Who decides the expiry date of a womens dream?( ഒരു പെണ്ണിന്റെ സ്വപ്നത്തിൻ ആരാണ് കാലാവതി നിഷ്ചയിക്കുന്നത്? )
ഞാൻ ഈ ചോദ്യം കുറച്ച് പേരോട് മെസ്സജ് ചെയ്ത് ചോദിച്ചപ്പോഴും, രണ്ട് പേരെ കോൺഫറൻസിൽ കണക്റ്റ് ആക്കിയും ചോദിച്ചപ്പോൾ രസകരമായ ഉത്തരങ്ങളും, പ്രതിഷേധങ്ങളും കണ്ടു. ഈ ലോക് ഡൗൺ കാലം നമ്മളെ പഠിപ്പിച്ചതും സ്വതന്ത്യം തന്നെയായിരുന്നു.
ഒരു പെൺകുട്ടി എന്നോട് പറഞ്ഞ വാക്ക് ഞാൻ ഇപ്പഴും ഓർക്കുന്നു, "ഞാൻ ഒരു പെണ്ണായി പോയില്ലേ?, എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല, അത് പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ലെന്ന് ". ഒരു പെൺകുട്ടി വളർന്ന് വരുമ്പോൾ കെട്ടിച്ചു കഴിയുന്നത് വരെ ബാധ്യതയാണ് പലർക്കും. വീട്ടുകാർക്ക്, കുടുംബക്കാർക്ക്, നാട്ട്കാർക്ക് തുടങ്ങി ഒരുപാട് പേർക്ക് പലതരം വേവലാതി. വളർന്ന് കഴിഞ്ഞാൽ കെട്ടിക്കാൻ ആയില്ലെ....? എന്ന ചോദ്യം. കേട്ട് കഴിഞ്ഞാൽ വിശേഷമായില്ലെ, തുടങ്ങി ഒരുപാട് സംശയങ്ങൾ. ആരാ പറഞ്ഞത് കെട്ടിച്ച് കഴിഞ്ഞാൽ നിങ്ങളുടെ ബാധ്യത കഴിഞ്ഞെന്ന്?. അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും വീട്ടിലെ അടുക്കളയിൽ മാത്രം ഒതുങ്ങേണ്ടതാണെന്ന പഴഞ്ചൻ തത്വങ്ങളുടെ അവശേഷിപ്പ് ഇപ്പഴും ബാക്കി കിടപ്പുണ്ട്. നമ്മുടെ ഒക്കെ അമ്മയോട്, ഉമ്മയോട് ചോദിച്ചാൽ അറിയും, അവർക്കും ഉണ്ടായിരുന്നു ഒരുപാട് സ്വപ്നങ്ങളെന്ന്. പക്ഷേ അതിനൊക്കെ ആരൊക്കെയോ കൂടി അവരെ കൊണ്ട് തന്നെ കാലാവധി നിശ്ചയിപ്പിച്ചു.
"Sacrifice" എന്ന വാക്കിൻ ഉത്തമ ഉദാഹരണം എന്തെന്ന് ചോദിച്ചാൽ അത് " പെണ്ണ് " എന്നാണ് ചിലരുടെ വെപ്പ്. മക്കളെ വളർത്തേണ്ടത് പിതാവിന്റെ കൂടി കടമയാണ്. എല്ലാതെ കുറ്റം വരുമ്പോൾ നിന്റെ പിടിപ്പ് കേടാണെന്ന് പെണ്ണിനോട് പറയുന്ന സമൂഹത്തോട് പുച്ഛമാണ്. നിന്റെ മാതാപിതാകളോട് ഭാര്യയേക്കാൾ കൂടുതൽ നിനക്കാണ് കടമ. എല്ലാതെ വീട്ടിലെ പെങ്ങൾക്കും ഭാര്യക്കും മാത്രമല്ല. 18 വയസ്സിൽ, ആവേശത്തിന്റെ ടീനേജ് പ്രായത്തിൽ പെൺമക്കളെ കെട്ടിച്ച് എന്ത് പ്രതിഭദ്ധമാണ് നിങ്ങൾ തീർക്കുന്നത്? അത്രത്തോളം ബാധ്യതയാണോ പെണ്ണ്?. പിന്നീട് ആ സാഹചര്യത്തോട് പൊരുത്തപ്പെട്ട് ജീവിക്കുന്നു എന്ന് ഒഴിച്ചാൽ, നമ്മൾ പിടിച്ച് വാങ്ങുന്നത് അവരുടെ നല്ല കാലം ആണ്. നിങ്ങൾ എന്തൊക്കെ സാഹചര്യങ്ങളുടെ വര കാണിച്ച് തന്നാലും, അതൊക്കെ ചിന്തിക്കുമ്പോൾ അംഗീകരിക്കാൻ കഴിയുന്നതല്ല.
ഞാൻ ചിന്തിക്കാറുണ്ട്, ആൺകുട്ടികൾ ജനിക്കുമ്പോൾ, വളർന്ന് വലുതാകുമ്പോൾ ഇല്ലാത വേവലാതി എന്തിനാണ് ഒരു പെൺ ഉണ്ടാവുമ്പോൾ ഉള്ളതെന്ന്. അവരെ ആരെങ്കിലും അഭായപ്പെടുത്തുമോ എന്ന ഭയം പെൺ മക്കൾ വളർന്ന് വരുമ്പോൾ തോന്നുന്നുണ്ടെങ്കിൽ, തന്റെ മകൻ ഒരു പെണ്ണിനെ അഭായപ്പെടുത്തുമോ എന്ന ഭയവും വേവലാതിയും ആൺ കുട്ടികളുടെ കാര്യത്തിലും നമ്മൾ കാണിക്കാതിരിക്കുന്നത് എന്തു കൊണ്ട്? അങ്ങനൊരും ഭയം നമ്മൾ കാണിച്ചിരുന്നെങ്കിൽ ചിലപ്പോൾ പെണ്ണിൻ ഭയം ഇല്ലാതെ ഇറങ്ങി നടക്കാൻ കഴിയുമായിരുന്നു.
സ്വാതന്ത്യം, അതിരു കടന്നാൽ ആണായാലും പെണ്ണായാലും തെറ്റ് തന്നെയാണ്. അത് വസ്ത്രമായാലും അങ്ങനെ തന്നെയാണ്.
ഞാൻ ആദ്യം ചോദിച്ച ചോദ്യത്തിൻ എനിക്ക് കൺവീൻസിങ്ങായി തോനിയ ഒരു ഉത്തരം പറഞ്ഞ് നിർത്താം, "ഒരു സ്ത്രീ, അവൾ തന്നെയാണ് അവളുടെ സ്വപ്നങ്ങൾക്ക് അതിര് വെക്കുന്നത് ", പക്ഷേ ആ അതിരുകൾ അവളെ കൊണ്ട് തന്നെ പണികഴിപ്പിക്കാൻ സമൂഹം സാഹചര്യങ്ങളുടെ മതിൽ തീർക്കുന്നു എന്ന് മാത്രം. #Keep_Smiling

No comments:
Post a Comment