൻ ഡിസ്പ്ളേകളിൽ കണ്ടു തുടങ്ങിയപ്പോൾ തുടങ്ങിയ ചില മാറ്റങ്ങളും കൂടി ഇതിൽ പെടും. കഴിഞ്ഞ മാസങ്ങളിൽ ഒരാഴ്ചക്കുള്ളിൽ കണ്ണുർ ജില്ലയിൽ നിന്ന് 5മും 6 ഉം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത് വളരെ നിസ്സാര കാര്യങ്ങൾക്കാണ്. ഞാൻ ആദ്യം പറഞ്ഞ വിദ്യാർത്ഥികളെ കൊന്നത് അവർക്ക് ഭ്രാന്ത് ഉള്ളത് കൊണ്ടല്ല അവരുടെ സെൻസിറ്റീവ്നസ് വൈഗാരിക സ്വഭാവങ്ങളാണ്. ഇങ്ങനെ ആരും എന്റെ വീട്ടിൽ ഇല്ല എന്നാണ് നാം ചിന്തിക്കുന്നതെങ്കിൽ, അത് തെറ്റാണ്. വരും സമൂഹത്തെ തിരുത്തണം. തിരുത്തേണ്ടത് ഒറ്റപ്പെടുത്തിയല്ല പകരം അവരെ വിശാലമായി ചിന്തിപ്പിക്കാൻ പഠിപ്പിച്ചു കൊണ്ടാവാണം. വഞ്ചനയുടെ മുഖം മൂടി അണിയാതെ സ്നേഹിക്കാൻ നമുക്ക് കഴിയണം. നല്ല സൗഹൃദങ്ങൾ എന്നും ഉണ്ടാവട്ടെ. സ്നേഹം അത്മാർത്ഥമാണെങ്കിൽ കൊല്ലാനും ചതിക്കാനുമുള്ള ചിന്ത പോലും നമുക്കുണ്ടാവില്ല. ഇനി ഒരിക്കലും ഇത് പോലുള്ള വാർത്തകൾ നമ്മൾ കേൾകാതിരിക്കട്ടെ. സംശയം മാറ്റി വെച്ച് വിശാലമായി ചിന്തിച്ചാൽ തീരാത്ത ഒരു കാര്യവും ഈ ലോകത്തില്ല. ഇന്ന് കണ്ട ഒരു ചെറു വാർത്തയോടെ അവസാനിപ്പിക്കുന്നു. വയനാട്, ബത്തേരിയിൽ ഇന്നലെ ആ നാട്ടുകാർ മെഴുകുതിരി കത്തിച്ച് ഒരു ചരമ വാർഷികം ആചരിച്ചു. അവരുടെ വാക്കുകൾ എടുത്ത് പറഞ്ഞാൽ അവരുടെ ഒരു സഹപ്രവർത്തകൻ, ആ നാട്ടിന്റെ കാവൽക്കാരൻ ആരോ വിഷം കൊടുത്ത് കൊന്നിട്ട് ഒരു വർഷം തികയുന്നു. കൗതുകം എന്താണെന്ന് വെച്ചാൽ അത് ഒരു തെരുവ് നായ ആയിരുന്നു. ജാതി പറഞ്ഞ് സ്നേഹത്തിന്റെ പേരിൽ കൊല്ലുന്ന ഒരു സമൂഹത്തിന് ഇതൊരു മാതൃകയാണ്.

HL: വാട്ട്സ്ആപ് സ്‌റ്റേറ്റസുകളും, ഇൻസ്റ്റാ, fb ഫീടുകളും ജീവിതവുമായി താരതമ്യം ചെയ്ത് ജീവിക്കുകയാണ് ഒരു വിഭാഗം.

എന്റെ നാട് - ദൈവത്തിന്റെ സ്വന്തം നാട്

എന്റെ നാട് - ദൈവത്തിന്റെ സ്വന്തം നാട്

കൃത്യം ഒരു വർഷങ്ങൾക്ക് മുമ്പ് കോളേജ് ന് ഒരു IV യുടെ (ഇന്റസ്ട്രിയൽ വിസിറ്റ്) പേരും പറഞ്ഞ് ഡൽഹി, ആഗ്ര, പഞ്ചാബ്, മണാലി കാണാൻ ഇറങ്ങി. കേരളത്തിന്റെ അതിർത്തി കടന്ന് ഓരോ സംസ്ഥാനവും കടന്ന് പോവുന്തോറുമാണ് മനസ്സിലായത് കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണെന്ന്. ഏതൊരു വ്യക്തിക്കും ചിലപ്പോൾ അവന്റെ നാട് വിട്ട് പോവുമ്പോൾ തോനുന്ന ഒരു ഫീലിംഗ് ആയിരിക്കും ചിലപ്പോൾ അത് എന്ന് തോനിയേക്കാം. പക്ഷേ കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയാൻ മറ്റ് ചില കാരണങ്ങളുണ്ടെന്നും, എന്റെ തോനലുകൾ സത്യമാണെന്ന് എനിക്ക് തോനിയതും Tedex എന്ന പരിപാടിയിലെ ആന്റോ ഫിലിപ്പിന്റെ വീഡിയോ കണ്ടപ്പോൾ ആണ്.

38,863 ചതുരശ്ര കിലോമീറ്റർ പരന്ന് കിടക്കുന്ന ഈ സംസ്ഥാനം ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നും എല്ലാ രീതിയിലും ഏറെ മികച്ചതാണ്.

ഇവിടെ എന്താണ് ഉള്ളതെന്ന് ചോദിക്കുന്നവരോട്, ഇവിടെ എന്താണ് ഇല്ലാതത്? എന്ന് ഞാൻ തിരിച്ച് ചോദിക്കുന്നു. പുഴ, മല, കടൽ, ഇത്രയും നല്ല ലാന്റ്സ് സ്കേപ് ഉള്ള മറ്റൊരു സംസ്ഥാനം ലോകത്തെവിടെയും ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. മറക്കാൻ കഴിയാത്ത IV യുടെ പഞ്ചാതലത്തിൻ ഞാൻ തുടങ്ങുകയാണ്.

കേരളത്തിന്റെ അതിർത്തി കടന്ന് പോവുന്തോറും ഞാൻ അടങ്ങുന്ന ഒരുപാട് പേർ പറഞ്ഞു തുടങ്ങിയിരുന്നു കേരളം തന്നെയാണ് അടിപൊളി എന്ന്. വൃത്തി, ഭക്ഷണം എല്ലാം കേരളം തന്നെയാണ് മികച്ചത്. തിരക്കു നിറഞ്ഞ ഡൽഹി തെരുവോരവും, മെട്രോയും ഓക്കെ അപ്പുറം ഒന്നുമല്ല ഈ നഗരങ്ങൾ. ഒരു 4 മണി നേരം തിരക്കുകളൊഴിഞ്ഞ് കോട്ടക്കുന്നും, സെയ്യിദ് നഗർ പാറയും, മാടായിപ്പാറയിലും, പാലക്കയം തട്ടിലും പോയിരിക്കുന്നതിന്റെ സുഗമൊന്നും ഈ നഗരങ്ങളിൽ ഞാൻ കണ്ടില്ല. ഞാൻ സഞ്ചരിച്ച വിദേശ രാജ്യങ്ങളിലും അനുഭവിച്ചില്ല. എവിടെ പോയാലും, നാട്ടിലെ ഒരു വിനോദ സഞ്ചാര കേന്ദ്രം പോലും എല്ലാത ഈ ചില സ്ഥലങ്ങൾക്ക് നമ്മളെ കൊണ്ടുവന്ന് പിടിച്ച് ഇരുത്താനുള്ള എന്തോ വിസ്മയമുണ്ട്. കോട്ടക്കുന്നിന്റെ മുകളിൽ ഒന്നും കാണാനില്ല. പക്ഷേ മലകൾക്കിടയിൽ സൂര്യനസ്ഥമിക്കുന്ന നേരത്തും വേഗതയിൽ ഓടി കൊണ്ടിരിക്കുന്ന ലോകത്തേയും, വട്ടമിട്ട് പറക്കുന്ന പക്ഷികളും, ഇടയിലൂടെ ഒഴുകി പോവുന്ന കുപ്പം പുഴയും; മനസ്സ് തണുപ്പിക്കുന്ന കാഴ്ച തന്നെയാണ്.

വിദ്യാഭാസം, കലാ, ഇത്രയതികം സംസ്കാരം ഉറങ്ങുന്ന ഒരു നാടും ലോകത്തില്ല. സമ്പൂർണ സാക്ഷര കേരളം. പ്രാഥമിക വിദ്യാഭ്യാസത്തിൻ പ്രധാന്യം കൊടുത്ത് ഇരുട്ടിൽ കിടന്ന ഒരു സമൂഹത്തെ മുന്നോട്ട് കൊണ്ട് വരാൻ ഈ നാടിൻ കഴിഞ്ഞിട്ടുണ്ട്. 2000ങ്ങളുടെ തുടക്കത്തോടെ ഒതുക്കൻ ചിന്തയിൽ ജീവിച്ച ഒരു ജനത വിശാലമായി ചിന്തിച്ച് തുടങ്ങി.

കലോത്സവ വേദികളൊരുക്കി വിദ്യാർത്ഥികളെ സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരാൻ നമുക്ക് കഴിഞ്ഞു. കേരളത്തിന്റെ സംസ്കാരങ്ങൾ വിളിച്ചോതുന്ന മണ്ണ് തന്നെയാണ് കലോത്സവ വേദികൾ. 14 ജില്ലകളുടെ ഒത്ത് ചേരലിന്റെ ഭുമി. 14 സംസ്കാരങ്ങളുടെ ഒത്ത് ചേരലിന്റെ ഭൂമി.

കേരളത്തിലെ ഭാഷ മലയാളം ആണെങ്കിലും, 14 ജില്ലകളിലെ ഭാഷ ശൈലിയിലും ഉണ്ട് വിത്യാസങ്ങൾ. ഇനി ഓരോ ജില്ലയിലേയും ചില സ്ഥലങ്ങളിലും ഉണ്ട് വീണ്ടും പുതുമകൾ. അതിലേറെ വിത്യാസം കാസർക്കോഡ് തന്നെയാണ്. മലയാളം അടക്കം 7 ഭാഷകളുള്ള 7 വിത്യസ്ഥ സംസ്കാരങ്ങളുള്ള ജില്ല. ലോകത്തെവിടെയും കാണാത സപ്ത ഭാഷ സംഗര ഭൂമിയും കേരളത്തിൽ ആണ്.

ഒരേയൊരു പ്രളയം വന്നപ്പോൾ ജാതി മത രാഷ്ട്രീയ ഭേതമന്യേ ഈ കേരളം മുന്നോട്ട് ഇറങ്ങിയപ്പോൾ നമ്മൾ അന്ന് കണ്ടു പുതിയ ഒരു കേരളത്തെ. മനുഷ്യർക്കുള്ളിലെ ദൈവത്തെ തിരിച്ചറിഞ്ഞ ദിവസം. സ്വന്തം മുതുക് താഴ്ത് മറ്റുള്ളവന്റെ പടികളായി മാറിയ മനുഷ്യനേയും, കടകയിലെ വസ്ത്രങ്ങൾ ഒരു രൂപ പോലും വാങ്ങാതെ ദുരിതമനുഭവിക്കുന്നവർക്ക് നൽകിയവരും, സ്വന്തം വീട്ടിൽ വരെ താമസമൊരുക്കിയർ വരെ ഉണ്ട്. നിപ്പയേയും സംഹാര താണ്ടവമാടിയ പ്രളയത്തേയും ഒറ്റ കെട്ടായി നേരിട്ട് "Kerala is open" എന്ന ഹാഷ് ടാഗ് ഓടെ വീണ്ടും നമ്മൾ തിരിച്ചു വന്നപ്പോൾ ഞാനും നിങ്ങളും കണ്ടത് പുതിയ ഒരു കേരളത്തെയാണ്.

ആഗ്ര ഫോർട്ടിലും, ഡൽഹി മാർക്കറ്റിൽ വെച്ചും ഞങ്ങൾ മലയാളികളെ കണ്ടപ്പോൾ ആദ്യം ചോദിച്ചത് പേരല്ലായിരുന്നു. "നാട്ടിൽ എവിടെയാണ്" എന്നായിരുന്നു. ഇതാണ് മലയാളി.

ഒരു കൃഷി ആവുമ്പോൾ അവിടെ അത് നശിപ്പിക്കാൻ കുറേ കീടങ്ങൾ ഉണ്ടാകും. ആത്രേ ഇവിടേയും ഉള്ളു. കുറച്ച് കീടങ്ങളെ എടുത്ത് പുറത്തിട്ടാൽ നശിപ്പിച്ചാൽ കേരളം, ദൈവത്തിന്റെ സ്വന്തം നാടാണ്.

മറ്റുള്ള എല്ലാം മാറ്റി വെച്ച് നമ്മൾ മങ്ങിയ കണ്ണുകളെ തുടച്ച് 360° കേരളത്തെ നോക്കിയാൽ നമുക്ക് തിരിച്ചറിയാൻ കഴിയും കേരളം യഥാർത്ഥത്തിൻ "ദൈവിന്റെ സ്വന്തം" നാട് തന്നെയാണെന്ന്.

ഞാൻ ഒരൊറ്റ വാക്ക് പറഞ്ഞ് അവസാനിപ്പിക്കുകയാണ് "നമ്മൾ ഒറ്റക്കല്ല ഒറ്റക്കെട്ടാണ് ".

"മലയാളി പൊളിയാട" #Stay United💪
രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ എന്നോട് എന്റെ സ്വന്തം പേര് മലയാളത്തിൽ എഴുതാൻ ട്ടീച്ചർ പറഞ്ഞു. മലയാളം എഴുതാൻ പോലും അറിയാത്ത ഞാൻ പെൻസിൽ പിടിച്ച് അന്തം വിട്ടിലേലും, കുന്തം പോലെ നിന്നു. രണ്ട് വർഷം ഞാൻ പഠിച്ചത് പുറത്തായിരുന്നു. അത് കൊണ്ട് തന്നെ മലയാളം എഴുതാനും വായിക്കാനും എനിക്കറിയില്ലായിരുന്നു. ടെക്സ്റ്റ് ബുക്ക് നോക്കി വായിക്കാൻ പറഞ്ഞാൽ തപ്പി തടഞ്ഞ് ഒരു വാക്ക് വായിക്കാൻ ഒരുപാട് സമയം വേണമായിരുന്നു. മലയാളം എക്സാമുകളിൽ മാർക്കുകൾ ഒരക്കത്തിലേക്ക് ചുരുങ്ങി. മലയാളം കവിത രചന, പ്രബന്ധ മത്സരത്തിന് എന്റെ കൂടെ ഉള്ളവർ സമ്മാനം വാങ്ങി വരുന്നത് കാണുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ആലോചിച്ചിരുന്നു. ഇത് എനിക്ക് പറ്റിയ പണിയല്ല എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. കൂടെ എഴുതാൻ വായിക്കാനും അറിയാതെ നിക്കുന്നവന്റെ നാണക്കേടും.

പിന്നീട് എഴുതാനും വായിക്കാനും മെല്ലെ മെല്ലെ പഠിച്ചു. കോളേജിൽ എത്തിയപ്പഴായിരുന്നു ഞാൻ ആദ്യമായി സ്വന്തമായി വാക്കുകൾ ഉണ്ടാക്കി എഴുതാൻ തുടങ്ങിയത്. ചില വട്ടുകൾ തലക്ക് പിടിച്ചപ്പോൾ തുടങ്ങിയതായിരുന്നു എഴുതാൻ. ക്യാമ്പസിൽ വെച്ച് ആദ്യമായി പ്രബന്ധ മത്സരത്തിൽ പങ്കെടുത്തപ്പോൾ അന്നത്തെ മത്സരത്തിൽ ഫസ്റ്റ് കിട്ടി. മാഗസീനിൽ ഒരാർട്ടികൾ എഴുതി. ആ ആർട്ടികളിൻ റമീസിനും Rameez Razzak ഉണ്ട് ഒരു പങ്ക്. അവൻ എഴുതിയ ഒരു ആർട്ടികളായിരുന്നു എന്റെ റെഫറൻസ്. പിന്നെ കുറച്ച് ആ സമയങ്ങളിൽ പുറത്ത് വന്ന വാർത്തകളും. കവിത രചിക്കാൻ പോലും അറിയാത എനിക്ക് അതിനും കിട്ടി സമ്മാനം. പിന്നീട് രാഷ്ട്രീയം എഴുതാൻ തുടങ്ങി. കൂടുതൽ വിമർശനങ്ങൾ തന്നെയായിരുന്നു. പത്ര വായന ഒരുപാട് സഹായിച്ചിട്ടുണ്ട് എഴുതാൻ. രാഷ്ട്രീയ ചർച്ചകൾ ഇഷ്ടപ്പെട്ടു തുടങ്ങി. പക്ഷേ ഒരു പാർട്ടിയിലും വിശ്വസിക്കുന്നല്ല. എന്നോട് ചിലരെങ്കിലും ചോദിച്ചിട്ടുണ്ട് എങ്ങനെ വാക്കുകൾ കിട്ടുന്നു? എന്ന്. എനിക്കറിയില്ല എന്ന് മാത്രമേ ഉത്തരമുള്ളു. എന്റെ മനസ്സിൽ വരുന്ന വാക്കുകളെ അത് പോലെ എഴുതുന്നു എന്ന് മാത്രം. സ്വന്തം പേര് പോലും എഴുതാൻ അറിയാത പതറി നിന്നിടത്ത് നിന്ന് ഇത്രയൊക്കെ കഴിഞ്ഞു. ഇതിപ്പോൾ പറയാൻ കാരണം, വർഷങ്ങൾക്കിപ്പുറം അതേ സ്കൂളിൽ അതേ ക്ലാസിൽ ഞാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീണ്ടു പോയി. അഭിമാനമാണ് തോനിയത്. കാരണം എഴുതാനും വായിക്കാനും അറിയാതവൻ സ്വന്തം ഭാഷ എങ്ങനേലുമൊക്കെ പഠിക്കും, സ്വഭാവികം. പക്ഷേ ഞാൻ എഴുതുന്ന വാക്കുകൾ ഒരാൾക്കെങ്കിലും എവിടെ എങ്കിലും മനസ്സിൽ ടച്ച് ചെയ്യുന്നുണ്ടെങ്കിൽ അത് അഭിമാനം തന്നെയാണ്. എല്ലാവർക്കും കഴിയും എഴുതാൻ. ഒന്ന് ശ്രമിച്ച് നോക്കണം എന്ന് മാത്രം. വാക്കുകൾ കൊണ്ട് കടിച്ചാൽ പൊട്ടാത സാഹിത്യം ഉണ്ടാകുന്നവനല്ല ഒരു നല്ല എഴുത്തുകാരൻ, വായിച്ചാൽ മനസ്സിലാകും വിധം വായിക്കുന്നവന്റെ മനസ്സിനെ തൊടാൻ ആ അക്ഷരങ്ങൾക്ക് കഴിയുമെങ്കിൽ, കഴിന്നിട്ടുണ്ടെങ്കിൽ അവനാണ് ഒരു നല്ല എഴുത്തുകാരൻ. വീണ്ടും അതേ ക്ലാസിൽ പോയി നിന്നപ്പോൾ ഞാൻ കണ്ടു, സ്വന്തം പേര് പോലും എഴുതാൻ അറിയാതെ പകച്ചു നിക്കുന്ന ആ രണ്ടാം ക്ലാസുകാരനായ എന്നെ. ROYAL English School

HL: വാക്കുകൾ കൊണ്ട് കടിച്ചാൽ പൊട്ടാത സാഹിത്യം ഉണ്ടാകുന്നവനല്ല ഒരു നല്ല എഴുത്തുകാരൻ, വായിച്ചാൽ മനസ്സിലാകും വിധം വായിക്കുന്നവന്റെ മനസ്സിനെ തൊടാൻ ആ അക്ഷരങ്ങൾക്ക് കഴിന്നിട്ടുണ്ടെങ്കിൽ അവനാണ് ഒരു നല്ല എഴുത്തുകാരൻ.


ടോം $ ജെറി

ടോം $ ജെറി കണ്ട് ചെറുപ്പത്തിൽ ഞാൻ ഉച്ചത്തിൽ ചിരിക്കാറുണ്ടെന്നും, മറ്റാരേയും ചാനൽ മാറ്റാൻ പോലും സമ്മതിക്കാറില്ലെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. ഇന്നലെ ഷോപ്പിലിരുന്ന് ടോം$ ജെറി വീണ്ടും കണ്ടു കൊണ്ടിരുന്നപ്പോൾ ശബ്ദം കേട്ട് വിഷ്ണുവും വന്നിരുന്നു. കുറച്ച് സമയത്തേകെങ്കിലും പ്രായം മറന്ന് കുട്ടികളെ പോലെ ഞങ്ങളെ ചിരിപ്പിക്കാൻ 1940കളിലെ ഒരു ആനിമേഷൻ കാർട്ടൂണിന് കഴിയുന്നു എന്നത് അവരുടെ വിജയം തന്നെയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആനിമേഷൻ കാർട്ടൂൺ ആയ ടോം $ ജെറിക്ക് ഇന്നലെ 80 വയസ്സ് തികഞ്ഞു. ഹന്ന - ബാർബർ കൂട്ടുകെട്ടിൽ ഒരുങ്ങിയ 114 കാർട്ടൂൺ പരമ്പരയിൽ 13 ഓസ്കാർ നോമിനേഷനുകൾ, 7 ഓസ്കാർ അവാർഡുകളും ടോം $ ജെറി സ്വന്തമാക്കി. ഡിസ്നിയെ പോലും വിസ്മയിപ്പിക്കുന്ന വിജയം. ഇന്നത്തെ കാർട്ടൂണുകളെ, ടോം $ ജെറിയും, മിക്കി മൗസൊക്കെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഒരു പരാജയം ആയി തോനുന്നു. ടോം എന്ന പൂച്ചയുടെ വിശപ്പിന്റേയും, ജെറി എന്ന എലിയുടെ അതിജീവനത്തിന്റേയും കഥ ഹാസ്യമായി അവതരിപ്പിച്ച് ചെറുപ്പ വലിപ്പം ഇല്ലാതെ എല്ലാവരുടേയും മനസ്സുകളിൽ സ്ഥാനം പിടിച്ചു. ടോം എന്ന വേട്ടക്കാരന്റെ വിശപ്പും, ഇരയായ ജെറിയുടെ അതിജീവനവും മാത്രമല്ല, നിബ്ബിൾസും അങ്കിൾ പൈക്കോസിനേയും അവതരിപ്പിച്ച് കുടുംബ ബസവും, സ്പൈക്കും ടൈക്കിനേയും അവതരിപ്പിച്ച് അച്ഛനും മകനും തമ്മിലുള്ള സ്നേഹവും, ടൂഡൽസും, ടുട്ട്സിനേയും കൊണ്ടുവന്ന് പ്രണയവും, അതിലുപരി ടോംന്റേയും ജെറിയുടേയും മൽപിടിത്തതിനപ്പുറം ഒരാപത്ത് വന്നാൽ ഒറ്റക്കെട്ടായി നിന്ന് നേരിടുന്ന വേട്ടക്കാരന്റേയും ഇരയുടേയും സൗഹൃദവും സ്നേഹവും കൂടി പറയുന്നുണ്ട് ഈ ചിത്രം.

                                

മാറണം, മാറ്റണം .... ആദ്യം നമ്മളുടെ ചിന്താഗതിയെ, പിന്നെ അവരെ.

ഞാൻ ചെറുതായിരുന്നപ്പോൾ ഉപ്പ ഗൾഫിൻ വരുമ്പോൾ സൈക്കിൾ കൊണ്ടുവന്നു. ഗീർ സൈക്കിൾ. നീല കളറിലുള്ള കാണാൻ തന്നെ പുതുമയുള്ള മോഡൽ. അന്ന് മറ്റാരുടെ കയ്യിലും ആ മോഡൽ സൈക്കിൾ ഉണ്ടായിരുന്നില്ല. പലരും അത്ഭുതത്തോടെ നോക്കിയിട്ടുണ്ടാവും. അങ്ങനെ ഒരു ദിവസം സ്കൂളിൽ നിന്ന് ജുമുഅ നിസ്കരിച്ച് വരി വരിയായി സ്കൂളിലേക്ക് തിരിച്ച് പോവുമ്പോൾ ഈദ് ഗാഹ് ഗ്രൗണ്ടിൽ 3 പിള്ളേര് കാണാൻ എന്റേത് പോലെ തന്നെ ഉള്ള ഒരു സൈക്കിൾ എടുത്ത് കളിക്കുന്നത് കണ്ടു. എന്റെ സൈക്കിൾ ആണോ എന്ന സംശയം ഉണ്ടായെങ്കിലും ഞാൻ പോയി നോക്കിയില്ല. സ്കൂൾ വിട്ട് വീട്ടിൽ എത്തിയ ശേഷം ആദ്യം ഞാൻ നോക്കിയത് സൈക്കിൾ ആയിരുന്നു. പക്ഷേ അതവിടെ ഇല്ലായിരുന്നു. അത് കളവ് പോയിരുന്നു. അപ്പഴാണ് തിരിച്ചറിഞ്ഞത് നേരത്തെ കണ്ടത് എന്റെ സൈക്കിൾ തന്നെയാണെന്ന്. അന്ന് വൈകുന്നേരം തന്നെ നല്ല മഴയത്തും കോട്ടിട്ട് സൈക്കിൾ തപ്പാൻ ഇറങ്ങിയെങ്കിലും, പൊടി പോലും ഇല്ല കണ്ടുപിടിക്കാൻ. പിറ്റേന്നും ഞങ്ങൾ മുഴുവൻ കറങ്ങിയിട്ടും കിട്ടിയില്ല. അന്ന് അത് എടുത്തവരെ ഞാൻ ദൂരെ നിന്ന് കണ്ടതാണ്. ഒരു ചെറിയ ചെറുക്കൻ, ഒരാൾ അതിൻ കുറച്ച് വലുത്, ഒരാൾ അവനേക്കാളും കുറച്ച് വലുത്. അവര് എവിടുന്ന് ഈ മൂലയിൽ താമസിക്കുന്ന എന്റെ വീടും സൈക്കിളും കണ്ടു പിടിച്ചിണാവോ?. ഇന്ന് ഞാൻ ഈ കാര്യം മനസ്സിൽ ഓർക്കുമ്പോൾ, കുറച്ച് ദിവസം മുമ്പ് ശ്രദ്ധയിൽ പെട്ട ഒരു വാർത്ത കൂടി ഓർക്കുന്നു. പയ്യന്നൂരിൽ നിന്ന് മോഷണം നടത്തിയതിന്റെ പേരിൽ 19 വയ്യസ്സുകാരി ഒരു പെൺകുട്ടിയേ പോലീസ് അറസ്റ്റ് ചെയ്തു. ഹോസ്പിറ്റലിൽ വെച്ച് ചെറിയ കുട്ടികളെ, എടുത്തും കളിപ്പിച്ചും വശത്താക്കി മാല മോഷ്ടിക്കലാണ് പതിവ്. വാർത്തയോടൊപ്പം പെൺകുട്ടിയുടെ ഫോട്ടോ കൂടി ഉണ്ടായിരുന്നു. കാണുമ്പോൾ നിഷ്കളങ്കമായ മുഖം.ആ പെൺകുട്ടി ചെയ്തത് തെറ്റ് തന്നെയാണ്, പക്ഷേ വാർത്തയുടെ കൂടെ ഫോട്ടോ കൊടുത്തതിനോട് ഞാൻ യോജിക്കുന്നില്ല. കല്ലെറിയാൻ ഒരുപാട് പേര് ഉണ്ടാവും പക്ഷേ ഇത്രയും ചെറിയ വയസ്സിൽ തന്നെ അവളെന്തിൻ മോഷണം നടത്തി എന്ന് അറിയാനോ, അത് തിരുത്തി കൊടുക്കാനോ നമുക്ക് കഴിഞ്ഞില്ല, ശ്രമിച്ചില്ല. ഏതൊരു കുറ്റകൃത്യം നടന്നാലും ചെയ്താൾക്ക്, നമ്മുക്ക് അംഗീകരിക്കാൻ കഴിയുന്നതോ കഴിയാത്തതോ ആയ ന്യായികരണം ഉണ്ടാവും പറയാൻ. പക്ഷേ അതിൽ ഒരു പാഠം കുടി ഉണ്ടാക്കും. ഹിറ്റ്ലറിന്റെ ചരിത്രം നമ്മൾ അറിയില്ലേൽ പഠിക്കണം. ഹിറ്റ്ലർ ക്രൂരനായിരുന്നു. പക്ഷേ ഹിറ്റ്ലറെ ക്രൂരനാക്കിയതിന്റെ പങ്ക് അച്ഛന്റെ പരുമാറ്റമാണ്. നമ്മൾ അവിടെ നിന്നും പഠിച്ച് തുടങ്ങണം. പല വിദ്യാർത്ഥികൾക്കിടയിലും ഉണ്ട് മോഷണ നടത്താനും, മറ്റുള്ളവനെ വഞ്ചിക്കാനും ചതിക്കാനുമുള്ള മനോഭാവം. നമ്മളുടെ ശ്രദ്ധയിൽ പെടാനിട്ടാണെന് മാത്രം. കുട്ടികൾക്കിടയിലെ ഈ മോഷണ മനോഭാവം നമ്മൾ തിരുത്തണം. അത് അഭമാനിച്ച് കൊണ്ടല്ല, ചേർത്ത് നിർത്തിക്കൊണ്ടാവണം. ഒരു കുട്ടി/വിദ്യാർത്ഥി മോഷണത്തിൻ പിടിക്കപ്പെട്ടാൽ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിച്ചാൽ അവൻ ക്രൂരനാകാൻ സാധ്യത ഉണ്ട്. പക്ഷേ മാറ്റി നിർത്തി കാര്യ കാരണങ്ങളെ അന്വേഷിച്ചാൽ ചിലപ്പോൾ ഒരു കൗൺസിലിംഗിൽ തീരാവുന്നതേ ഉള്ളു. മാറണം, മാറ്റണം .... ആദ്യം നമ്മളുടെ ചിന്താഗതിയെ, പിന്നെ അവരെ. #Keep Smiling😊

HL: മാറണം, മാറ്റണം .... ആദ്യം നമ്മളുടെ ചിന്താഗതിയെ, പിന്നെ അവരെ.

യതീം

വായിക്കാനുള്ള മടി കാരണം വായിക്കാതിരിക്കരുത്.

5 ഉം 6 ഉം ഒക്കെ വയസ്സുള്ള കുട്ടികൾ ഒരു കടയുടെ സ്റ്റെപ്പിലും, ഇന്റർലോക്കിലും കിന്നുറങ്ങുന്നു. പുറത്ത് മഴ പെയ്യുന്നുമുണ്ട്. കിടക്കാൻ കട്ടിലയോ, കിടക്കയോ, തലയണയോ ഒന്നുമില്ലാതെ നിലത്ത് കിടന്നുറങ്ങുന്നു. ഇന്നലെ ഞാൻ കണ്ട ഒരു വീഡിയോ ദൃശ്യത്തിലെ കാഴ്ചയാണ് മുകളിൽ ഞാൻ പറഞ്ഞത്. ഇത് എവിടെയാണെന്നോ എപ്പഴ് എടുത്തതാണെന്നോ അറിയില്ല. പക്ഷേ ഇത് നമ്മുടെ രാജ്യത്തിന്റെ മറ്റൊരു മുഖമാണ്. ഈ ഇടക്ക് പയ്യാമ്പലം ബീച്ചിൽ എത്തി ബൈക്ക് പാർക്ക് ചെയ്ത് ഒരു ചെറിയ പാലം കടന്ന് പോവുമ്പോൾ, ഒരു വൃദ്ധനും ഒരു കുട്ടിയും മുന്നിലേക്ക് കൈനീട്ടി. തുണിയും വെച്ച് ഇരുന്ന് ഓരോൾടെ മുന്നിലും കൈ നീട്ടുന്നുണ്ടായിരുന്നു. ഞാൻ അടക്കം ആരും ശ്രദ്ധിക്കാതെ പോവുന്നു. ചുട്ടു പൊള്ളുന്ന ആ വെയ്ലത്തും കുടിക്കാൻ എങ്കിലും എനിക്ക് വാങ്ങിക്കൊടുക്കാമായിരുന്നു എന്ന കുറ്റബോധം പിന്നീട് മനസ്സിൽ ഒരുപാട് കുത്തി. യതീം (അനാഥ) മക്കളുടെ മുന്നിൽ വെച്ച് സ്വന്തം മക്കളെ ചുംബിക്കാൻ പോലും പാടില്ലെന്ന നബിയുടെ ഒരു വാക്ക് ഉണ്ട്. അവരുടെ മുന്നിലൂടെ നമ്മൾ നമ്മുടെ മക്കളുടെ കൈപിടിച്ച് നടക്കുമ്പോൾ, കഴിക്കാൻ ഭക്ഷണം വാങ്ങിച്ച് കൊടുക്കുമ്പോൾ എത്ര തവണ അവർ ആഗ്രഹിച്ചിട്ടുണ്ടാവും അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ എന്ന്. ചില കുട്ടികൾ ആഹാരത്തിൻ വേണ്ടി കൈനീട്ടുമ്പോൾ, ചില ഉമ്മമാർ കുട്ടികളെ കൊണ്ട് നീട്ടി യാചിപ്പിക്കുന്നതും കണ്ടിട്ടുണ്ട്. ആദ്യം നിരോധിക്കേണ്ടത് യാചനയാണ്..

പിന്നെ തെരുവിലുറങ്ങുന ഈ കുട്ടികൾ സർക്കാറിന്റെ മാത്രം ബാധ്യതയല്ല, സമൂഹത്തിന്റെ കൂടിയാണ്. അവരുടെ സ്ഥാനത്ത് നമ്മുടെ മക്കളോ, പെങ്ങളോ, അനിയനോ ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ചാൽ മതി. എന്റെ രാജ്യത്തെ ഒരു മനുഷ്യൻ പട്ടിണി കിടന്നാൽ ദൈവത്തോട് എന്ത് മറുപടി പറയും എന്ന് പേടിച്ച് രാത്രികളിൽ ഇറങ്ങി നടന്ന ഉമർ (റ)വിനെ പോലെയുള്ള ഭരണാധികാരികൾ മൺമറന്നു പോയ ഈ ലോകത്താണ്, കുഞ്ഞുങ്ങൾ തെരുവിലുറങ്ങുന്നത്. രാശി കൊറവിന്റെ പേരിൽ ഉള്ള വീട് ക്ലബാക്കി മാറ്റി കോടികൾ മുടക്കി DYSP മാർക്കും ഉന്നതർക്കും പുതിയ കോട്ടേർസ്, കോടികൾ മുടക്കി മന്ത്രിമാർക്കും ഉന്നതർക്കും ആഡംബര വാഹനങ്ങൾ, പ്രതിമകൾ, രാജാവിൻ പോവാൻ മെറ്റൽ റോഡുകൾ. പക്ഷേ ജനങ്ങളുടെ കാര്യം എത്തുമ്പോൾ ഗഞ്ചനാവിൽ പണമില്ല. മതിലുകൾ കേട്ടി ചേരി മറച്ചതുകൊണ്ടൊന്നും സത്യം സത്യമെല്ലാതാവില്ല. കെട്ടിപ്പൊക്കുന്ന മതിലുകൾക്കപ്പുറം പേടിക്കാതെ ഉറങ്ങാൻ കഴിയുന്ന വീടുകളാണ് ആവശ്യം.

ഓരോ കുട്ടിയും ഈ രാജ്യത്തിന്റെ നാളെയുടെ വാഗ്ദാനങ്ങൾ തന്നെയാണ്. തെരുവിലെ ഈ കുഞ്ഞുങ്ങൾക്ക് കിടക്കാൻ അടച്ചുറപ്പുള്ള ഒരു കെട്ടിടം, ഭക്ഷണം, കിടക്കാൻ കിടക്കയും തലയണയും, വസ്ത്രവും, വിദ്യാഭ്യാസവും കൊടുക്കൽ ബാധ്യതയാണ്. ഇത് ഔദാര്യമല്ല സാർ, അവകാശമാണ്. ഒരു പ്രളയം വന്നപ്പോൾ കഴിക്കാൻ ഭക്ഷണവും കിടക്കാൻ സൗകര്യവും ഒരുക്കി അത്ഭുതം സൃഷ്ടിക്കാൻ നമുക്ക് കഴിയുമെങ്കിൽ, ഒരു കുഞ്ഞും ഇനി തെരുവിൽ ഉറങ്ങില്ല, യാചിക്കാൻ കൈ നീട്ടില്ല, ഭിക്ഷാടന മാഫിയകളുടെ ഇരയാവില്ല, സെക്സ് റേക്കറ്റിൽ വീഴില്ല, ഒരു കഴുകനും അവരുടെ ശരീരം കൊത്തിക്കൊണ്ട് പോവില്ല. പകരം സ്നേഹിക്കാൻ, വീണു കിടക്കുന്നവന്റെ കൈപിടിക്കാൻ അറിയുന്ന ഒരു തലമുറ നമ്മൾ കാരണം ഉണ്ടാകും. 10 ലൈക്കും 4 കമ്മന്റിനും വേണ്ടി ഇട്ട പോസ്റ്റല്ല. നമ്മളെ കൊണ്ട് കഴിയുന്ന രീതിയിൽ ഒരു സംഘടന ലേബലുമില്ലാതെ ഒരു കൂട്ടായിമ ഉണ്ടാകാൻ വേണ്ടി ഉള്ളതാണ്. റീചാർജ് ചെയ്തും കറങ്ങിയും തീർക്കുന്ന പൈസയിൽ നിന്ന് 100 രൂപ മാറ്റി വെച്ചാൽ ചിരിക്കുന്ന ഒരു സമൂഹത്തെ കാണാൻ കഴിയും എന്ന വിശ്വാസത്തോടെ എഴുതുന്ന പോസ്റ്റാണ്. #Keep Smiling

HL: യതീം (അനാഥ) മക്കളുടെ മുന്നിൽ വെച്ച് സ്വന്തം മക്കളെ ചുംബിക്കാൻ പോലും പാടില്ലെ - നബി (സ)

Antibiotic Misuse

ഈ ഇടക്ക് ഒരാൾ മെഡിസിൻ വന്നു. മാസങ്ങൾ മാത്രം പ്രായമുള്ള ഒരു കുഞ്ഞിൻ MOX CV drops (ആന്റിബയോട്ടിക് ആണ്). കുറിപ്പടി ഇല്ല. ഫോട്ടോ ആണ് കാണിച്ചു തന്നത്. കഫകെട്ട് ആണെന്ന് പറഞ്ഞു. ഡോക്ടറെ കാണിച്ച് ഫ്രഷ് കുറിപ്പടി വേണമെന്ന് പറഞ്ഞപ്പോൾ, കണ്ണൂർ പോയി കാണിക്കണം, ക്യൂ നിക്കണം എന്നും പറഞ്ഞു. തളിപ്പറമ്പ് കാണിച്ചാൽ പോരെ എന്ന് പറഞ്ഞപ്പോൾ, അവിടെ കാണിച്ചാലെ മാറുള്ളു എന്നാണ് മറുപടി. MOX CV തളിപ്പറമ്പിലെ ഡോക്ട്ടർ എഴുതിയാൽ മാറില്ല, കണ്ണൂർ ഡോക്ടർ എഴുതിയാലേ മാറും എന്ന് ചുരുക്കം. അങ്ങനെ കഴിച്ചാൽ കുട്ടിക്ക് എന്തെങ്കിലും സംഭവിക്കും എന്ന് പറഞ്ഞിട്ട് പോലും മനസ്സിലാവുന്നില്ല. ഇനി കണ്ണൂർ കാണിച്ചാലെ മാറും എന്നിരിക്കട്ടെ, അതിൻ സമയമില്ല പോലും. പിന്നെ ആർക്ക് വേണ്ടിയാ ഇത്ര കഷ്ടപ്പെട്ട് പണി എടുക്കുന്നെ ആവോ? ഇത് തന്നെയാണ് പലരുടേയും അവസ്ഥ. ചിലർ അറിവില്ലാഞ്ഞിട്ടാണ്, കാര്യം പറഞ്ഞാൽ മനസ്സിലാവും. മറ്റു ചിലർ നേരെ തിരിച്ചും, എത്ര പറഞ്ഞാലും മനസ്സിലാകാൻ തയ്യാറെല്ലന്ന വാശിയാണ്. "കൃത്യമായ അളവിൽ കൃത്യമായ സമയത്ത് മരുന്ന് ഉപയോഗിച്ചാൽ രോഗം മാറും, ഇല്ലെങ്കിൽ പോയിസണാണ് മരുന്ന്". കഴിഞ്ഞ ദിവസം ഒരമ്മ മകളെ എറിഞ്ഞ് കൊല്ലുകയാണ് ചെയ്തതെങ്കിൽ, നമ്മളിൽ പലരും വിഷം നൽകി കൊല്ലുന്നു, അത്രേ വിത്യാസമുള്ളു.

ആന്റിബയോട്ടിക് കഫ കെട്ടിനുള്ള മരുന്നല്ലെന്ന് ആദ്യം തിരിച്ചറിയുക. പഴുപ്പ് കുറയ്ക്കാൻ, അത് ഉണ്ടാകുന്ന ബാക്റ്റീരിയയെ കൊല്ലാനാണ് ആന്റിബയോട്ടിക്. എല്ലാതെ സാധാരണ ജലദോശത്തിനും, വയറൽ പനിക്കും, കഫക്കെട്ടിനും ഉള്ളതല്ല. അതികമായാൽ അമൃതവും വിഷം എന്ന് കേട്ടിട്ടില്ലെ?. അനാവശ്യ, അമിത ഉപയോഗം ചെയ്താൽ, ബാക്റ്റീരിയകൾക്ക് ആന്റിബയോട്ടികുകളെ പ്രതിരോധിക്കാനുള്ള ശക്തി സ്വയം ഉണ്ടാവുകയും പിന്നീട് മരുന്നിനോട് പ്രതികരിക്കുകയും ഇല്ല. ഇതൊക്കെ ഓർത്താൽ നിങ്ങൾക്ക് കൊള്ളാം. കുട്ടികൾക്കായാലും വലിയവർക്കായാലും നിങ്ങളുടെ കുഴി നിങ്ങൾ തന്നെ സ്വയം കുഴിക്കുന്നതിൻ തുല്യം. എല്ലാം കഴിഞ്ഞിട്ട് വാവിട്ട് കരഞ്ഞിട്ട് കാര്യമൊന്നുമില്ല.

HL: കൃത്യമായ അളവിൽ കൃത്യമായ സമയത്ത് മരുന്ന് ഉപയോഗിച്ചാൽ രോഗം മാറും, ഇല്ലെങ്കിൽ പോയിസണാണ് മരുന്ന്

മുഴപ്പിലങ്ങാട് ബീച്ച്

കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട് ബീച്ചിൽ പോയപ്പോൾ 70 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു വൃദ്ധനായ മനുഷ്യൻ ഒരു കുറ്റി സിഗരറ്റും വലിച്ച് കടലിന്റെ കണ്ണെത്താ ദൂരത്തിലേക്ക് അസ്തമിക്കുന്ന സൂര്യനെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. ആ മനുഷ്യനെ നോക്കി നസീഫ് പറഞ്ഞു "എന്തൊക്കെയോ ചിന്തിച്ച് ആസ്വദിച്ചിരിക്കുകയാണെന്ന് തോന്നുന്നു എന്ന്". ആയിരിക്കാം. ജീവിതത്തിൽ കഴിഞ്ഞ് പോയ 70 വർഷങ്ങൾ അയാൾ ആലോചിക്കുകയായിരിക്കാം, ആ മണൽതീരത്ത് ഓർക്കാൻ മാത്രമുള്ള ഒരുപാട് നല്ല ഓർമ്മകൾ ആയിരിക്കാം, മണ് മറഞ്ഞ് പോയ മാതാപിതാക്കളും, സൗഹൃദങ്ങളും ആയിരിക്കാം. ദൈവം സഹായിച്ച് ഒരു 70ആം വയസ്സിൽ ആ സ്ഥാനത്തിരിക്കുന്നത് ഞാൻ ആണെങ്കിൽ ഓർക്കാൻ ഒരുപാട് ഉണ്ടാവും. ആരും കാണാതെ നനഞ്ഞ കണ്ണുകളെ ഞാൻ തുടച്ച് ഒരുപാട് നേരം കഴിഞ്ഞ് പോയ കാലങ്ങൾ മറിച്ചു നോക്കുമായിരിക്കാം. 23 വയസ്സ് മാത്രമേ ആയിട്ടുള്ളു ഇന്നെനിക്ക്. എന്നാലും രാവിലെ ഷോപ്പിലുരുന്ന് ബാഗും തൂക്കി കുട്ടികൾ പോവുന്നത് കാണുമ്പോൾ, ഓട്ടോയിൽ ചെറിയ കുട്ടികൾ ചിരിച്ചും കളിച്ചും പോവുന്നത് കാണുമ്പോൾ, വീണ്ടും അത് പോലെ സ്കൂളിൽ പോവാൻ കഴിഞ്ഞെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. കോളേജ് വിദ്യാർത്ഥികളെ കാണുമ്പോൾ, കോളേജ് ഡേ ഫോട്ടോസും, ടൂറിന്റെ പിക്കും ഒക്കെ അവർ ഇട്ട് കാണുമ്പോൾ കഴിഞ്ഞപ്പോയല്ലോ എന്ന സങ്കടം തോനാറുണ്ട്. തോളിൽ കയ്യിട്ട് നടക്കുന്ന വരെ കാണുമ്പോൾ ആരെയൊക്കെയോ മിസ്സ് ചെയ്യാറുണ്ട്.

എല്ലാം കഴിഞ്ഞു. പുതിയ വഴികളിലൂടെ വീണ്ടും സഞ്ചരിക്കുകയാണ്. കലാലയങ്ങൾ മാത്രമല്ല, ജോലി ചെയ്യുന്ന സ്ഥാപനങ്ങളും കുടുംബമാണെന്ന് പഠിച്ച് തുടങ്ങിയത് കോപറേറ്റീവ് ഹോസ്പിറ്റലിലെ ട്രെയ്നിങ്ങ് സമയത്തായിരുന്നു. ബാബു ഏട്ടനും, ബൈജു ഏട്ടനും, രാമേട്ടനും, പുഷ്പേട്ടനും, രാജിവേട്ടന്നും, ദിവ്യേച്ചി, രൂപേച്ചി, നിജിനേച്ചി, രേശ്മേച്ചി, ശ്യാമേച്ചി, അനുഷേച്ചി, സുജേച്ചി, ഹർഷേച്ചി, അശ്വതിയേച്ചി, പങ്കു ഏച്ചി, സുമയ്യേച്ചി അങ്ങനെ ഒരുപാട് പേരുണ്ട്. അവിടുന്നിറങ്ങി പിന്നെ എത്തിയത് സമദ്കയുടേയും ഷിംനേച്ചിയുടേയും മടയിൽ ആയിരുന്നു. പഠിച്ച് തുടങ്ങുകയായിരുന്നു അവിടെ നിന്ന്. ഓർക്കാൻ ഇഷ്ടമുള്ള ഒരുപാട് നല്ല ഓർമകൾ ഉണ്ട് ഇവിടെയൊക്കെ. ഇന്ന് പുതിയ സ്ഥാപനത്തിൽ ഷാഫിലും, ഉമേച്ചിയും, അശ്രഫും, വിഷ്ണുവും ഒക്കെയായി ജീവിതം മുന്നോട്ട് പോവുമ്പോൾ തീരുന്നില്ല അവിടെ ഒന്നും. ഓർക്കാൻ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതതുമായ ഒരുപാട് ഓർമകൾ കാത്തിരിക്കുന്നുണ്ടാവും എന്നെ. ആയുസ്സും ആരോഗ്യവും ഉണ്ടെങ്കിൽ, 70ആം വയസ്സിൽ അതേ കടലിലേക്കും, അസ്തമിക്കുന്ന സൂര്യനിലേക്കും നോക്കി കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികളേയും, യുവത്വത്തിന്റെ പ്രസരിപ്പിൽ തമാശകളിൽ മുഴുകി ഇരിക്കുന്ന യുവക്കളേ കാണുമ്പോൾ ആ വൃദ്ധനായ മനുഷ്യൻ ഇരുന്ന പോലെ കഴിഞ്ഞ് പോയ എന്തൊക്കെയോ ആലോചിച്ച് ഞാനും ഇരിക്കുന്നുണ്ടാവും, ആരും കാണാതെ കണ്ണിൽ നിന്ന് വീഴുന്ന കണ്ണുനീരും തുടച്ച്.

ഇത് എന്റെ മാത്രമല്ല, വായിക്കുന്ന എന്റേയും നിങ്ങളുടേയും ഭൂതകാലമോ, വർത്തമാനകാലമോ, ഭാവികാലമോ ആണ്. #Keep_Smiling😊

Love Marriage

കൈപിടിച്ച് നടക്കാൻ ഒരാളെ കിട്ടിയപ്പോൾ വിരൽ പിടിച്ച് നടക്കാൻ പഠിപ്പിച്ചവരെ മറന്നു പോവുന്നു പലരും. സൗഹൃദം മുതൽ പ്രണയം വരെ ഇന്റർനെറ്റ് വത്കരിക്കപ്പെടുന്ന കാലം. ശരണ്യയയെ പോലെയുള്ള കുറച്ചാളുകളെ ഒഴിച്ചാൽ, തന്റെ ജീവനേക്കാളേറെ തന്നെ സ്നേഹിച്ച മാതാപിതാക്കളെ വിഢികളാക്കി ഇന്നലെ കണ്ടവന്റെ കൂടെ ഇറങ്ങിപ്പോവുന്നവർ; നാളെ നിങ്ങളേയും ഇട്ടേച്ച് പോവില്ല എന്ന് എന്താണ് ഉറപ്പ്? ഒരാളെ കണ്ടാൽ ചിലപ്പോൾ പ്രണയം നമുക്ക് തോനും, പക്ഷേ പെറ്റ നോവിന്റെ വേദനയും, അച്ഛന്റെ വിയർപ്പിന്റെ ഗന്ധവും മനസ്സിലാക്കുമ്പോഴേക്കും ഒരുപാട് വൈകും. അതിന്റെ ഇടയിലും ഉണ്ട് കുറേ മുതലെടുപ്പ് വഞ്ചനയും കാണിച്ച് പ്രണയിക്കുന്നവരും, അവസാനം മാതാപിതാക്കള അപമാനിച്ച് നിർത്തുന്നവരും. ദിവ്യ പ്രണയം പൂത്തുലഞ്ഞു എന്ന പോസ്റ്റിടുമ്പോൾ അഭിനന്ദന പ്രവാഹവുമായി കമന്റ് ബോക്സിൽ വരുന്നവരുടേയും ഷയർ ചെയ്യുന്നവരുടേയും വീട്ടിലാണ് ഇത് സംഭവിച്ചതെങ്കിൽ, നിങ്ങളിൽ എത്രപേർ ഫേസ് ബുക്കിൽ ആശംസകൾ അറിയിക്കും? ഫേസ് ബുക്കിൽ ഇതൊക്കെ ട്രന്റ് മാത്രമാണ്, എല്ലാതെ അവരാരും കൂടെ ഉണ്ടാവില്ല.

പിന്നെ ഇന്നലെ കണ്ട ഒരു വിരോദാഭാസം എന്ന് തോനിച്ച ചില കാര്യങ്ങൾ കൂടി പറഞ്ഞ് നിർത്താം. ഒരു അപകടത്തിൻ പെട്ട് തളർന്നു പോയ ഹിന്ദു യുവാവുമായി, ഒരു മുസ്ലിം പെൺകുട്ടിയുടെ വിവാഹം, അബലത്തിൽ വെച്ച് കഴിഞ്ഞതിന്റെ ഫോട്ടോസ് സാമൂഹ്യ മാധ്യമങ്ങളിൽ വയറലാണ്. അത് അവരുടെ വിശ്വാസം, നമ്മൾ മാനിക്കണം. ചിലപ്പോൾ 19 വയസ്സുള്ള ഒരു വ്യക്തിക്ക് തോനിയ സഹതാപ പ്രണയം ആയിരിക്കാം, അവളെ വളർത്തിയ മാതാപിതാക്കളെ പോലും ഉപേക്ഷിച്ച് അവൾക്ക് ഇറങ്ങി പോവാൻ തോന്നാൻ കാരണം. അത് എന്തുമാവട്ടെ. അതിൻ താഴെ ഉള്ള കമന്റ് കണ്ടപ്പോൾ ചിരിക്കാതെ വയ്യ, (" ഒരു ഹിന്ദു ആണ് മുസ്ലിം ആചാരത്തിൽ വിവാഹം ചെയ്തതെങ്കിൽ ലൗ ജിഹാദ്, സിറിയ എന്ന് പറഞ്ഞേനെ, തിരിച്ചായത് കൊണ്ട് നന്നായി എന്ന് "). എന്നാൽ, ഈ കാര്യത്തിൽ മതേതര വിവാഹ ചിന്താകതിക്കാരുടെ നിലപാടുകളെ മാറ്റി നിർത്തിയാൽ, സ്ഥിരമായി സിറിയ എന്ന് പ്രസ്ഥാവന പറയുന്നവർ ഇതിൽ സപ്പോർട്ടും ചെയ്യുന്നുമുണ്ട്. ഇതിൻ വിപരീതമാണ് കാര്യമെങ്കിൽ, ഈ സപ്പോർട്ട് ചെയ്യുന്നവർ തന്നെ മറിച്ച് പറയുകയും ചെയ്യുമായിരുന്നു (ഇരു മത വിഭാഗത്തിലും അങ്ങന തന്നെ).

ഇത് വർഗ്ഗീയത പറഞ്ഞതല്ല, സമൂഹ്യ മാധ്യമങ്ങളിലെ ഈ കപട സ്നേഹത്തെ കാണിച്ചു തരാൻ വേണ്ടി മാത്രം പറഞ്ഞതാണ്. സാമൂഹ്യ മാധ്യമങ്ങളിൽ കാണിക്കുന്ന ഈ പൊന്നിൽ ചാലിച്ച സ്നേഹം; സ്വന്തം മക്കളോ, പെങ്ങളോ ആണ് ഇങ്ങനെ ഇറങ്ങി പോയി ചെയ്തതെങ്കിൽ പടികടത്തി ഇറക്കി വിട്ടേനെ, ഈ കാര്യത്തെ ന്യായീകരിച്ച് ആശംസ കമന്റ് ചെയ്തതിലെ പലരും. എന്തായാലും ഒരു കാര്യത്തിൽ സന്തോഷമുണ്ട്. സ്ഥിരം തെറി കമന്റുകളിൾക്ക് പകരം കുറച്ചൂടെ നന്നായി പ്രതികരിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. ദൈവം എല്ലാവർക്കും നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥിക്കാം.

HL: സൗഹൃദം മുതൽ പ്രണയം വരെ ഇന്റർനെറ്റ് വത്കരിക്കപ്പെടുന്ന കാലം.

For Students

ഒരു പരീക്ഷ കാലത്തായിരുന്നു എന്റെ ഒരു സുഹൃത്ത് തോൽകുമെന്ന ഭയം കാരണം ജീവിതം അവസാനിപ്പിച്ചത്. ഇപ്പോൾ 10, 12 ആം ക്ലാസ് പരീക്ഷകളുടെ കാലമാണ്. പരീക്ഷയെ നേരിടാനുള്ള പല വീഡിയോസും എപ്പോഴും ഫീഡിൽ അപ്ഡേഷൻ വരുമ്പോൾ, ഇത്രത്തോളം ഭയക്കുന്നതെന്തിൻ? എന്ന് ചിന്തിച്ചിട്ടുണ്ട്. പരീക്ഷയിൽ ജയിച്ചാലും തോറ്റാലും അതോടു കൂടി ലോകം ഒന്നും അവസാനിക്കില്ല. " തോൽവികളെന്നും ഓപർച്യൂണിറ്റീസ് മാത്രമാണ് ". നിങ്ങൾ ജീവിതം അവസാനിപ്പിച്ചാൽ അതെന്നും നിങ്ങളുടേയും വീട്ടുകാരുടേയും സുഹൃത്തുകളുടേയും മാത്രം നഷ്ട്ടമാണ്. പിന്നെ കുട്ടികൾ മാർക്ക് വാങ്ങാനുള്ള യന്ത്രങ്ങൾ മാത്രമല്ല എന്ന് സമൂഹവും മനസ്സിലാക്കണം. അപ്പുറത്തെ വീട്ടിലെ കുട്ടി തന്റെ മക്കളേക്കാൾ 1 മാർക്ക് കൂടുതൽ വാങ്ങിയെന്ന് വിചാരിച്ച് അവനേക്കാൾ തന്റെ മകൻ ചെറുതാകുമെന്ന് രക്ഷിതാക്കളോ, നിങ്ങളെന്നെ സ്വയമോ വിചാരിക്കരുത്. അങ്ങനെ ആയിരുന്നെങ്കിൽ ഐൻസ്റ്റീൻ ഒന്നും എവിടെയും എത്തില്ലായിരുന്നു.

പിന്നെ നാട്ടുകാരോട് പറയാനുള്ളത്. അപ്പുറത്തെ വീട്ടിൽ ഉള്ളവന്റെ മാർക്ക് ചോദിച്ച്, അതെങ്ങാനും തന്റെ മകനേക്കാൾ കൂടുതലാണെങ്കിൽ അത് സ്വന്തം മക്കളുടെ നെഞ്ചത്ത് തീർക്കരുത്. അത് പോലെ തന്റെ മകൻ കൂടുതലാണെങ്കിൽ അയൽപകത്തെ വീട്ടിലെ ചെറുക്കന്റെ അമ്മയോട് കാണിക്കുന്ന സഹതാപവും, ചീപ് ഷോയും, ഡയലോഗൊക്കെ പൂട്ടി കെട്ടി പെട്ടീൽ വെക്കണം. അത്ര ശുഷ്കാന്തി ആവശ്യമില്ല.

പിള്ളേരോട് ഇത്രേ പറയാനുള്ളു, "പോയ പോട്ടെന്ന് വെക്കണം. ഇതോടു കൂടി ഒന്നും അവസാനിക്കുന്നില്ല. ഏതൊരു കാര്യത്തേയും പോസിറ്റീവായി എടുക്കണം.  തോറ്റാൽ പുതിയ കുറച്ച് സുഹൃത്തുക്കളെ കിട്ടും, എല്ലെങ്കിൽ സപ്ലി എഴുതി പിടിക്കും". പിന്നെ ഈ എക്സാം കഴിഞ്ഞുള്ള പോസ്റ്റ്മോർട്ടം ഒഴിവാക്കണം. എഴുതി കഴിഞ്ഞ ഒരു എക്സാമിനെ പോസ്റ്റ്മോർട്ടം നടത്തിയത് കൊണ്ട് ഒന്നും നേടാനില്ല. വിട്ടേക്കണം. പിന്നെ എക്സാം കഴിഞ്ഞിട്ട് മരിക്കണം എന്ന് ചിന്തിക്കുമ്പോൾ, തന്റെ മരണം അറിഞ്ഞാൽ അച്ഛനും അമ്മയുടെ കരച്ചിലും, വാർത്തയറിഞ്ഞ് ഗൾഫിൽ നിന്ന് വരുന്ന അച്ഛന്റെ മാനസീകാവസ്ഥ, സുഹൃത്തുക്കളുടെ സങ്കടം എങ്കിലും ഓർത്താൽ, ചിലപ്പോൾ പൊരുതാൻ തോന്നും. മരിക്കാൻ കാണിക്കുന്ന ദൈര്യത്തിന്റെ പകുതി മതി, ജീവിക്കാനും, പൊരുതാനും. തോൽവീയും യഥാർത്ഥത്തിൽ ഒരു പരീക്ഷയാണ്. ഈ വെല്ലുവിളിയെ നിങ്ങൾ എങ്ങനെ നേരിടുന്നു എന്ന് സ്വയം നടത്തുന്ന പരീക്ഷ. അവിടെ ജയിക്കണം. അങ്ങനെ മാത്രം കണ്ടാൽ മതി. #Keep Smiling.

HL: തോൽവീയും യഥാർത്ഥത്തിൽ ഒരു പരീക്ഷയാണ്. ഈ വെല്ലുവിളിയെ നിങ്ങൾ എങ്ങനെ നേരിടുന്നു എന്ന് സ്വയം നടത്തുന്ന പരീക്ഷ. അവിടെ ജയിക്കണം. അങ്ങനെ മാത്രം കണ്ടാൽ മതി.

Kindness

തളിപ്പറമ്പിൽ കുറച്ച് വർഷം മുമ്പ് സി.എച്ച് സെന്ററിന്റെ ഒരു പരിപാടി നടന്നപ്പോൾ, പാവപ്പെട്ട രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ പണം തന്ന് സഹായിക്കാൻ താൽപര്യമുണ്ടോ? എന്ന് പ്രഭാഷകൻ ചോദിച്ചു. അപ്പോൾ ഒരു ചെറിയ കുട്ടി വേദിയിലേക്ക് വന്ന് പണം നൽകി. പക്ഷേ ആ ജനത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയത്, ആ പണം ആര് തന്നു എന്ന പ്രഭാഷകന്റെ ചോദ്യത്തിന് ആ കുട്ടി നൽകിയ മറുപടി ആയിരുന്നു. അവൻ കൂട്ടി വെച്ച് സ്വരൂപിച്ച പണമായിരുന്നു അത്. ഈ സംഭവം എനിക്ക് കേട്ടുള്ള അറിവ് മാത്രമാണ്. ഇത്രയും ചെറിയ കുട്ടി, ആ പണം സന്തോഷത്തോടെ കൊടുക്കണമെങ്കിൽ അവനിൽ അങ്ങനെ ഒരു മനസ്സുണ്ടാക്കിയ ആരെങ്കിലും ഉണ്ടാവണം.

ഒരാൾ വന്ന് സഹായം ചോദിക്കുമ്പോൾ വീട്ടിലെ ചെറിയ കുട്ടികളെ കൊണ്ട് പണം കൊടുപ്പിക്കാറുണ്ട് മുതിർന്നവർ. നമ്മളെ കൊണ്ടും ചെയ്യിപ്പിച്ചിട്ടുണ്ട് നമ്മുടെ ഉപ്പയും, ഉമ്മയും, ഉപ്പുപയും ഒക്കെ. അതൊരു പാഠമാണ്. സഹായം ചോദിച്ച് വരുന്നവരെ വെറും കയ്യോടെ മടക്കരുത് എന്ന പാഠം പ്രാക്ടിക്കലായി നമ്മെ പഠിപ്പിക്കുകയാണ് ചെയ്തത്. നാളെയുടെ നല്ലൊരു ജനതയുണ്ടാവേണ്ടത് വീടുകളിൽ നിന്നാവണം എന്ന ഉത്തമ ബോധ്യമുണ്ട് അവർക്ക്. ഇതിനേയാണ് യഥാർത്ഥത്തിൽ "മോറൽ എജുക്കേഷൻ" എന്ന് വിളിക്കേണ്ടത്. ആ മാതൃക ഇല്ലാതായിപ്പോകരുത് ഇനിയുള്ള വരും കാലങ്ങളിൽ. നല്ല ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ഈ ചെറിയ പ്രവൃത്തി കൊണ്ട് നമുക്ക് കഴിയും.

HL: ഹബീബുള്ള ഉസ്താദ് ക്ലാസിനിടയിൽ മുമ്പ് പലപ്പോഴും ഞങ്ങളോട് പറയുന്ന ഒരു വാക്കോടെ നിർത്തുന്നു: "ചെറുപ്പമുള്ള ശീലം മറക്കുകില്ല മനുഷ്യനുള്ള കാലം" #Keep_Smiling

😟

ഇന്നലെ എല്ലാവരും കണ്ട ഒരു വാർത്ത ആയിരിക്കും, രണ്ട് സുഹൃത്തുക്കൾ ചേർന്ന് അവരുടെ മറ്റൊരു സുഹൃത്തിനെ കൊന്നു എന്ന്. കൊല്ലാനുള്ള കാരണം പൂർവ്വ വൈരാഗ്യമാണെന്ന് കേട്ടു. കേരളത്തിൽ മുമ്പ് കേട്ട പല വാർത്തകളിലും കാമുകൻ കാമുകിയെ കൊന്നു, അമ്മ മക്കളെ കൊന്നു, ഭർത്താവിനെ ഭാര്യയയും കാമുകനും, ഭർത്താവും കാമുകിയും ഭാര്യയയെ മക്കളെ കൊന്നു എന്നൊക്കെയാണ്. ഇതിൽ വേദന തോനിക്കുന്ന മറ്റൊരു കൊലപാതകമായിരുന്നു, അച്ഛനും രണ്ടാനമ്മയും കൂടി 7 വയസ്സുകാരി അതിതിയെ ക്രൂരമായി പീഡിപിച്ചും പട്ടിണിക്കിട്ടും കൊന്നു. ഫോറൻസിക് സർജൻ ഡോ. ഷെർലി വാസു പറയുമ്പോൾ ആരുടേയും കണ്ണ് നിറയും. ഇന്ന് അവസാനം വന്ന വാർത്ത, ഈ കോറോണ കാലത്തും സുഹൈൽ എന്ന ചെറുപ്പക്കാരനെ വെട്ടിയ കഥയായിരുന്നു. അവരുടെ രാഷ്ട്രീയമോ, പ്രത്യേയ ശാസ്ത്രമോ എന്തുമാവട്ടെ.

എങ്ങനെ കഴിയുന്നു എന്ന് ചോദിച്ചാൽ ഉത്തരമില്ലാതൊരു ചോദ്യമാണ്. മനുഷ്യന്റെ മനസ്സ് ഇന്ന് വരെ ആർക്കും മനസ്സിലാവാത ഒരു അത്ഭുതം തന്നെയാണ്. നമ്മൾ എവിടെയൊക്കെയോ  വച്ച് സൗഹൃദങ്ങളുടെ, ബന്ധങ്ങളുടെ സൗന്ദര്യം കാണാൻ മറന്നു പോയി. എല്ലാവർക്കും അവരുടേതായ ചില സ്പേസ് കൊടുക്കണം ജീവിതത്തിൽ. ഇന്നലെ നീ എവിടപ്പോയി, എന്ത് കൊണ്ട് വിളിച്ചില്ല, എന്റെ കോൾ കണ്ട് തിരിച്ചുവിളിച്ചില്ല തുടങ്ങി മറ്റൊരാളുടെ സ്പേസിലേക്ക് ഇടിച്ച് കയറുമ്പോൾ സ്വഭാവികമായും നമ്മളെ മനസ്സിലാക്കിക്കുവാൻ അവർ ശ്രമിക്കും. പിന്നെ അറിയാതെ അകലം വരും. അത് പിന്നീട് പലതിലേക്കും എത്തിക്കും. അതിൻ പ്രണയമെന്നോ സൗഹൃദമെന്നോ മാറ്റമില്ല.

മറ്റൊരു ജീവിതം സ്വപ്നം കണ്ട് കാമുകന്റെയോ, കാമുകിയുടെയോ കൂടെ ചേർന്ന് ഭർത്താവിനെ/ഭാര്യയെ/ മക്കളെ കൊല്ലുന്നവർ ഓർക്കുക, മിന്നുന്നതെല്ലാം പൊന്നല്ല എന്ന്.

ഇന്നലെ കണ്ട ഒരു വീഡിയോയുടെ കാര്യം പറഞ്ഞ് നിർത്താം. പ്രണയിക്കുന്ന സമയത്ത് നമ്മൾ പ്രണയിക്കുന്ന ആളെ കാണുമ്പോ നമുക്ക് തോനും ഈ ലോകത്തെ ഏറ്റവും സുന്ദരൻ / സുന്ദരി അവളാണെന്ന് വെറുതെ അങ്ങട്ട് തോനും.  സത്യം പറഞ്ഞ അവനോ / അവൾക്കോ എല്ലാ സൗന്ദര്യം, "പ്രണയത്തിനാണ് സൗന്ദര്യം". സൗഹൃദവും, മറ്റെല്ല ബന്ധങ്ങളും അങ്ങനെ തന്നെയാണ്. ആ ഭംഗിക്കെ ആസ്വദിച്ച് തുടങ്ങിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു. #Keep_Smiling😊

Womens Dream

Who decides the expiry date of a womens dream?( ഒരു പെണ്ണിന്റെ സ്വപ്നത്തിൻ ആരാണ് കാലാവതി നിഷ്ചയിക്കുന്നത്? )

ഞാൻ ഈ ചോദ്യം കുറച്ച് പേരോട് മെസ്സജ് ചെയ്ത് ചോദിച്ചപ്പോഴും, രണ്ട് പേരെ കോൺഫറൻസിൽ കണക്റ്റ് ആക്കിയും ചോദിച്ചപ്പോൾ രസകരമായ ഉത്തരങ്ങളും, പ്രതിഷേധങ്ങളും കണ്ടു. ഈ ലോക് ഡൗൺ കാലം നമ്മളെ പഠിപ്പിച്ചതും സ്വതന്ത്യം തന്നെയായിരുന്നു.

ഒരു പെൺകുട്ടി എന്നോട് പറഞ്ഞ വാക്ക് ഞാൻ ഇപ്പഴും ഓർക്കുന്നു, "ഞാൻ ഒരു പെണ്ണായി പോയില്ലേ?, എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല, അത് പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ലെന്ന് ". ഒരു പെൺകുട്ടി വളർന്ന് വരുമ്പോൾ കെട്ടിച്ചു കഴിയുന്നത് വരെ ബാധ്യതയാണ് പലർക്കും. വീട്ടുകാർക്ക്, കുടുംബക്കാർക്ക്, നാട്ട്കാർക്ക് തുടങ്ങി ഒരുപാട് പേർക്ക് പലതരം വേവലാതി. വളർന്ന് കഴിഞ്ഞാൽ കെട്ടിക്കാൻ ആയില്ലെ....? എന്ന ചോദ്യം. കേട്ട് കഴിഞ്ഞാൽ വിശേഷമായില്ലെ, തുടങ്ങി ഒരുപാട് സംശയങ്ങൾ. ആരാ പറഞ്ഞത് കെട്ടിച്ച് കഴിഞ്ഞാൽ നിങ്ങളുടെ ബാധ്യത കഴിഞ്ഞെന്ന്?. അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും വീട്ടിലെ അടുക്കളയിൽ മാത്രം ഒതുങ്ങേണ്ടതാണെന്ന പഴഞ്ചൻ തത്വങ്ങളുടെ അവശേഷിപ്പ് ഇപ്പഴും ബാക്കി കിടപ്പുണ്ട്. നമ്മുടെ ഒക്കെ അമ്മയോട്, ഉമ്മയോട് ചോദിച്ചാൽ അറിയും, അവർക്കും ഉണ്ടായിരുന്നു ഒരുപാട് സ്വപ്നങ്ങളെന്ന്. പക്ഷേ അതിനൊക്കെ ആരൊക്കെയോ കൂടി അവരെ കൊണ്ട് തന്നെ കാലാവധി നിശ്ചയിപ്പിച്ചു.

"Sacrifice" എന്ന വാക്കിൻ ഉത്തമ ഉദാഹരണം എന്തെന്ന് ചോദിച്ചാൽ അത് " പെണ്ണ് "  എന്നാണ് ചിലരുടെ വെപ്പ്.   മക്കളെ വളർത്തേണ്ടത് പിതാവിന്റെ കൂടി കടമയാണ്. എല്ലാതെ കുറ്റം വരുമ്പോൾ നിന്റെ പിടിപ്പ് കേടാണെന്ന് പെണ്ണിനോട് പറയുന്ന സമൂഹത്തോട് പുച്ഛമാണ്. നിന്റെ മാതാപിതാകളോട് ഭാര്യയേക്കാൾ കൂടുതൽ നിനക്കാണ് കടമ. എല്ലാതെ വീട്ടിലെ പെങ്ങൾക്കും ഭാര്യക്കും മാത്രമല്ല. 18 വയസ്സിൽ, ആവേശത്തിന്റെ ടീനേജ് പ്രായത്തിൽ പെൺമക്കളെ കെട്ടിച്ച് എന്ത് പ്രതിഭദ്ധമാണ് നിങ്ങൾ തീർക്കുന്നത്? അത്രത്തോളം ബാധ്യതയാണോ പെണ്ണ്?. പിന്നീട് ആ സാഹചര്യത്തോട് പൊരുത്തപ്പെട്ട് ജീവിക്കുന്നു എന്ന് ഒഴിച്ചാൽ, നമ്മൾ പിടിച്ച് വാങ്ങുന്നത് അവരുടെ നല്ല കാലം ആണ്. നിങ്ങൾ എന്തൊക്കെ സാഹചര്യങ്ങളുടെ വര കാണിച്ച് തന്നാലും, അതൊക്കെ ചിന്തിക്കുമ്പോൾ അംഗീകരിക്കാൻ കഴിയുന്നതല്ല.

ഞാൻ ചിന്തിക്കാറുണ്ട്, ആൺകുട്ടികൾ ജനിക്കുമ്പോൾ, വളർന്ന് വലുതാകുമ്പോൾ ഇല്ലാത വേവലാതി എന്തിനാണ് ഒരു പെൺ ഉണ്ടാവുമ്പോൾ ഉള്ളതെന്ന്. അവരെ ആരെങ്കിലും അഭായപ്പെടുത്തുമോ എന്ന ഭയം പെൺ മക്കൾ വളർന്ന് വരുമ്പോൾ തോന്നുന്നുണ്ടെങ്കിൽ, തന്റെ മകൻ ഒരു പെണ്ണിനെ അഭായപ്പെടുത്തുമോ എന്ന ഭയവും വേവലാതിയും ആൺ കുട്ടികളുടെ കാര്യത്തിലും നമ്മൾ കാണിക്കാതിരിക്കുന്നത് എന്തു കൊണ്ട്?  അങ്ങനൊരും ഭയം നമ്മൾ കാണിച്ചിരുന്നെങ്കിൽ ചിലപ്പോൾ പെണ്ണിൻ ഭയം ഇല്ലാതെ ഇറങ്ങി നടക്കാൻ കഴിയുമായിരുന്നു.

സ്വാതന്ത്യം, അതിരു കടന്നാൽ ആണായാലും പെണ്ണായാലും തെറ്റ് തന്നെയാണ്. അത് വസ്ത്രമായാലും അങ്ങനെ തന്നെയാണ്.

ഞാൻ ആദ്യം ചോദിച്ച ചോദ്യത്തിൻ എനിക്ക് കൺവീൻസിങ്ങായി തോനിയ ഒരു ഉത്തരം പറഞ്ഞ് നിർത്താം, "ഒരു സ്ത്രീ, അവൾ തന്നെയാണ് അവളുടെ സ്വപ്നങ്ങൾക്ക് അതിര് വെക്കുന്നത് ", പക്ഷേ ആ അതിരുകൾ അവളെ കൊണ്ട് തന്നെ പണികഴിപ്പിക്കാൻ സമൂഹം സാഹചര്യങ്ങളുടെ മതിൽ തീർക്കുന്നു എന്ന് മാത്രം. #Keep_Smiling

Uppapa🥰

ഏറ്റവും ടെൻഷനുണ്ടായ ഒരു ദിവസം ഉപ്പാപ്പന്റെ കൂടെ മനസില്ലാ മനസ്സോടെ ഒരു കല്യാണത്തിൻ പോയി. ഉപ്പാപ്പാന്റെ കൂടെ ആയത് കൊണ്ട് അന്ന് ഒരുപാട് പേര് വന്ന് കൈ കൊടുക്കുന്നുണ്ടായിരുന്നു. ഓരോരുത്തർക്കും എന്നെ പരിചയപ്പെടുത്തിയും കൊടുത്തു. പേരക്കുട്ടിയായത് കൊണ്ട് തന്നെ എല്ലാവരും എന്റേയും കൈപിടിച്ചു. കഷ്ടപ്പെട്ട് ഒരു പ്ലാസ്റ്റിക്ക് ചിരിയൊക്കെ ചിരിച്ച് ഓരോരുത്തർക്കും കൈ കൊടുത്തു. ഉപ്പാപ്പാന്റെ കൂടെ പുറത്തിറങ്ങിയാൽ അങ്ങനെയാ, ഒരുപാട് പേര് വന്ന് കൈ തരും. ഭക്ഷണം കഴിക്കാൻ കൂടെയിരുന്നാൽ ഏറ്റവും നല്ല കഷ്ണം അടുത്തുള്ളയാളുടെ പ്ലേറ്റിൽ ഇട്ട് തരും. വേണ്ടെന്ന് പറഞ്ഞാൽ ചിരിച്ച് കൊണ്ട് കഴിക്കാൻ പറയും. അദ്ദേഹം ഇന്ന് ഈ ഭൂമിയിൽ ഇല്ല. അദ്ദേഹത്തിന്റെ ഖബർ ജീവിതം പടച്ചവൻ സന്തോഷത്തിലാകട്ടെ - ആമീൻ.

അപ്പോൾ പറഞ്ഞ് കൊണ്ട് വന്നത് ചിരിയെ കുറിച്ചായിരുന്നു. അന്ന് ചിരിച്ച് കൊണ്ട് ഒരുപാട് പേർക്ക് കൈ കൊടുത്ത് കല്യാണ സൽക്കാരം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ മനസ്സിൻ എന്തെന്നില്ലാത സന്തോഷമായിരുന്നു. അന്നാണ് മനസ്സിലാക്കിയത്, ചിരിച്ച് കൊണ്ട് കൈ കൊടുക്കുക എന്നതിൻ ഒരുപാട് മാറ്റങ്ങൾ മനുഷ്യരിൽ വരുത്താൻ സാധിക്കുമെന്ന്. "ചിരി" ദൈവം തന്ന ഒരു പ്രസാധമാണ്. മനുഷ്യരുടെ മുഖത്ത് നോക്കി കളങ്കമില്ലാതെ ചിരിക്കാൻ എനിക്കും നിങ്ങൾക്കും കഴിയട്ടെ.

അവസാനിപ്പിക്കുകയാണ്. നബി (സ) പറഞ്ഞു: "ഹൃദയം അറിഞ്ഞ പുഞ്ചിരി ധർമ്മമാണ് ".

ഇന്ന് ലോക പുഞ്ചിരി ദിനമാണ്. #Keep_Smiling

Mother🥰

ഇത്താതയുടെ കാലിൻ മുള്ള് എങ്ങാനും തറച്ചപ്പോൾ അവരുടെ മകൻ തമാശയായി പറഞ്ഞു: "സ്വർഗത്തിൽ മുള്ള് കയറി" എന്ന്.

ഇസ്ലാം ലോകത്തോട് പറഞ്ഞ മനോഹരമായ ഒരു വാചകമുണ്ട് " ഉമ്മാന്റെ കാലിനടിയിലാണ് സ്വർഗ്ഗം".

ഒരു വാട്ട്സ്ആപ്പ് മെനസ്സെജ് കണ്ടു. 200 വാക്കിൽ കുറയാതെ അമ്മയെ കുറിച്ച് ഒരു എസ്സെ ഇംഗ്ലീഷിൽ എഴുതാൻ പറഞ്ഞപ്പോൾ ഒരു കുട്ടി എഴുതി "ഏതെങ്കിൽ 26 അക്ഷരങ്ങളുടെ കൂടിച്ചേരിലിൻ നിർവചിക്കാൻ കഴിയുന്നതല്ല എന്റെ അമ്മയെ"

ഉമ്മ, അമ്മ, ഇമ്മ തുടങ്ങി ഏത് വാചകത്തിലും, വിത്യസ്ഥമായ ഏത് ഭാഷയിൽ വിളിച്ചാലും ലോകത്ത് എവിടേയും മാതൃത്വത്തിന്റെ വികാരം ഒന്ന് തന്നെയാണ്. എത്ര വലിയ 5 സ്റ്റാർ ഹോട്ടലായാലും, എന്തിനേറെ തന്റെ സുഹൃത്തിന്റെ അമ്മ എല്ലെങ്കിൽ ഉമ്മയുണ്ടാക്കിയ ഭക്ഷണം ആണെങ്കിൽ പോലും, നമ്മുടെ സ്വന്തം ഉമ്മ ഉണ്ടാക്കിയ ഭക്ഷണത്തേക്കാൾ രുചി ഒന്നും ഉണ്ടാവില്ല നമുക്ക്. ഇന്ന് നമ്മൾ ഇത് പറയുമ്പോൾ ഒരുപാട് പേർക്ക് ചുറ്റും ആ അത്ഭുതം ഇല്ല. ആ സ്നേഹം എന്താണെന്നന്ന് പോലും അനുഭവിച്ചറിയാത കേട്ടും കണ്ടും അറിവുള്ള എത്രയോ കുഞ്ഞുങ്ങളുണ്ട് നമുക്ക് ചുറ്റും. ഉമ്മയുടെ സ്നേഹമറിഞ്ഞ നമ്മളൊക്കെ ഒരുപാട് സമ്പന്നരാണ്. ആ സ്നേഹമാണ് പലരും തരുവിലേക്കും വ്യദ്ധ സദനത്തിലേക്കും വെലിച്ചെറിഞ്ഞത്.

അവസാനിപ്പിക്കുകയാണ്... ഉമ്മയുടെ മരണം ശേഷം മൂസ നബി (അ) (ഇസ്ലാമിക പ്രവാചകനാണ്) ഒരു പർവതം കയറുന്നതിനിടെ ചെറുതായി വഴുതിപ്പോയി. അപ്പോൾ അല്ലാഹു പറഞ്ഞു: "ഹേയ് മൂസ.. ഇനി മുതൽ സൂക്ഷിച്ചു നടക്കണേ, എന്തു കൊണ്ടെന്നാൽ ദുആ ചെയ്യുന്ന കരങ്ങൾ ഇനിയില്ല എന്ന കാര്യം മറക്കരുത് ". #Keep_Smiling😊

College Story 3 ....The End

(തുടർച്ച)

പഠിച്ച് പുറത്തിറങ്ങി ജോലിയിൽ പ്രവേഷിച്ചപ്പോഴാണ് വെറും സാലറി💵 ജോലി എന്നതിനപ്പുറം, ഞാൻ കൊടുക്കുന്ന ഓരോ മെഡിസിലും മനുഷ്യരുടെ ജീവനും കൂടി ആണെന്ന് തിരിച്ചറിഞ്ഞത്. ഒരു കച്ചവടത്തിനപ്പുറം പല പ്രിസ്ക്രിപ്ഷനുകളും തരാൻ കഴിയില്ലെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ കഴിക്കാൻ പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. ആരോട് പറയാൻ🤷🏻‍♂️. ഞാൻ കൊടുത്തില്ലേൽ വേറെ എവിടേലും പോയി വാങ്ങിച്ച് കഴിക്കുമായിരിക്കും. എന്നാലും എന്റെ കൈ കൊണ്ട് കൊടുക്കില്ലെന്ന വാശി എന്നൊക്കെ പറയാം.

കുറച്ച് ദിവസം മുമ്പ് ഒരാൾ വന്നത് മുത്രത്തിൽ പഴുപ്പിന് Dr👨🏻‍⚕️നെ രണ്ട് പ്രവിശ്യവും കാണിച്ചപ്പോൾ എഴുതിയ 2 വിത്യസ്ഥ ആന്റിബയോട്ടികുകൾക്ക് വേണ്ടിയായിരുന്നു. വേറൊരു ആൾ വന്നത് 6 മാസമുള്ള കുട്ടിക്ക് കഫ കെട്ട് ആയത് കൊണ്ട് മുമ്പ് കാണിച്ച പ്രിസ്ക്രിപ്ഷനിലെ ആന്റിബയോട്ടികിൻ വേണ്ടി ആയിരുന്നു. കൊടുക്കാൻ പാടില്ലെന്ന് പറഞ്ഞപ്പോൾ വളരെ ലാഗവത്തോടെയാണ് സാരമില്ലെന്ന് പറഞ്ഞത്. ആങ്ങനെ പ്രഷറിന്റെ ഗുളികയും, യൂറിക്ക് ആസിടിന്റെ ഗുളികയും എന്തിനേറെ ജലദോഷം മാറാതത് കൊണ്ടും, ഷുഗർ കുറയാതത് കൊണ്ടും പെട്ടെന്ന് കുറയാൻ രണ്ടെണ്ണം ഒരുമിച്ച് കഴിച്ചവർ വരെ ഉണ്ട്. Dr👨🏻‍⚕️ എഴുതിയ ഡോസ് കൂടുതലാണെന് പറഞ്ഞ് സ്വന്തമായി ഡോസ് കുറച്ച് കഴിക്കുന്നവർ വരെ ഇതിൽ പെടും. അങ്ങനെ ഒരുപാട് സ്വന്തമായ യൂണിവേഴ്സിറ്റികളിൽ നിന്ന് ബിരുദം ബിരുദാനന്ദ ബിരുദവും നേടിയവർ ഉണ്ട്. ഇതിൽ വിദ്യാഭ്യാസം ഉള്ളവർ വരെ ഉണ്ട്.

പ്രിസ്ക്രിപ്ഷൻ കാണിച്ചാൽ മാത്രം കിട്ടുന്ന സൈകാട്രിക്ക് മെഡിസിനുകൾ വരെ പല ഉടായിപ്പുകളും ഇറക്കി കൊവിട് കാലത്ത് സന്നദ്ധ പ്രവർത്തകരുടെ കയ്യിൽ കൊടുത്ത് വിട്ടവർ വരെ ഉണ്ട്. കഴിഞ്ഞ ദിവസം ഒരാൾ വന്നത് ഉറക്ക് ഗുളികക്കായിരുന്നു. പ്രിസ്ക്രിപ്ഷനിലെ ഡേറ്റ് പഴയതായത് കൊണ്ട് തരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ അയാൾ എന്നോടും അഷ്റഫിനോടും പറയുകയാണ് "ഇത് കഴിച്ചിട്ട് ഉറക്കമൊന്നും വരുന്നില്ല. എന്റെ അടുത്ത് രണ്ടെണ്ണം കൂടി ഉണ്ട്. വേണമെങ്കിൽ നിങ്ങൾക്ക് രണ്ടാൾക്കും തരാമെന്ന് 😂". എന്തൊക്കെ മോഡലാണല്ലേ😅🤭. " ഉറക്കം വരുന്നില്ലേൽ പിന്നെ എന്തിൻ വീണ്ടും കഴിക്കുന്നു" എന്ന് ഞാൻ തിരിച്ച് ചോദിച്ചപ്പോൾ ഉത്തരവും ഇല്ല.

മറ്റൊരു വയസ്സായ ആൾ വന്നത് " ഈ ഗുളിക ഉണ്ടോ?, ഇത് കഴിച്ചില്ലേൽ രാത്രി ഉറക്ക് കിട്ടാണ്ട് പിരാന്താവും എന്ന് പറഞ്ഞാണ്. ഇതാണ് നമ്മുടെ ജനങ്ങളുടെ അവസ്ഥ. ആരോട് പറയാൻ🤷🏻‍♂️?. അര് കേൾക്കാൻ🤷🏻‍♂️?.

മറ്റൊരു രീതിയിൽ ഈ പ്രെഫഷൺ മടുത്ത് പോയെങ്കിലും, ചിലപ്പോഴെങ്കിലും രസമുള്ള കടമയായി തോനാറുണ്ട്. കുറച്ച് പേർകെങ്കിലും അറിവ് നൽകാൻ കഴിയും.

അവസാനിപ്പിക്കുകയാണ്.  കൃത്യമായ അളവിൽ കൃത്യമായ സമയത്ത് മരുന്ന് ഉപയോഗിച്ചാൽ രോഗം മാറും, ഇല്ലെങ്കിൽ സ്ലോ പോയിസണാണ് മരുന്ന് എന്ന് ഇപ്പോഴും മനസ്സിലാകാൻ തയ്യാറല്ലെന്ന വാശിയിലാണേൽ സ്വയം അനുഭവിക്കുക. ആരോഗ്യമുള്ള ചിരിക്കുന്ന ഒരു സമൂഹം നമുക്ക് ചുറ്റും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് നിർത്തുന്നു. #Keep_Smiling😊

                                                (അവസാനിച്ചു)

College Story 2

(തുടർച്ച)

ഈ " ക്ലാസ് മേറ്റസ് 📽” ഒക്കെ കണ്ട് കോളേജിലേക്ക് 🏢 പഠിക്കാൻ ഇറങ്ങിയതായിരുന്നു. അതങ്ങനെ ആയിരിക്കുമല്ലോ പലരും. പക്ഷേ നമ്മൾ പുസ്ഥകങ്ങളിൽ നമ്മൾ കണ്ട ഇന്ത്യ അല്ല അനുഭവങ്ങളുടെ ഇന്ത്യ എന്ന് ഏതോ ഒരു പടത്തിൽ പറഞ്ഞ പോലെ, നമ്മൾ പുറമെ നിന്ന് കാണുന്ന കോളേജല്ലായിരുന്നു അനുഭവങ്ങളുടെ കോളേജ്. ബുദ്ധിജീവികളുടേയും പഠിപ്പിസ്റ്റുകളുടേയും ക്യാമ്പസ്, വൈവകളും അസൈമൻന്റുകളുടേയും ക്യാമ്പസ്. കാൽ ചവിട്ടിയ ഇടം സിംഹ മടയിൽ ആണല്ലോ പടച്ചോനെ. അങ്ങനെ 4 വർഷം.

ക്യാമ്പസിലെ കഥകൾ എഴുതി തുടങ്ങിയാൽ ഈ പോസ്റ്റ് ഇവിടെ തീരില്ല. പിന്നെ കൂടുതൽ വെറുപ്പിക്കണം എന്ന ആഗ്രഹവും ഇല്ല. 4 വർഷത്തെ ക്യാമ്പസ് ജീവിതം 58 പേജുള്ള ഒരു പുസ്ഥക രൂപത്തിൽ എഴുതിയിട്ടുണ്ട്. പുസ്ഥകം എന്ന് പറയാൻ കഴിയില്ല, PDF ആക്കിയിട്ടുണ്ട്. അതിന്റെ പേര് "Dear September✍🏻". വല്യ സംഭവമൊന്നുമല്ല. എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ചെറുതായി എഴുതാൻ ശ്രമിച്ചു. ഓർമകൾ ഒരുപാട് നല്ല നിമിഷങ്ങളെ കാർന്നെടുക്കുന്നതിൽ മുമ്പ് മരണമില്ലാത അക്ഷരങ്ങളിലൂടെ ഒന്ന് എഴുതാൻ ശ്രമിച്ചതാണ്. ഒരുപാട് ചുരുക്കി ഒരു 60 പേജ് കവിയാതെ ഉൾകൊള്ളിച്ചു. അത് കൊണ്ട് വീണ്ടും ഇവിടെ പറയേണ്ട ആവശ്യവുമില്ല. ഇനി പറഞ്ഞാൽ തീരുകയുമില്ല.

പക്ഷേ ജീവിതത്തിൽ എഴുതി🖋തുടങ്ങിയത് ക്യാമ്പസിൽ വെച്ചായിരുന്നു. ഒരുപാട് ഓർമകളൊന്നുമില്ലെങ്കിലും, ക്യാമ്പസ് എന്നെ സ്വാധീനിച്ചിട്ടുണ്ട് ഒരുപാട്. ആങ്കറിഗ്🎤 വരെ ചെയ്തു. അതൊക്കെ എന്റെ ഒരു ചെറിയ ലവലിൽ മാത്രം. അന്ന് Computer Engineering പോകാതിരുന്നത് ഇടയ്ക്കെങ്കിലും നന്നായി എന്ന് തോനാറുണ്ട്. പോയിരുന്നെങ്കിൽ ഇത് പോലൊരു അനുഭവം ചിലപ്പോൾ ലഭിക്കിലായിരുന്നു. കവച്ചുവെക്കാൻ കഴിയാത്ത നല്ല ഒരുപാട് സൗഹൃദങ്ങൾ👬 ലഭിക്കില്ലായിരുന്നു.

അവസാനിപ്പിക്കുകയാണ്.... സംഭവിച്ചതും, സംഭവിച്ചുകൊണ്ടിരിക്കുന്നതും, ഇനി സംഭവിക്കാൻ പോവുന്നതും എല്ലാം നല്ലതിൻ. #Keep_Smiling😊

                                          (തുടരും)

College Story 1

നാൾവഴികൾ (To Crescent College Of Pharmaceutical Sciences)🏢

+2 കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഒരുപാട് പേർക്ക് ഉണ്ടാവുന്ന സംശയമാണ് "അടുത്തത് എന്ത്?"🤷🏻‍♂️. അങ്ങനെ ഒരു സംശയം തീരെ ഉണ്ടായിരുന്നില്ല. കാരണം ലക്ഷ്യം Computer Engineer💻 ആവുക എന്നതായിരുന്നു. അപ്പോൾ എങ്ങനെ ഞാൻ മെഡിക്കൽ ഫീൽഡിൽ എത്തിപ്പെട്ടു എന്ന് പറയാം.

Computer Engineering മാത്രമല്ല. ഹാക്കിംഗ്😇 ആയിരുന്നു പ്രധാന സ്വപ്നം. ആദ്യ കാലങ്ങളിൽ വലിയ സാലറികൾ ലക്ഷ്യമിട്ട് ഗൂഗിൾ എന്നതായിരുന്നു സ്വപ്നം. പിന്നീട് മനസ്സ് പ്രെഫഷണൽ ഹാക്കിംഗിലേക്ക് വഴി തിരിന്നപ്പോൾ RAW, Intelligene cyber wing ൽ ലക്ഷ്യം തിരിച്ചു. ഇന്ത്യയുടെ സുരക്ഷ സേനയുടെ ഒരു ഭാഗം അവുക എന്നത് സ്വപ്നമായിരുന്നു. അഭാര തള്ളാണല്ലോ തള്ളുന്നെ എന്നല്ലെ ഇങ്ങൾ വിചാരിക്കുന്നെ? സ്വപ്നം കാണാൻ ആകാശങ്ങൾ അതിരുകളല്ലെന്ന് കൽപന ചൗളയെ പോലെ ഉള്ളവർ കാണിച്ച് തരുമ്പോൾ സ്വപ്നം കാണുന്നതിൽ എന്താണ് തെറ്റ്🤷🏻‍♂️. അങ്ങനെ  +2 കഴിഞ്ഞപ്പോൾ engineering പ്രെഫണായി സ്വീകരിക്കാൻ മനസ്സ് കൊണ്ട് ഉറപ്പിച്ചു. കൂടെ നസീഫും. ആ ഇടക്ക് ഗൾഫിലേക്ക് പോയി. മുന്നോട്ട് ഏത് കോളേജ് എന്ന നസീഫുമായി സംസാരിക്കുന്നതിനിടെ അവൻ പറഞ്ഞു "എടാ, engineering സ്കോപൊന്നും ഇല്ലെന്ന പലരും പറയുന്നെ. നമുക്ക് ഒന്ന് മാറി ചിന്തിച്ചാലോ എന്ന് ". അങ്ങനെ എതോ ഒരു നിമിഷത്തിൽ നമ്മൾ മാറി ചിന്തിച്ചു. അത് നമ്മളെ കൊണ്ട് എത്തിച്ചത് B Pharm💊ൽ ആയിരുന്നു. എന്താണ് എന്ന് പോലും കൃത്യമായി ഒരു പിടിത്തവും ഇല്ലാതെ ഇറങ്ങി തിരിച്ചത്, പഠിച്ച് കഴിഞ്ഞ് ഗൾഫിൽ എത്തിയാൽ ലക്ഷങ്ങളുടെ സാലറിയിൽ കണ്ണ് വെച്ച് തന്നെയാണ്. അങ്ങനെ ഒരു വലിയ ഡീവിയേഷൻ എടുത്ത് എത്തിയത് പരിയാരം മെഡിക്കൽ കോളേജിൻ മുന്നിൽ.

നസീഫിന്റെ കൂടെ ഫോം കൊടുക്കാൻ പോയി അവിടുന്ന് ഇറങ്ങുമ്പോൾ മറ്റൊരു കോളേജിൽ കൂടി അന്വേഷിച്ച് പോവാം എന്ന തീരുമാനത്തിൽ ആയിരുന്നു ക്രസന്റിൽ എത്തിയത്. അന്നായിരുന്നു അങ്ങനൊരു കോളേജ് ഉള്ള കാര്യം ആദ്യമായി അറിഞ്ഞത്. മാടായിയുടെ ഭംഗി കണ്ടപ്പോൾ ഇത് മതി, ഈ കോളേജ് തന്നെ മതി, അവിടുത്തെ പ്രകൃതി സൗന്ദര്യത്തെ കുറിച്ച് അഭാര തള്ളൊക്കെ തള്ളിയാണ് ക്രസന്റിൽ ചേർന്നത്. അങ്ങനെ ഒരുമിച്ച് B Pharm പഠിക്കാൻ ഇറങ്ങിയ ഞാൻ B Pharm നും നസീഫ് Pharm D യിലേക്കും വഴി തിരിഞ്ഞു. അങ്ങനെയാണ് ക്രസന്റിൽ എത്തിയത്.

ഇതിന്റെ തുടർച്ച ക്രസന്റ് കോളേജ് മുതൽ അങ്ങോട്ട് പറയാനുണ്ട്. വളരെ ചുരുക്കി. ക്രസന്റ് പറഞ്ഞ് തുടങ്ങിയാൽ തീരില്ല. അത് കൊണ്ട് തൽക്കലം ഇവിടെ നിർത്താം. പറഞ്ഞ് കൊണ്ട് വരുന്നത് +2 കഴിഞ്ഞ് ഇറങ്ങുന്ന നാളെയുടെ തലമുറയോടാണ്. "ഈ സ്കോപിലൊന്നും വല്യ കാര്യമില്ല. എന്താണോ നിങ്ങളുടെ ആഗ്രഹം, Passion അതിൻ പിറകെ പോവുക. കുറ്റം പറയാനും, പരിഹസിക്കാനും ഒരുപാട് പേരുണ്ടാവും. കണ്ടില്ലെന്ന് വെക്കുക. ഇല്ലെങ്കിൽ കുറ്റ ബോധം തോന്നും. കാരണം എന്റെ Passion പിറകെ പോവായിരുന്നു എന്ന കുറ്റ ബോധം ഇപ്പോഴും എന്നെ പിന്തുടരുകയാണ് ". #Keep_Smiling😊

                                        (തുടരും)

സമ്മാനം🎁

വായിക്കാൻ പുസ്തങ്ങൾ ഒന്നും തന്നെ ഇല്ലാതത് കൊണ്ട് രണ്ട് ദിവസം മുമ്പ് ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകം വീണ്ടും വായിച്ചു. അതിൽ എൽസ ടീച്ചർ എന്ന അദ്ധ്യാപിക ജോപ്പൻ ഒരു സമ്മാനം നൽകിയതിനെ കുറിച്ച് വായിച്ചപ്പോഴാണ് ഞാൻ കാലങ്ങളായി എന്റെ അലമാരയിൽ സൂക്ഷിച്ച ഒരു സമ്മാനത്തെ കുറിച്ച് ഓർത്തത്. ആ സമ്മാനത്തിന്റെ ഫോട്ടോ ഞാൻ താഴെ കൊടുക്കുന്നു. Chalk & Book.

ഈ Chalk ആ ബോക്സിൽ സൂക്ഷിച്ച വെക്കാൻ തുടങ്ങിയിട്ട് ഒരു 10 വർഷം കഴിഞ്ഞ് കാണും. അത് വെറും ഒരു ബോഡിൽ (Board) എഴുതുന്ന ഒരു chalk ആണേലും, എന്റെ ബാല്യ കാലത്ത് ഞാൻ ഒരുപാട് അതിൻ വില കൊടുത്ത് കാണണം. ഇന്നും അത് പോലെ അവിടെ ഇപ്പോഴും ഉണ്ടെങ്കിൽ അതിൻ അത്രത്തോളം മൂല്യവും ഉണ്ട്. ഞാൻ നേടിയ ഒരു വിജയത്തിൻ എന്നെ പഠിപ്പിച്ച ഉസ്താദ് നൽകിയതാണ് ആ chalk. പെട്ടെന്ന് തരാൻ ഒരു സമ്മാനം ഇല്ലാതത് കൊണ്ടാവണം കയ്യിലുള്ള chalk എനിക്ക് സമ്മാനമായി നൽകിയത്. ശരിക്കും പറഞ്ഞാൽ സൂക്ഷിച്ച് വെക്കാൻ അതിൽ പറയത്തക്ക ഒന്നും തന്നെയില്ല. പക്ഷേ അതിൽ ഒരു അദ്ധ്യാപകന്റെ സ്നേഹവും, എന്നെ അംഗീകരിക്കാനുള്ള മനസ്സും ഉള്ളത് കൊണ്ടാവാം, അന്ന് ഞാൻ എന്ന ഒരു ചെറിയ കുട്ടി സൂക്ഷിച്ച് ഒരു ബോക്സിൽ ഇട്ട് വെച്ചത്. തന്ന അദ്ധ്യാപകൻ ആരാണെന്ന് കൃത്യമായി ഓർക്കുന്നില്ല. വട്ടാണോ എന്നായിരിക്കും അല്ലേ ചിന്തിക്കുന്നു? ഒരു രസമുള്ള വട്ടാണ്. വരും കാല ഡിജിറ്റൽ തലമുറയ്ക്ക് ഒരു പുതിയ അനുഭവമായിരിക്കും.

രണ്ടാമത്തെ സമ്മാനം ഒരു പുസ്തകമാണ്. സ്കൂളിൽ ഒന്നും പഠിക്കിലേലും മദ്രസയിൽ ഞാൻ പണ്ട് ചെറിയ രീതിയിൽ ഒരു ബുജി ആയിരുന്നു. നല്ല മാർക്കോടെ അന്ന് എക്സാം പാസായതിൻ ബദർ ഉസ്താദ് സമ്മാനിച്ചതാണ്. ഏതാണ് ക്ലാസ് എന്ന് ഓർക്കുന്നില്ല. അന്ന് ഉസ്താദ് സമ്മാനം നൽകിയ മറ്റൊരാൾ ജസീല ആണെന്നാണ് ഓർമ്മ. പലപ്പോഴും ഞങ്ങൾക്ക് സമ്മാനം വാങ്ങാൻ ഉസ്താദ് മറന്നിട്ടണ്ടെങ്കിലും, ഒരുപാട് മാസങ്ങൾക്ക് ശേഷമാണ് ഈ ഒരു ചെറിയ കാര്യം ഓർമിച്ച് വെച്ച് ഞങ്ങൾക്ക് നൽകിയത്. ഇന്നും അത് കബോർഡിൽ ബദ്രമായി സൂക്ഷിച്ച് വെച്ചിട്ടുണ്ട്.

ഒരു ചെറിയ കഥ പറഞ്ഞ് നിർത്തുകയാണ്. അദ്ധ്യാപക ദിനത്തിൽ, ക്ലാസിലെ എല്ലാ കുട്ടികളും ആകർഷിപ്പിക്കുന്ന സമ്മാനങ്ങൾ കൊണ്ട് വന്നപ്പോൾ മുഷിഞ്ഞ വസ്ത്രം ധരിച്ചു വന്ന ഒരു കുട്ടി മാത്രം ഒരു ചേറിയ ബ്രൌൺ പേപ്പറിൽ പൊതിഞ്ഞ് ടീച്ചറിൻ സമ്മാനം കൊടുത്തു. പകുതി ഉപയോഗിച്ച അത്തർ, കുപ്പി വള ഒക്കെയാണ് അതിൽ ഉണ്ടായത്. എല്ലാവരും അവനെ പരിഹസിച്ചപ്പോൾ അദ്ധ്യാപിക പറഞ്ഞു "എനിക്ക് ഏറ്റവും ഇഷ്ടമുള്ള സമ്മാനം ഇതാണെന്ന് ". പിറ്റേന്ന് അദ്ധ്യാപിക അത്തറും കുപ്പിവളയും ഇട്ടു കൊണ്ട് സ്കൂളിൽ വന്നപ്പോൾ ആ കുട്ടി അദ്ധ്യാപികയോട് പറഞ്ഞ ഒരു വാക്കുണ്ട്, "ടീച്ചർ ഇത് എന്റെ അമ്മയുടേതാണ്. അമ്മ മരിച്ചു പോയി. പക്ഷേ ടീച്ചർ ഈ അത്തർ പുരട്ടിയപ്പോൾ എന്റെ അമ്മയുടെ ഗന്ധം ഞാൻ അനുഭവിക്കുന്നു. എന്റെ അമ്മ ഇവിടെ എവിടെയോ ഉണ്ടെന്ന് തോന്നുന്നു".

അവസാനിപ്പിക്കുകയാണ്. ചിലത് അങ്ങനെയാണ്, മൂല്യമില്ലാത പലതിനും മൂല്യമുള്ളതായി തോന്നും. സമ്മാനം ആയാലും മറ്റെന്ത് തന്നെ ആയാലും, എന്ത് ലഭിച്ചു എന്നതിലല്ല, തരാനുള്ള മനസ്സിനാണ് കയ്യടി. വലിപ്പം നോക്കാതെ സ്വീകരിക്കാനുള്ള മനസ്സും നമുക്ക് ഉണ്ടാവണം. #Keep_Smiling😊

Saturday, May 23, 2020

Cycle Story 🚴🏻‍♂️

ഞാൻ ചെറുതായിരുന്നപ്പോൾ ഉപ്പ ഗൾഫിൻ വരുമ്പോൾ സൈക്കിൾ കൊണ്ടുവന്നു. ഗീർ സൈക്കിൾ. നീല കളറിലുള്ള കാണാൻ തന്നെ പുതുമയുള്ള മോഡൽ. അന്ന് മറ്റാരുടെ കയ്യിലും ആ മോഡൽ സൈക്കിൾ ഉണ്ടായിരുന്നില്ല. പലരും അത്ഭുതത്തോടെ നോക്കിയിട്ടുണ്ടാവും. അങ്ങനെ ഒരു ദിവസം സ്കൂളിൽ നിന്ന് ജുമുഅ നിസ്കരിച്ച് വരി വരിയായി സ്കൂളിലേക്ക് തിരിച്ച് പോവുമ്പോൾ ഈദ് ഗാഹ് ഗ്രൗണ്ടിൽ 3 പിള്ളേര് കാണാൻ എന്റേത് പോലെ തന്നെ ഉള്ള ഒരു സൈക്കിൾ എടുത്ത് കളിക്കുന്നത് കണ്ടു. എന്റെ സൈക്കിൾ ആണോ എന്ന സംശയം ഉണ്ടായെങ്കിലും ഞാൻ പോയി നോക്കിയില്ല. സ്കൂൾ വിട്ട് വീട്ടിൽ എത്തിയ ശേഷം ആദ്യം ഞാൻ നോക്കിയത് സൈക്കിൾ ആയിരുന്നു. പക്ഷേ അതവിടെ ഇല്ലായിരുന്നു. അത് കളവ് പോയിരുന്നു. അപ്പഴാണ് തിരിച്ചറിഞ്ഞത് നേരത്തെ കണ്ടത് എന്റെ സൈക്കിൾ തന്നെയാണെന്ന്. അന്ന് വൈകുന്നേരം തന്നെ നല്ല മഴയത്തും കോട്ടിട്ട് സൈക്കിൾ തപ്പാൻ ഇറങ്ങിയെങ്കിലും, പൊടി പോലും ഇല്ല കണ്ടുപിടിക്കാൻ. പിറ്റേന്നും ഞങ്ങൾ മുഴുവൻ കറങ്ങിയിട്ടും കിട്ടിയില്ല. അന്ന് അത് എടുത്തവരെ ഞാൻ ദൂരെ നിന്ന് കണ്ടതാണ്. ഒരു ചെറിയ ചെറുക്കൻ, ഒരാൾ അതിൻ കുറച്ച് വലുത്, ഒരാൾ അവനേക്കാളും കുറച്ച് വലുത്. അവര് എവിടുന്ന് ഈ മൂലയിൽ താമസിക്കുന്ന എന്റെ വീടും സൈക്കിളും കണ്ടു പിടിച്ചിണാവോ?. ഇന്ന് ഞാൻ ഈ കാര്യം മനസ്സിൽ ഓർക്കുമ്പോൾ, കുറച്ച് ദിവസം മുമ്പ് ശ്രദ്ധയിൽ പെട്ട ഒരു വാർത്ത കൂടി ഓർക്കുന്നു. പയ്യന്നൂരിൽ നിന്ന് മോഷണം നടത്തിയതിന്റെ പേരിൽ 19 വയ്യസ്സുകാരി ഒരു പെൺകുട്ടിയേ പോലീസ് അറസ്റ്റ് ചെയ്തു. ഹോസ്പിറ്റലിൽ വെച്ച് ചെറിയ കുട്ടികളെ, എടുത്തും കളിപ്പിച്ചും വശത്താക്കി മാല മോഷ്ടിക്കലാണ് പതിവ്. വാർത്തയോടൊപ്പം പെൺകുട്ടിയുടെ ഫോട്ടോ കൂടി ഉണ്ടായിരുന്നു. കാണുമ്പോൾ നിഷ്കളങ്കമായ മുഖം.ആ പെൺകുട്ടി ചെയ്തത് തെറ്റ് തന്നെയാണ്, പക്ഷേ വാർത്തയുടെ കൂടെ ഫോട്ടോ കൊടുത്തതിനോട് ഞാൻ യോജിക്കുന്നില്ല. കല്ലെറിയാൻ ഒരുപാട് പേര് ഉണ്ടാവും പക്ഷേ ഇത്രയും ചെറിയ വയസ്സിൽ തന്നെ അവളെന്തിൻ മോഷണം നടത്തി എന്ന് അറിയാനോ, അത് തിരുത്തി കൊടുക്കാനോ നമുക്ക് കഴിഞ്ഞില്ല, ശ്രമിച്ചില്ല. ഏതൊരു കുറ്റകൃത്യം നടന്നാലും ചെയ്താൾക്ക്, നമ്മുക്ക് അംഗീകരിക്കാൻ കഴിയുന്നതോ കഴിയാത്തതോ ആയ ന്യായികരണം ഉണ്ടാവും പറയാൻ. പക്ഷേ അതിൽ ഒരു പാഠം കുടി ഉണ്ടാക്കും. ഹിറ്റ്ലറിന്റെ ചരിത്രം നമ്മൾ അറിയില്ലേൽ പഠിക്കണം. ഹിറ്റ്ലർ ക്രൂരനായിരുന്നു. പക്ഷേ ഹിറ്റ്ലറെ ക്രൂരനാക്കിയതിന്റെ പങ്ക് അച്ഛന്റെ പരുമാറ്റമാണ്. നമ്മൾ അവിടെ നിന്നും പഠിച്ച് തുടങ്ങണം. പല വിദ്യാർത്ഥികൾക്കിടയിലും ഉണ്ട് മോഷണ നടത്താനും, മറ്റുള്ളവനെ വഞ്ചിക്കാനും ചതിക്കാനുമുള്ള മനോഭാവം. നമ്മളുടെ ശ്രദ്ധയിൽ പെടാനിട്ടാണെന് മാത്രം. കുട്ടികൾക്കിടയിലെ ഈ മോഷണ മനോഭാവം നമ്മൾ തിരുത്തണം. അത് അഭമാനിച്ച് കൊണ്ടല്ല, ചേർത്ത് നിർത്തിക്കൊണ്ടാവണം. ഒരു കുട്ടി/വിദ്യാർത്ഥി മോഷണത്തിൻ പിടിക്കപ്പെട്ടാൽ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിച്ചാൽ അവൻ ക്രൂരനാകാൻ സാധ്യത ഉണ്ട്. പക്ഷേ മാറ്റി നിർത്തി കാര്യ കാരണങ്ങളെ അന്വേഷിച്ചാൽ ചിലപ്പോൾ ഒരു കൗൺസിലിംഗിൽ തീരാവുന്നതേ ഉള്ളു. മാറണം, മാറ്റണം .... ആദ്യം നമ്മളുടെ ചിന്താഗതിയെ, പിന്നെ അവരെ. #Keep Smiling😊


HL: മാറണം, മാറ്റണം .... ആദ്യം നമ്മളുടെ ചിന്താഗതിയെ, പിന്നെ അവരെ.

Tuesday, May 19, 2020

Keep Smiling😊

14 വർഷത്തെ സ്കൂൾ ജീവിതം, അത് കഴിഞ്ഞ് 4 വർഷത്തെ ക്യാപസ് ജീവിതം. ജീവിതത്തിലെ കണക്കെടുത്താൽ ഇന്നെനിക്ക് 23 വയസ്സ് തികയാൻ പോവുന്നു. ഇതിനടയിൽ പല തരം മനുഷ്യരെ കണ്ടു. സ്നേഹിക്കാൻ അറിയുന്ന, ഒരു ഉളുപ്പുമില്ലാതെ ചതിക്കാൻ അറിയുന്ന, സെൻസിറ്റീവായി കാര്യങ്ങൾ നോക്കി കാണുന്ന, പ്രവർത്തിക്കുന്ന, ചിന്തിക്കുന്ന ഒരുപാട് പേർ. ഇപ്പോൾ ഇങ്ങനൊരു പോസ്റ്റ് എഴുതാൻ കാരണം മിനിന്നാനും ഇന്നലേയും എന്റെ ശ്രദ്ധയിൽ പെട്ട ഒരു വാർത്തയാണ്. മിനിന്നാനത്തെ വാർത്ത പറയാം, ഒരാൺ സുഹൃത്ത് തന്റെ പെൺ സുഹൃത്തിനെ കൊല്ലുകയും ശേഷം അവൻ സ്വയം മരിക്കുകയും ചെയ്തു. ഇന്നലത്തെ വാർത്ത, ഒരാൺ സുഹൃത്ത് സൗഹൃദം വിടുന്നതിൻ മുമ്പ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പെൺ സുഹൃത്തിനെ വിളിച്ചു കൊണ്ടുപോയി ശേഷം കൊന്നു. എങ്ങനെ ഇവർക്ക് ഇതിൻ കഴിയുന്നു എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്തിനാണ് കൊന്നതെന്ന കൃത്യമായ ഉത്തരം പോലും അവർക്കുണ്ടാവില്ലെന്നുറപ്പാണ്. അതികമായാൽ അമൃതവും വിഷം എന്ന് കേട്ടിട്ടില്ലേ? അതാണ് ഇവിടെയൊക്കെ സംവവിച്ചത്. വൈഗാരികമായി ചിന്തിച്ച് പ്രവൃത്തിക്കുന്ന ഒരു പുതു തലമുറ നമുക്കിടയിൽ ഇപ്പഴും ഉണ്ട്. വാട്ട്സ്ആപ് സ്‌റ്റേറ്റസുകളും, ഇൻസ്റ്റാ, fb ഫീടുകളും ജീവിതവുമായി താരതമ്യം ചെയ്ത് ജീവിക്കുന്ന ഒരു വിഭാഗം. അനാവശ്യ ചിന്തകളെ അതിന്റെ പിൻ പോയിന്റിൽ എത്തുമ്പോൾ തോന്നുന്ന, ചെയ്യുന്ന ചില കാര്യങ്ങൾ. എന്നിലും നിങ്ങളിലും ഉണ്ട് അങ്ങനെ, പക്ഷേ നിയന്ത്രിക്കുന്നത് കൊണ്ട് നമ്മളിൽ കാണുന്നില്ലെന്ന് മാത്രം. സെൻസെറ്റീവ് പെരുമാറ്റം കാണിക്കുന്ന ഒരുപാട് പേർ. ചെറിയ കാര്യങ്ങൾക്ക് പോലും ഡിപ്രഷനടിച്ച് ചിന്തിച്ച് ബലൂൺ ഊതി വീർപ്പിച്ച് വെലുതാകും പോലെ വലുതാകുകയാണ്. മുമ്പ് കാൽ നിലത്ത് ചവിട്ടി ലോകം കാണാൻ തുടങ്ങിയ കുഞ്ഞു മനസ്സുകൾ, ഇന്ന് ലോകം മുഴുവൻ, കയ്യിലിരിക്കുന്ന കുഞ്ഞൻ ഡിസ്പ്ളേകളിൽ കണ്ടു തുടങ്ങിയപ്പോൾ തുടങ്ങിയ ചില മാറ്റങ്ങളും കൂടി ഇതിൽ പെടും. കഴിഞ്ഞ മാസങ്ങളിൽ ഒരാഴ്ചക്കുള്ളിൽ കണ്ണുർ ജില്ലയിൽ നിന്ന് 5മും 6 ഉം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത് വളരെ നിസ്സാര കാര്യങ്ങൾക്കാണ്. ഞാൻ ആദ്യം പറഞ്ഞ വിദ്യാർത്ഥികളെ കൊന്നത് അവർക്ക് ഭ്രാന്ത് ഉള്ളത് കൊണ്ടല്ല അവരുടെ സെൻസിറ്റീവ്നസ് വൈഗാരിക സ്വഭാവങ്ങളാണ്. ഇങ്ങനെ ആരും എന്റെ വീട്ടിൽ ഇല്ല എന്നാണ് നാം ചിന്തിക്കുന്നതെങ്കിൽ, അത് തെറ്റാണ്. വരും സമൂഹത്തെ തിരുത്തണം. തിരുത്തേണ്ടത് ഒറ്റപ്പെടുത്തിയല്ല പകരം അവരെ വിശാലമായി ചിന്തിപ്പിക്കാൻ പഠിപ്പിച്ചു കൊണ്ടാവാണം. വഞ്ചനയുടെ മുഖം മൂടി അണിയാതെ സ്നേഹിക്കാൻ നമുക്ക് കഴിയണം. നല്ല സൗഹൃദങ്ങൾ എന്നും ഉണ്ടാവട്ടെ. സ്നേഹം അത്മാർത്ഥമാണെങ്കിൽ കൊല്ലാനും ചതിക്കാനുമുള്ള ചിന്ത പോലും നമുക്കുണ്ടാവില്ല. ഇനി ഒരിക്കലും ഇത് പോലുള്ള വാർത്തകൾ നമ്മൾ കേൾകാതിരിക്കട്ടെ. സംശയം മാറ്റി വെച്ച് വിശാലമായി ചിന്തിച്ചാൽ തീരാത്ത ഒരു കാര്യവും ഈ ലോകത്തില്ല. ഇന്ന് കണ്ട ഒരു ചെറു വാർത്തയോടെ അവസാനിപ്പിക്കുന്നു. വയനാട്, ബത്തേരിയിൽ ഇന്നലെ ആ നാട്ടുകാർ മെഴുകുതിരി കത്തിച്ച് ഒരു ചരമ വാർഷികം ആചരിച്ചു. അവരുടെ വാക്കുകൾ എടുത്ത് പറഞ്ഞാൽ അവരുടെ ഒരു സഹപ്രവർത്തകൻ, ആ നാട്ടിന്റെ കാവൽക്കാരൻ ആരോ വിഷം കൊടുത്ത് കൊന്നിട്ട് ഒരു വർഷം തികയുന്നു. കൗതുകം എന്താണെന്ന് വെച്ചാൽ അത് ഒരു തെരുവ് നായ ആയിരുന്നു. ജാതി പറഞ്ഞ് സ്നേഹത്തിന്റെ പേരിൽ കൊല്ലുന്ന ഒരു സമൂഹത്തിന് ഇതൊരു മാതൃകയാണ്.


HL: വാട്ട്സ്ആപ് സ്‌റ്റേറ്റസുകളും, ഇൻസ്റ്റാ, fb ഫീടുകളും ജീവിതവുമായി താരതമ്യം ചെയ്ത് ജീവിക്കുകയാണ് ഒരു വിഭാഗം.

സൗഹ്യദം

സൗഹ്യദം.. ഓരോ കാലത്തും വ്യത്യസ്ഥമായിരുന്നു. ബാല്യത്തിലും യൗവനത്തിലുമൊക്കെ..... ബാല്യം... നിഷ്കളങ്കമായ ബാല്യത്തിൽ കൂട്ടുകാരന്റെ തോളിൽ കൈയ്...